✝️The NUN 4✝️ (അപ്പു) 215

Views : 12195

 

അന്റോണിയോ മുന്നോട്ട് നടന്നപ്പോൾ ബാക്കിയുള്ളവർക്ക് മുന്നിലുണ്ടായിരുന്ന ഒരു വലിയ തിരശീല രണ്ടുവശത്തെക്കും മാറ്റപ്പെട്ടു… അവിടെ അൽത്താര എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ഥലത്ത് നഗ്നയായി ഒരു സ്ത്രീയെ കിടത്തിയിട്ടുണ്ടായിരുന്നു… അന്റോണിയോ അവിടേക്ക് നടന്ന് കയറി…

 

പിന്നീട് അവിടെ നടന്നത് സാമാന്യമനുഷ്യർക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമുള്ള ക്രൂരവും പൈശാചികവുമായ ആരാധനയാണ്… ഓരോന്നിന്റെയും അർത്ഥവും ആവശ്യകതയും ഹെർബർട്ട് പോളിന് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു…

 

പതിയെ പതിയെ അവരുടെ ശക്തമായ പ്രാർത്ഥനകളിലും പൈശാചികമായ സംഗീതത്തിലും അവൻ സ്വയം മറന്നുപോയി… അവനിൽ ചെകുത്താന്റെ സാന്നിധ്യം കടന്നുവന്നു…

 

ആരാധനയുടെ അവസാനത്തെ ചടങ്ങെന്നോണം പോളിനെ തന്റെ തൊട്ടടുത്ത് നിർത്തി അന്റോണിയോ ആൾത്താരയായി കിടത്തിയിരുന്ന സ്ത്രീയുടെ കഴുത്ത് മുറിച്ചുകളഞ്ഞു… അബോധാവസ്ഥയിലായിരുന്ന ആ സ്ത്രീ തന്റെ ജീവൻ പോയതുപോലും അറിഞ്ഞിട്ടുണ്ടാവില്ല…

 

ആ അന്തരീക്ഷവും അവരുടെ ക്രൂരതകളും ആരാധനകളും പോളിന്റെ കുഞ്ഞുമനസ്സിനെ വല്ലാതെ സ്വാധീനിച്ചു… അവന്റെ മനസ്സിൽ നിന്ന് ഭയം വിട്ടുപോയി… പകരം എന്തിനോവേണ്ടിയുള്ള ആർത്തി വന്നു നിറഞ്ഞു…

 

“നിന്റെ അച്ഛനാണ് ഞങ്ങളുടെ പുരോഹിതൻ… സാത്താന്റെ പ്രതിരൂപം… ആ സ്ഥാനത്തേക്കാണ് നീയും വരേണ്ടത്…!!” തൊട്ടടുത്ത് നിന്ന പോളിന്റെ തോളിൽ കൈവെച്ച് ഹെർബർട്ട് പറഞ്ഞു…

 

“എങ്ങനെ….??” നിറഞ്ഞ, ചുവന്ന കണ്ണുകളും വിയർത്ത ശരീരവുമായി നിന്നുകൊണ്ട് പോൾ ചോദിച്ചു…

 

“അദ്ദേഹത്തിന് മാത്രമറിയാവുന്ന പ്രാർത്ഥനകളും കർമ്മങ്ങളും പഠിച്ചാൽ നിനക്ക് സാത്താനെ പ്രീതിപ്പെടുത്താം… നീ പഠിക്കും കാരണം നീ അദ്ദേഹത്തിന്റെ രക്തമാണ്…!!” ഹെർബർട്ട് അത് പറഞ്ഞപ്പോൾ പോൾ അയാളെ നോക്കി…

 

Recent Stories

The Author

അപ്പു

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം👌👌

    1. Thanks bro❤❤

    1. Thank you bro ❤❤

  4. 💘മൊഞ്ചത്തിയുടെ ഖൽബി💘

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….💗💗💗💗💗

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. 🥺

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ 😳😳

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ 🤦‍♂️🤦‍♂️

          1. ഇല്ല ഇല്ല carry on😁. Ni authoril undalo ee coment delet cheytho. Prashnam theern😁

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com