✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

 

” ഡാ പെട്ടു… നീയെവിടേലുമൊന്ന് ഒളിക്ക്.. ഞാനെങ്ങനെയേലും അവളെയൊന്ന് പറഞ്ഞവിടട്ടെ ”

 

 

അവൾ അവനെ ഉന്തിത്തള്ളി കബോർഡിന്റെ പിറകിൽ കൊണ്ടുപോയി കിടത്തി…

 

 

” ഡാ ഒച്ചേണ്ടാക്കല്ലേ ഞാൻ എങ്ങനെയേലും പറഞ്ഞ് വിടാം ”

 

 

എന്നും പറഞ്ഞ് അവൾ ടെൻഷൻ ഭാവിക്കാതെ പോയി കതക് തുറന്നു..

 

 

” എന്താ ചേച്ചീ തുറക്കാൻ ഇത്ര ലേറ്റ് ആയെ ”

 

 

” അത്… അത് ഞാൻ  ബാത്‌റൂമിലായിരുന്നു ”

 

 

” മ്മ്മ്മ്മ് ”

 

 

” അല്ല നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ”

 

 

” അതെന്താ എനിക്ക് വരാൻ പാടില്ലേ ”

 

 

” അതല്ല.. സാധാരണ ഇങ്ങോട്ട് കാണാറില്ലല്ലോ അതോണ്ട് ചോദിച്ചതാ ”

 

 

” ഏയ് ഒന്നുമില്ല.. കുറച്ച് നേരം ചേച്ചിയോട് മിണ്ടാൻ വന്നതാ ”

 

 

” ഹാ നീ താഴേക്ക് ചെല്ല് ഞാൻ എന്റെ ഡ്രെസ്സൊക്കെ ഒന്ന് അടുക്കിയിട്ട് വരാം.. നീയുണ്ടേലേ എന്റെ പണി നടക്കൂല ”