ഫാ. ഗിഗറി പറഞ്ഞതുകേട്ട് ഒരേ സമയം സഹതാപവും അതിനേക്കാൾ കൂടുതൽ ഭയവും സ്റ്റീഫനച്ചന് തോന്നി…
“ആ കുഞ്ഞ് ഇപ്പൊ എവിടെയാണ് ഫാദർ..??” ഫാ. സ്റ്റീഫൻ ചോദിച്ചു…
“അറിയില്ല… ഒരു പിടുത്തവുമില്ല…!!” നിസ്സഹായനായി ഫാ. ഗ്രിഗറി പറഞ്ഞു…
“ഇത്ര എളുപ്പത്തിൽ ഒരാൾക്ക് സ്വയം പിശാചായി മാറാൻ സാധിക്കുമോ ഫാദർ…??” ഫാ. സ്റ്റീഫൻ തന്റെ സംശയം ചോദിച്ചു… അതുകേട്ട ഫാ. ഗ്രിഗറി അദ്ദേഹത്തെ ഒന്ന് നോക്കി…
“സത്യത്തിൽ പിശാചായി മാറുകയല്ല സ്വന്തം ജീവന് പകരമായി ഒരു പിശാചിനെ ഭൂമിയിലേക്ക് കൊണ്ടുവരുകയാണ് അവൻ ചെയ്തത്… ഭൂമിയിലേക്കുള്ള അതിന്റെ കടന്നുവരവിന് അവൻ സ്വന്തം ജീവൻ കൊണ്ട് വഴിയൊരുക്കി….
പിന്നെ 666 ജീവനുകൾ ബലിനൽകി ആരാധനാ മൂർത്തിയെ പ്രീതിപ്പെടുത്തുന്നത് അത്ര എളുപ്പമാണോ ഫാദർ… അത്രയും വലിയ സാധകനോട് ഏത് ദൈവമാണ് കണ്ണടക്കുക… തിന്മയുടെ ശക്തിക്ക് പോലുമത് സാധിക്കില്ല…!!!” ഫാ. ഗ്രിഗറി പറഞ്ഞു…
“ആ അഞ്ചുപേർക്ക് പിന്നീട് എന്ത് സംഭവിച്ചു…??”
ഫാ. സ്റ്റീഫന്റെ ചോദ്യം കേട്ട് ഗ്രിഗറി അച്ചൻ താൻ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നിലെ മേശയിലിരുന്ന ചായ കെറ്റിലിൽ വെള്ളമൊഴിച്ചു… അദ്ദേഹം തുടർന്നു
“മനുഷ്യർ പരസ്പരം ചെയ്യുന്ന കൊലപാതകങ്ങളിൽ പോലും ചിലതിനു ‘പൈശാചികം’ എന്നൊരു വാക്ക് ഉപയോഗിക്കാറുണ്ട്… അത് അത്രത്തോളം ക്രൂരമാവുന്നതുകൊണ്ടാണ്… അപ്പൊ പിശാചിനെക്കാൾ ക്രൂരനായ ഒരുവന്റെ പ്രതികാരം എങ്ങനെയുണ്ടാവും ഫാദർ…??”
അച്ചന്റെ ചോദ്യം കേട്ട ഫാ. സ്റ്റീഫൻ വീണ്ടും ആകാംഷാഭരിതനായി…
“ആ സംഭവത്തിന് പിറ്റേന്ന് രണ്ട് മൃതദേഹങ്ങളാണ് പോലിസ് കണ്ടെടുത്തത്… അത് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ ഞെട്ടിപ്പോയി… കഴുത്ത് മുതൽ കാൽപ്പാദം വരെ എല്ലുകൾ ഒടിച്ച് തൊലിയുടെ പുറത്തേക്ക് തള്ളിയിരുന്നു… അവരുടെ ഇരുവരുടെയും വായ തുന്നിക്കെട്ടിയ അവസ്ഥയിലായിരുന്നു അത് തുറന്ന അവർക്ക് കിട്ടിയത് അറുത്ത് മാറ്റിയ അവരുടെ ലിംഗങ്ങൾ… ജീവൻ ബാക്കിയുള്ളപ്പോൾ തന്നെ ഹൃദയം ആയുധങ്ങൾ ഒന്നുമില്ലാതെ പറിച്ചെടുക്കപ്പെട്ടു… അവരുടെ ശരീരത്തിൽ ഒരുതുള്ളി രക്തം ബാക്കിയില്ലായിരുന്നു… തിരിച്ചറിയാൻ പോലും ഒരുപാട് കഷ്ടപ്പെട്ടു…
അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്
♥️♥️♥️
Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട് എപ്പോ varum
Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤
പൊളി സാനം??
Thanks bro❤❤
Pwoli
Thank you bro ❤❤
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
We waited until the second part got released
പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
We are waiting..!!!
ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤
ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……
രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????
രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤
ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?
ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??
അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?♂️?♂️
ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?
നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??
❤️❤️❤️❤️❤️❤️❤️
മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…
Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…
Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤