പറഞ്ഞതിന് ശേഷം അവന്റെ മുഖത്ത് കണ്ട പുഞ്ചിരിയുടെ അർത്ഥം ഹെർബ്ർട്ടിന് അപ്പോഴാണ് മനസിലായത്…
ആ നിമിഷം പോൾ ഹെർബ്ർട്ടിനെ നോക്കി… അവന്റെ കണ്ണിൽ കണ്ട ക്രൂരമായ ചിരിയിൽ, ഏറ്റവും വലിയ സമ്മാനം നൽകി തന്റെ ദൈവത്തെ പ്രീതിപ്പെടുത്തിയ ഭക്തന്റെ സന്തോഷത്തേക്കാൾ തന്റെ ആരാധനാമൂർത്തിയെ തന്നെയാണ് അയാളവിടെ കണ്ടത്…
മറ്റുള്ളവർക്കൊപ്പം അയാളും നിലംപറ്റെ താണുവീണ് അവനെ വണങ്ങി…
പിന്നീട് പോളിന്റെയും അവൻ നയിച്ച കൂട്ടത്തിന്റെയും വളർച്ച പെട്ടന്നായിരുന്നു… വലിയൊരു സംഘമായി അവർ വളർന്നു… അതിൽ സാധാരണക്കാർ മുതൽ സമൂഹത്തിലെ ഉന്നതർ വരെ ഉൾപ്പെട്ടു…
മറ്റെന്തിനെക്കാളും സ്വയം സ്നേഹിക്കാനാണ് അവൻ അവരെ പഠിപ്പിച്ചത്… അത് തന്നെയായിരുന്നു അവന്റെ നിലനിൽപ്പും… സ്വയം സ്നേഹിക്കാൻ മാത്രം ശീലിച്ച അവർക്കിടയിൽ പരസ്പരസ്നേഹമോ വിശ്വാസമോ ഉണ്ടായിരുന്നില്ല…
അങ്ങനെയിരിക്കെ വർഷങ്ങൾക്ക് ശേഷം പോളിന് ഒരു വെളിപാടുണ്ടായി… കന്യകയിൽ നിന്ന് ഗർഭംധരിച്ച ദൈവപുത്രനെപ്പോലെ തന്റെ ദൈവമായ ലൂസിഫറിനും ഭൂമി അവകാശമാക്കാൻ ഒരു മകൻ വേണം… അവനിലൂടെ ലോകം ലൂസിഫറിന് സ്വന്തമാവണം…
അങ്ങനെയാണ് കന്യകയും അനുയോജ്യയുമായ ഒരു സ്ത്രീക്ക് വേണ്ടി അവൻ അന്വേഷണം ആരംഭിച്ചത്… ആ അന്വേഷണമാണ് ജെസ്സിയിൽ അവസാനിച്ചത്…
മറ്റുള്ളവരുടെ മനസ്സ് വായിക്കാനും ആകർഷകമായി സംസാരിക്കാനും പോളിന് അസാമാന്യ കഴിവായിരുന്നു… ഒരുപാട് വായിക്കാനും പുതിയ അറിവുകൾ നേടാനും ഒരുപാടിഷ്ടമായിരുന്ന സിസ്റ്റർ ജെസ്സിയുടെ മനസ്സിലേക്ക് സാത്താൻ എന്ന വിഷയം ഇട്ടുകൊടുത്തതും പോൾ ആയിരുന്നു…
അവന്റെ അറിവിലും സംസാരത്തിലും സിസ്റ്റർ ജെസ്സിയുടെ ചിന്തകളിൽ സാത്താൻ മഹത്വവൽക്കരിക്കപ്പെട്ടു… ജെസ്സിയുടെ ചിന്തകളെ അവൻ പൂർണ്ണമായും സ്വാധീനിച്ചു… അത് തന്നെയായിരുന്നു ആ പദ്ധതിയുടെ നാശവും…
അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്
♥️♥️♥️
Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട് എപ്പോ varum
Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤
പൊളി സാനം??
Thanks bro❤❤
Pwoli
Thank you bro ❤❤
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
We waited until the second part got released
പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
We are waiting..!!!
ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤
ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……
രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????
രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤
ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?
ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??
അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?♂️?♂️
ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?
നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??
❤️❤️❤️❤️❤️❤️❤️
മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…
Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…
Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤