” അതോ.. കുറച്ചവിടെ മാറി ഒരു കോളേജുണ്ട് അവിടെ കുറേ പെണ്ണുങ്ങളും ആണുങ്ങളും പിള്ളാരെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട് എന്നറിഞ്ഞു.. അങ്ങോട്ട് പോവാ ”
” ദേ രാവിലെ തന്നെ എന്റെ വായിലിരിക്കുന്നത് കേക്കല്ലേ ”
” പിന്നല്ലാണ്ട് ഞാനെന്നാ പറയണ്ടേ… കോളേജി പോവാന്ന് അറിഞ്ഞിട്ടും ഓരോ ഡയലോഗ് വിട്ടാൽ പിന്നെ ”
” ഓ ഞാനൊന്നും പറഞ്ഞില്ല.. നീ പൊക്കോ ”
അങ്ങനെ അവിടുന്നും വളിച്ച്പുളിച്ച് നടന്ന ശേഷം എല്ലാരുംകൂടെ ഒരുമിച്ച് കഴിക്കാനിരുന്നു…
അതിനിടയ്ക്ക് അച്ഛനും അമ്മയും പരസ്പരം എന്തൊക്കെയോ ആംഗ്യം കാണിക്കുന്നത് അവൻ കണ്ടു..
” അതേയ്.. രണ്ട് പേരിലാരേലും ഒന്ന് ചോദിക്ക് ”
അവൻ കഴിക്കുന്നതിനിടയിൽ ഫുഡിൽ നോക്കി തന്നെ പറഞ്ഞു..