✝️The NUN 4✝️ (അപ്പു) 215

Views : 12195

 

“ഞാൻ ഹെർബർട്ട്… ഇന്ന് നിന്റെ വഴികാട്ടിയും കാവൽക്കാരനും ഞാനായിരിക്കും…!!” തനി ഒരു ബോഡിഗാർഡിന്റെ ശരീരഭാഷയോടും പ്രൌഡിയോടും കൂടി അയാൾ പറഞ്ഞു…

 

പോളിന്റെ ഭയം ചെറുതായി മാറിതുടങ്ങി… അവൻ അയാളുടെ മുന്നിലായി എഴുന്നേറ്റ് നിന്നു….

 

“എന്നെ കൊല്ലാനാണോ കൊണ്ടുവന്നത്…??” അച്ഛന്റെ രീതികളും സ്വഭാവങ്ങളും അറിയാമായിരുന്ന അവന് അയാളുടെ കൂടെപ്പോരുമ്പോൾ ആ ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു…

 

“അല്ല നിന്റെ അച്ഛൻ ഫ്രാൻസിസ് അന്റോണിയോയുടെ പിൻഗാമിയായി വരേണ്ടനാണ് നീ… ആ തയ്യാറെടുപ്പുകൾ ഇന്നാണ് തുടങ്ങുന്നത്… ഭാവിയിൽ നിന്റെ അച്ഛന്റെ സ്ഥാനത്തേക്ക് വരേണ്ടത് നീയാണ്..!!” ഹെർബർട്ട് പറഞ്ഞു…

 

“എന്ത് സ്ഥാനം….??” അവൻ ചോദിച്ചു..

 

“സാത്താന്റെ പുരോഹിതൻ…!!” അയാൾ നടന്നുനീങ്ങി… പിന്നാലെ അവനും നടന്നു..

 

അയാൾ അവനെയും കൊണ്ട് ഒരു വലിയ ഹാളിലേക്കാണ് ചെന്നത്… നിലം മുഴുവൻ ചുവന്ന പരവതാനി വിരിച്ച് ചുറ്റും കറുത്ത തുണികൾ കൊണ്ട് മറച്ച ഭീകരമായ അന്തരീക്ഷമുള്ള ഒരു വലിയ ഹാൾ…

 

അവിടെ കുറച്ച് ആളുകളുണ്ടായിരുന്നു… കറുത്ത വസ്ത്രം ധരിച്ച് നിന്ന അവരെല്ലാം അവനെത്തന്നെ സൂക്ഷിച്ച് നോക്കി… അവനു വീണ്ടും ഭയമായി… പക്ഷെ ഹെർബർട്ട് അവന് ധൈര്യം കൊടുത്തു…

 

പെട്ടന്ന് വാതിൽ തള്ളിത്തുറന്ന് അന്റോണിയോ അകത്തേക്ക് വന്നു… അയഞ്ഞ സിൽക്കിന്റെ വലിയ കറുത്ത ളോഹ പോലെ ഒരു വസ്ത്രം ധരിച്ചിരുന്ന അയാൾ മറ്റൊന്നും ശ്രദ്ധിക്കാതെ വളരെ വേഗത്തിൽ അവർക്ക് മുന്നിലേക്ക് നടന്നു… അയാളെ കണ്ട മറ്റുള്ളവർ, ഹെർബർട്ട് അടക്കം നിലംപറ്റെ മുട്ടുകുത്തി തലകുനിച്ച് വണങ്ങി… ഇതെല്ലാം കണ്ട് ഭയന്നിരിക്കുക മാത്രമായിരുന്നു പോളിന് ആകെ ചെയ്യാനുണ്ടായിരുന്നത്…

 

 

Recent Stories

The Author

അപ്പു

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം👌👌

    1. Thanks bro❤❤

    1. Thank you bro ❤❤

  4. 💘മൊഞ്ചത്തിയുടെ ഖൽബി💘

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….💗💗💗💗💗

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. 🥺

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ 😳😳

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ 🤦‍♂️🤦‍♂️

          1. ഇല്ല ഇല്ല carry on😁. Ni authoril undalo ee coment delet cheytho. Prashnam theern😁

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com