✝️The NUN 4✝️ (അപ്പു) 215

Views : 12195

 

ആറ് വർഷങ്ങൾകൊണ്ട് അസാമാന്യ കഴിവോടെ പോൾ അതെല്ലാം പഠിച്ചെടുത്തു… ആ ആറ് വർഷം കൊണ്ട് അവനാകെ മാറിപ്പോയി… കണ്ണില്ലാത്ത ക്രൂരതകളുടെ ആൾരൂപമായി അവൻ മാറി… സാത്താനെ പ്രീതിപ്പെടുത്തനായി മനുഷ്യരുടേതും മറ്റ് ജന്തുക്കളുടേതുമായി 665 ജീവനുകൾ അവൻ ആ കാലയിളവിൽ ബലിയർപ്പിച്ചു….

 

അന്റോണിയോ സാത്താന്റെ പ്രതിരൂപമായിരുന്നെങ്കിൽ പോൾ തനി ചെകുത്താനായിരുന്നു… ജീവനോടെയിരിക്കുമ്പോൾ തന്നെ ശരീരത്തിൽനിന്ന് സകലവേദനയോടും കൂടി ആത്മാവിനെ പുറത്താക്കാൻപോലും കഴിവുള്ളവനായി അവൻ മാറി… അതുകൊണ്ടുതന്നെ കൂടെയുള്ളവർക്ക് പോലും അവനെ ഭയമായിരുന്നു… ആ ഭയത്തിന് ആക്കം കൂട്ടുന്ന ഒരു സംഭവം കൂടിയുണ്ടായി…

 

 

6 വർഷത്തിന് ശേഷം തന്റെ പിൻഗാമിയായി മകനായ പോളിനെ പ്രഖ്യാപിക്കുന്ന സമയത്താണ് അവന്റെ അവസാന ബലി തീരുമാനിച്ചിരുന്നത്… 666 മത്തെ ബലി…

 

അതിനുവേണ്ടി സർവ്വസന്നാഹങ്ങളുമൊരുങ്ങി… അന്റോണിയോ മകന്റെ ആദ്യ സ്വതന്ത്രബലിയിൽ ഒരുപാട് ആവേശംകൊണ്ടിരുന്നു…

 

അങ്ങനെ ആ ദിവസം വന്നു… 21 വയസ്സ് മാത്രം പ്രായമുള്ള പോൾ ആ അൽത്തരയിലേക്ക് ആനയിക്കപ്പെട്ടു… 6 വർഷങ്ങൾക്കൊണ്ട് അവന്റെ ശരീരത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു… നല്ല ഉയരവും ഉറച്ച ശരീരവുമായിരുന്നു അവന്… കണ്ടാൽ പ്രായം കൂടുതൽ പറയുന്ന പക്വത…

 

വളരെ സന്തോഷത്തോടെ അന്റോണിയോ അവന് സഹകാർമികനായി അവന്റെ ഇടത്ത് ഭാഗത്ത് നിന്നു… ചടങ്ങുകൾ ആരംഭിച്ചു…

 

പരിശുദ്ധ കുർബാനയെയും അതുവഴി ദൈവത്തെയും പരമാവധി അവഹേളിച്ച് സാത്താന്റെ പ്രീതിക്ക് പാത്രമാവുന്ന രീതിയാണ് കറുത്തകുർബാന (black mass)… മനുഷ്യന്റെയോ മൃഗത്തിന്റെയോ മാംസവും സ്ത്രീയുടെ ആർത്തവരക്തവുമാണ് അവർ ആരാധനക്ക് ഉപയോഗിക്കുന്നത്…

 

Recent Stories

The Author

അപ്പു

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം👌👌

    1. Thanks bro❤❤

    1. Thank you bro ❤❤

  4. 💘മൊഞ്ചത്തിയുടെ ഖൽബി💘

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….💗💗💗💗💗

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. 🥺

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ 😳😳

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ 🤦‍♂️🤦‍♂️

          1. ഇല്ല ഇല്ല carry on😁. Ni authoril undalo ee coment delet cheytho. Prashnam theern😁

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com