✝️The NUN 4✝️ (അപ്പു) 215

Views : 12195

 

അച്ഛന് പിന്നാലെ അവനും നടന്നു… പോവേണ്ട വഴിയെപ്പറ്റി അയാൾക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നു… പക്ഷെ ആ ഇരുട്ടിൽ പോളിന് എല്ലാ ഭാഗവും ഒരേപോലെ തോന്നി….

 

കുറച്ച് ദൂരം ചെന്നപ്പോൾ കാടിന് നടുവിലായി കുറച്ച് ദൂരെ അവനൊരു വലിയ കെട്ടിടം കണ്ടു… അവന്റെ അച്ഛൻ അങ്ങോട്ടാണ് നടക്കുന്നതെന്ന് അവന് ബോധ്യമായി… അവൻ ആ പരിസരം ശ്രദ്ധിച്ചു… ഒരു മനുഷ്യക്കുഞ്ഞുപോലുമില്ല…

 

മുന്നോട്ട് മാത്രം ശ്രദ്ധിച്ച് നടന്ന അവന്റെ അച്ഛൻ ആ വീടിനകത്തേക്ക് കയറിപ്പോവുന്നത് കണ്ട് അവൻ അച്ഛന് പിന്നാലെ അതിനുള്ളിൽ പ്രവേശിച്ചു…

 

ആ വീടിനുള്ളിൽ വെളിച്ചമുണ്ട് പക്ഷെ അത് പുറത്തേക്ക് കാണില്ല… പോൾ ആ വീട് ശ്രദ്ധിച്ചു…. വാതിൽ തുറന്ന് കയറുന്നത് ഒരു വലിയ ഇടനാഴിയിലേക്കാണ്… കറുത്ത നിറമുള്ള ഭിത്തിയിൽ അങ്ങിങ്ങായി ചുവന്ന നിറമുള്ള വെളിച്ചം … അതിനിടയിൽ അർത്ഥം മനസിലാവാത്ത എന്തൊക്കെയോ ചിത്രങ്ങൾ അവൻ അതെല്ലാം നോക്കികൊണ്ട് മുന്നോട്ട് നടന്നു…

 

ഭിത്തിയിൽ ഇടക്കിടെ ചോരകൊണ്ട് എഴുതിയ ചില വാചകങ്ങളും ചില ചിഹ്നങ്ങളും ഉണ്ടായിരുന്നു… ആകെ നിശബ്ദമായിരുന്ന അവിടത്തെ അന്തരീക്ഷം അവനിലെ കുട്ടിയെ വല്ലാതെ ഭയപ്പെടുത്തി…

 

അവൻ വീണ്ടും മുന്നോട്ട് നടന്നു… അച്ഛന് പിന്നാലെ ഒരു മുറിയിലേക്ക് കടക്കാൻ തുടങ്ങിയ അവന്റെ തോളിൽ ആരോ പിടിച്ച് നിർത്തി… പെട്ടന്നുണ്ടായ ആ സ്പർശനത്തിൽ അവൻ ഞെട്ടിപ്പോയി.. അവൻ പേടിച്ച് തിരിഞ്ഞുനോക്കി..

 

നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള ആജാനബാഹുവായ ഒരാൾ… ഒരു കറുത്ത സ്യുട്ട് ആണ് വേഷം… അയാൾ അവനെ നോക്കി പുഞ്ചിരിച്ചു… അവന് ആ പുഞ്ചിരിയിൽ പോലും ഭയം തോന്നിപ്പോയി…

 

“അവിടേക്ക് മറ്റാർക്കും പ്രവേശനമില്ല… അത് പുരോഹിതന്മാർക്ക് ഉള്ളതാണ്…!!” അയാൾ പറഞ്ഞു… അവൻ അപ്പോഴും ഭയത്തോടെ തന്നെയാണ് അയാളെ നോക്കിയത്…

 

Recent Stories

The Author

അപ്പു

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം👌👌

    1. Thanks bro❤❤

    1. Thank you bro ❤❤

  4. 💘മൊഞ്ചത്തിയുടെ ഖൽബി💘

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….💗💗💗💗💗

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. 🥺

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ 😳😳

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ 🤦‍♂️🤦‍♂️

          1. ഇല്ല ഇല്ല carry on😁. Ni authoril undalo ee coment delet cheytho. Prashnam theern😁

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com