✝️The NUN 4✝️ (അപ്പു) 215

 

അതാണ് അവൻ… ആ അഞ്ചുപേരെയും ക്രൂരതയുടെ നരകവേദന അനുഭവിപ്പിച്ച് കൊന്ന ചെകുത്താൻ… അവർ അനുഭവിച്ച വേദന, ഭയം എല്ലാം അവർക്ക് മാത്രമേ അറിയുള്ളൂ ഫാദർ… ഒരു മനുഷ്യനും താങ്ങാനാവാത്ത ശിക്ഷയിൽ കുറഞ്ഞതൊന്നും അവനവർക്ക് കൊടുക്കാനിടയില്ല….

 

പക്ഷെ അതുകൊണ്ടും നിന്നില്ല… അവന്റെ പ്രതികാരം അവരുടെ തലമുറകളിലേക്കും ആ നാടിലേക്കും തന്നെ നീങ്ങി… അവരെ പൂർണ്ണമായും നശിപ്പിക്കും എന്ന അവസ്ഥയിലാണ് ഞാനവിടെ ചെല്ലുന്നത്…!!” ഫാ. ഗ്രിഗറി പറഞ്ഞുനിർത്തി

 

 

“അന്ന് ജെസ്സിയുടെ ആത്മാവ് എന്താണ് പറഞ്ഞത്…??” ഫാ. സ്റ്റീഫൻ ചോദിച്ചു

 

“പിശാചായി മാറിയതുകൊണ്ട് തന്നെ മനുഷ്യജീവനിൽ കൈവെക്കാൻ അവന് ഒരു മനുഷ്യാത്മാവോ മനുഷ്യശരീരമോ വേണം… ആ ആത്മാവിനോ മനുഷ്യനോ പോളിന്റെ ആത്മാവുമായി ബന്ധവും വേണം അല്ലാത്ത പക്ഷം ആ പിശാചിനെ സ്വീകരിക്കാൻ മനുഷ്യശരീരത്തിനാവില്ല …!!

 

മരണശേഷം ജീവന്റെ ഓർമ്മകൾ നഷ്ടപ്പെട്ട ജെസ്സിയുടെ ആത്മാവിനെവെച്ച് അവൻ ആ നാട്ടിൽ നാശം വിതച്ചു… അതിനെ തടഞ്ഞ് നിർത്താൻ ഒരേയൊരു വഴി അവളുടെ ശരീരം യഥാവിധി സംസ്കരിക്കുക എന്നതായിരുന്നു…

 

ഏതാണ്ട് 60 ദിവസങ്ങൾക്ക് ശേഷം കണ്ടെടുക്കുമ്പോഴും അഴുകലിന്റെ യാതൊരുവിധ ലക്ഷണങ്ങളും ജെസ്സിയുടെ മൃതദേഹം കാണിച്ചിരുന്നില്ല… മുറിവുകൾ പോലും അവൻ മാറ്റിയിരുന്നു… ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെപ്പോലെ മൃദുലമായിരുന്നു അവളുടെ ശരീരം…!!” ഫാ. ഗ്രിഗറി പറഞ്ഞു…

 

എന്തൊക്കെയോ ആലോചനയിലായിരുന്ന ഫാ. സ്റ്റീഫന് ഗ്രിഗറി അച്ചൻ ഗ്ലാസിൽ ഇതിനിടയിൽ മുറിയിൽ തന്നെ ഉണ്ടാക്കിയ ചായ പകർന്നുകൊടുത്തു… അച്ചൻ ചായ കയ്യിലെടുത്തു…

 

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം??

    1. Thanks bro❤❤

    1. Thank you bro ❤❤

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?‍♂️?‍♂️

          1. ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.