✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

” ശ് ശ് ഏട്ടാ ”

 

 

സ്റ്റെപ് കേറാൻ തുടങ്ങിയ അവനെ ദെച്ചു പിന്നിന്ന് വിളിച്ച് നിർത്തി..

 

 

” എന്താടി ”

 

 

” അതേയ്.. അമ്മയെന്താ നേരത്തെ മൂന്നാളിന്റെ കാര്യം പറഞ്ഞിട്ട് അല്ലേ വേണ്ട രണ്ട് മതി ന്ന് പറഞ്ഞേ ”

 

 

 

” അതോ… അത് നിന്നെ തവിട് കൊടുത്ത് വാങ്ങിയതാ അതോണ്ട് നാളെ  അമ്മക്കും അച്ഛനും  ബിരിയാണി, നിനക്ക് തവിട് കുഴച്ചതും മതീന്ന് പറഞ്ഞതാ ”

 

അതും പറഞ്ഞ് ചിരിച്ച് അവൻ സ്റ്റെപ് കേറാൻ തുടങ്ങി…

 

 

” ർർർർർ…. പോടാ പട്ടീ ”

 

എന്നും വിളിച്ച് അവന്റെ മുതുകിനിട്ട് ആഞ്ഞു തല്ലിയിട്ട് അവൾ ഓടി റൂമിൽക്കേറി കതകടച്ചു…

 

 

 

”  ഇവള് തിന്നുന്നതൊക്കെ എല്ലിലോട്ടാണോ ഈശ്വരാ പോന്നത് ”

 

 

അവൻ പിറുപിറുത്തോണ്ട് റൂമിലേക്ക് കേറി…

 

 

 

കുറച്ച് സമയത്തിന് ശേഷം ഫ്രഷായിട്ട് അവൻ താഴേക്ക് ചെന്ന് അടുക്കളയിലേക്ക് കയറി…

 

 

ആദ്യം തന്നെ ഫ്രിഡ്ജിലുള്ള ദോശ മാവെടുത്ത് പുറത്ത് വെച്ചു.