✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

അപ്പോഴാണ് അതിലിരുന്ന ചിക്കൻ കണ്ണിൽ പെട്ടത്..

 

 

” ആഹാ.. ഞാനില്ലാത്തപ്പോ ഇവിടെ എന്നും ചിക്കനാണോ ഈശ്വരാ ”

 

 

ന്നും പറഞ്ഞ് അവന് വേണ്ട ചിക്കൻ മുറിച്ച് കഴുകിയെടുത്തു….

 

 

 

ശേഷം അതിനെ ഉപ്പും മുളകും ഒക്കെ പുരട്ടി മേറിനേറ്റ് ചെയ്യാൻ വച്ചു… എന്നിട്ട് ആവശ്യമായ പച്ചക്കറി ഒക്കെ അരിഞ്ഞ് വെച്ചു…

 

 

ശേഷം ഒരു ചീനച്ചട്ടി വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് അത് ചൂടായപ്പോ ഉള്ളിയും തക്കാളിയും പച്ചമുളകും ഒക്കെ ഇട്ട് വഴറ്റിയെടുത്തു.. അതിലേക്ക് ആവശ്യത്തിന് ചതച്ച ഇഞ്ചി വെളുത്തുള്ളികളും ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് വീണ്ടും വഴറ്റി..

 

പിന്നീട് മല്ലിപ്പൊടി കാശ്മീരി മുളകുപൊടിയും മഞ്ഞപ്പൊടിയും ചിക്കൻ മസാലയുമൊക്കെ  ഇട്ട് ഇളക്കിയ ശേഷം അടച്ചു വെച്ച് തീ കുറച്ചു വെച്ചു…

 

 

അതൊന്ന് ചൂടായി വന്നപ്പോ മാറ്റിവച്ച ചിക്കൻ എടുത്ത് അതിലേക്ക് തട്ടി ഒന്ന് മിക്സ്‌ ചെയ്ത ശേഷം തേങ്ങയും മറ്റുമിട്ട് വീണ്ടും മൂടി വെച്ചു…

 

 

അത് ചെറുചൂടിൽ തിളയ്ക്കുന്ന ടൈമിൽ അവൻ അപ്പുറത്തെ ഫ്ലേമിൽ മൂന്നാലു ദോശയും ചുട്ടെടുത്തു..

 

 

അങ്ങനെ അല്പസമയത്തിന് ശേഷം അവനാ ചിക്കൻ പാത്രത്തിന്റെ മൂടിയങ്ങ് തുറന്നു…

 

 

നല്ല ആവി പറക്കുന്ന കറിയും മൂക്കിൽ തുളഞ്ഞ് കയറുന്ന മണവും.. അവനത് ആവോളം ആസ്വദിച്ചു.. എന്നിട്ട് അതിന്റെ ഉപ്പും മറ്റുമൊക്കെ ടേസ്റ്റ് ചെയ്തുനോക്കി..

 

 

 

” അരെഹ് വാഹ് ”

 

 

അവൻ സ്വയം പറഞ്ഞു…