✝️The NUN 4✝️ (അപ്പു) 215

 

അവസാനം മണിക്കൂറുകൾക്ക് ശേഷം അവർ മടങ്ങിയപ്പോൾ ചലനമില്ലാത്തവനായി അവൻ അഭിനയിച്ചു… അവരോരുത്തരുടെ മുഖങ്ങളും അവൻ പകയോടെ മനസ്സിൽ കുറിച്ചു…

 

ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിതീർക്കാൻ ആ വീട്ടിലുണ്ടായിരുന്ന ഗ്യാസ് തുറന്ന് വിട്ട് അവർ പോയി… ആ വീട്ടിലേക്കുള്ള ഒരു ലൈനിൽ ഷോർട്സർക്യൂട്ട് ആക്കി പൊട്ടിത്തെറി ഉണ്ടാക്കാനായിരുന്നു അവരുടെ പദ്ധതി…

 

പക്ഷെ അവർ പോയെന്ന് ഉറപ്പായതും ഏന്തിവലിഞ്ഞ് വേദനയോടെ ചെന്ന് പോൾ ആ ഗ്യാസ് പൂട്ടിവെച്ചു… ശേഷം അവൻ ജെസ്സിയുടെ അടുത്തേക്ക് ചെന്നു…

 

അവളുടെ രൂപം കണ്ട അവന്റെ ചങ്ക് തകർന്നുപോയി… മാലാഖയുടേത് പോലെയുള്ള ആ മുഖം അടിയുടെയും നഖത്തിന്റെയും പാടുകൾ കൊണ്ട് വികൃതമായിപ്പോയിരുന്നു… ചവിട്ടിയരച്ച കൈപ്പത്തിയും കാലുകളും… അവളുടെ ആ കിടപ്പ് കണ്ട് അവൻ വാവിട്ട് നിലവിളിച്ചു… കീറിമുറിഞ്ഞ ആ ശരീരത്തിൽ നെഞ്ചോട് ചേർത്ത് പിടിക്കാൻപോലും ഒരിടമില്ലായിരുന്നു…

 

സ്നേഹത്തോടെ താൻ നോക്കിയിരുന്ന കണ്ണുകൾ തുറിച്ച് കൺപോളകൾ വീർത്തിരുന്നു… ചിരിക്കുമ്പോൾ അവളുടെ സൗന്ദര്യം കൂട്ടിയിരുന്ന കവിളുകൾ അടികൊണ്ട് ചോരചത്ത് കിടക്കുന്നു… പ്രണയത്തോടെ താൻ ചുംബിച്ച ചുണ്ടുകൾ മുറിഞ്ഞ് വായിൽ ചോര നിറഞ്ഞിരിക്കുന്നു…

 

പോൾ നെഞ്ചുതകർന്ന് കരഞ്ഞു…

 

അവന്റെ മനസ്സിൽ പക നീറിനിറഞ്ഞു… കൊടിയ പക… അവന്റെ മനസ്സ് വീണ്ടും ചെകുത്താനിലേക്ക് തിരിഞ്ഞു… അന്ന് രാത്രി തന്നെ കുഞ്ഞിനേയും ജെസ്സിയുടെ ശവശരീരവും അവൻ അവിടെനിന്നു മാറ്റി…

 

ചങ്ക് പിടയുന്ന വേദനയോടെ അടങ്ങാത്ത പകയോടെ അവൻ ആ വീട്ടിൽ തിരിച്ചെത്തി… അവർ തീരുമാനിച്ചതുപോലെ ഗ്യാസ് ഓൺ ചെയ്ത് സ്വയം തീപടർത്തി അവൻ സ്വന്തം ആത്മാവിനെ പിശാചാക്കി മാറ്റി… ‘ദുരാത്മാവല്ല സാക്ഷാൽ ചെകുത്താൻ’….

 

അവനെയാണ് നീ പിടിച്ചുകെട്ടേണ്ടത്….!!”

 

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം??

    1. Thanks bro❤❤

    1. Thank you bro ❤❤

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?‍♂️?‍♂️

          1. ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.