” ഓ പിന്നെ ലെച്ചു ആന്റി അറിഞ്ഞാലും വെല്യ സീനൊന്നുമില്ല.. ”
” ആ അത് പോട്ടെ.. ഇപ്പോ രണ്ടാളും എണീറ്റ് ഫ്രഷാവ്.. ഞാൻ പൊറത്തുണ്ടാവും.. പോയി പല്ല് തേക്കടാ കുഞ്ഞൂട്ടാ നാറുന്നു ”
അവൻ ചിരിച്ചുകൊണ്ട് രണ്ടിനോടും പറഞ്ഞ ശേഷം വരാന്തയിലുരുന്നു..
” എടാ വാ ചായുടിക്കാം ”
കുഞ്ഞൂട്ടൻ അവനെ കഴിക്കാൻ വേണ്ടി വിളിച്ചു…
വിശപ്പില്ലെങ്കിലും അവിടുന്നുള്ള കഴിപ്പ് പണ്ടേ ശീലമായത് കൊണ്ട് അവനും അവരുടെ കൂടെ നാട്ട് വിശേഷങ്ങളും ഒക്കെ പറഞ്ഞ് കഴിക്കാൻ തുടങ്ങി….
” എടാ നിന്നെ നൗസി വിളിച്ചാരുന്നോ? ”
അപ്പോഴാണ് ഉണ്ണി അനിരുദ്ധിനോട് ചോദിച്ചത്..