അതിസുന്ദരിയും നിഷ്കളങ്കയുമായ സിസ്റ്റർ ജെസ്സിയുടെ മനസ്സ് മനസിലാക്കിയ പോളിന്റെ ഉള്ളിൽ അവളോട് പ്രണയം തോന്നിത്തുടങ്ങി… കൂടെയുള്ളവരിലും ബലികൊടുത്തവരിലും ഇവളെക്കാൾ സുന്ദരികളെ കണ്ടിരുന്നെങ്കിലും ഒരാളുടെ ആത്മാവിനെ സ്നേഹിക്കുന്ന അനുഭവം അവനിൽ ആദ്യമായിരുന്നു…
അവളുടെ പെരുമാറ്റം, സംസാരം, സൗന്ദര്യം, അറിവ്, നിഷ്കളങ്കത എല്ലാമെല്ലാം അവനിൽ വ്യത്യസ്തമായ വികാരങ്ങൾ നിറച്ചു… അവനവളെ സ്നേഹിച്ചു… പക്ഷെ ചെയ്തുവന്ന കർമ്മങ്ങളിൽ വ്യത്യാസം വരുകയോ സാത്താനോടുള്ള സമർപ്പണത്തിൽ കുറവുണ്ടാവുകയോ ചെയ്തില്ല…
ജെസ്സിയുടെ മനസ്സിനെ സ്വാധീനിച്ച് തന്റെ ആവശ്യം നിഷ്പ്രയാസം നടത്തിയെടുക്കാമായിരുന്നെങ്കിലും പോൾ അതിന് മുതിർന്നില്ല… അവൾ പൂർണ്ണമനസോടെ തന്റെയൊപ്പം ഉണ്ടാവണമെന്ന് അവൻ ആഗ്രഹിച്ചു… അതിന് അവനു വീണുകിട്ടിയ ഒരു അവസരമായിരുന്നു അവരൊന്നിച്ച് നടത്തിയ യാത്ര…
തന്റെമേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾക്ക് മതിയായ കാരണങ്ങൾ നിരത്താനാവാതെ സഭ വിടേണ്ടിവന്നപ്പോൾ പോൾ അവൾക്ക് കാവൽക്കാരനായി… അവളെ സംരക്ഷിച്ചു…
കുറച്ച് നാൾ നാട്ടിൽ നിന്നെങ്കിലും നാട്ടിൽ അവൾക്ക് അപ്പോഴും ഉണ്ടായിരുന്ന ചെറിയ പിന്തുണയും മനസ്സുകൊണ്ട് കന്യസ്ത്രീയായി തുടരാനുള്ള അവളുടെ തീരുമാനവും അവളെ നാട്ടിൽ നിന്ന് മാറ്റാൻ അവനെ പ്രേരിപ്പിച്ചു… അങ്ങനെ അവന്റെ നിർബന്ധം മൂലം അവർ ദൂരെ ഒരു നാട്ടിലേക്ക് പോയി…
അവിടെവെച്ച് ഒരു വർഷത്തിന് ശേഷം അവർ ഭാര്യാഭർത്താക്കന്മാരായി… പോൾ മുൻകൂട്ടി നിശ്ചയിച്ച, ലൂസിഫറിന് പ്രീതികരമായ ഒരു ദിവസം അവർ ഒന്നായി… അവർക്ക് ഒരു കുഞ്ഞു ജനിച്ചു…
പോൾ എന്ന ചെകുത്താന്റെയും അന്ന (ജെസ്സി) എന്ന മാലാഖയുടെയും മകനായി അവൻ അന്ന് ജന്മമെടുത്തു… പോളിന്റെ ഭാഷയിൽ കന്യകയിൽ നിന്ന് ജന്മമെടുത്ത സാത്താന്റെ സന്തതി…
അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്
♥️♥️♥️
Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട് എപ്പോ varum
Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤
പൊളി സാനം??
Thanks bro❤❤
Pwoli
Thank you bro ❤❤
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
We waited until the second part got released
പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
We are waiting..!!!
ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤
ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……
രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????
രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤
ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?
ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??
അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?♂️?♂️
ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?
നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??
❤️❤️❤️❤️❤️❤️❤️
മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…
Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…
Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤