സന്ദർശക [ഏകാകി] 68

Views : 2833

സന്ദർശക

Author :ഏകാകി

സുഹൃത്തുക്കളെ പുതിയൊരു കഥയുമായാണ് നിങ്ങൾക്ക് മുന്നിൽ ഞാൻ എത്തുന്നത്….. ആരതി ബാക്കി ഭാഗം പുറകെ തന്നെ ഉണ്ട്. അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം

Special Thanks to :Mansa🥰😍

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
Ac യുടെ തണുപ്പിൽ അവൾ അവനിലേക് ഒന്നു കൂടി ചുരുണ്ടു….അവനാവട്ടെ ഇരുകൈകളാൽ അവളെ ചേർത്തുകിടത്തി.
“ഈ പെണ്ണ് ……എത്ര നുകർന്നാലും മതിയാവാത്ത തേൻകൂടാണ്.
ഈ തേൻവരിക്കയെ ആസ്വദിക്കാൻ അവനറിയാതെ പോയല്ലോ..!!’
ഉറങ്ങുന്ന അവളുടെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ചു, നെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് പറഞ്ഞു…
“അല്ല അതു നന്നായി…ഇല്ലെങ്ങി ഈ സുന്ദരിപെണ്ണിനെ ഒരു സന്ദർശക ആയിട്ടെങ്കിലും വീണ്ടും എനിക് കിട്ടുമായിരുന്നോ..?”…..
പെട്ടെന്നവൾ ഞെട്ടിയെഴുന്നേറ്റിരുന്നു.. പുതപ്പുകൊണ്ടു സ്വയം ഒന്നുഭാഗികമായി മറച്ചു..എന്നിട്ട് മൊബൈലിൽ സമയം നോക്കിക്കൊണ്ട് പറഞ്ഞു.
“കിച്ചൂ… ഒരുപാട് വൈകിയല്ലോ…!
ഹരിയേട്ടൻ എത്തറായിട്ടുണ്ടാവും.”
അവൾ വേഗം അങ്ങിങ്ങായി ചിതരികിടന്നിരുന്ന വസ്ത്രങ്ങൾ പെറുക്കിയെടുത്തു തിടുക്കത്തിൽ ധരിച്ചു..
“വരില്ലായെന്നു എത്ര ഉറപ്പിച്ചാലും പിന്നെയും ഞാൻ തന്നെ ഓടിവരും… ദേ കിച്ചൂ, ഇതു ഇനി നമ്മളു തമ്മിലൊരിക്കലും കാണില്ലാട്ടോ..ഞാൻ പോവാണു.”
വാക്കുകളിലെ ആധി അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…
ബാഗെടുത്തു തോളിലിട്ടു തിരിന്നു നടന്ന അവളെ അവൻ അരയിലൂടെ ചുറ്റിപിടിച്ചുകൊണ്ടു ചോദിച്ചു..
“എടീ പെണ്ണേ…അപ്പോ ഇനി എന്നാ അടുത്ത സന്ദർശനം??”
ചോദ്യം കേട്ടപ്പോൾ നാണം കൊണ്ടവളുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിടർന്നു.. എന്നിട്ട് അവന്റെ കൈതട്ടിമാറ്റി പോവാൻ നോക്കി…
അവൻ ഒന്നുകൂടി മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു..”ശ്രീ…….സത്യം പറ ഞാൻ നിനക്കു ആരാ??നീ എന്തിനാ എന്നെ  ഇങ്ങനെ……??
അവന്റെ തൊണ്ട ഇടറി.. കണ്ണുകളിൽ വെള്ളം നിറയാൻ തുടങ്ങി…..
അവളവന്റെ കൈയ്യെടുത്തു അവളുടെ ഹൃദയത്തോട് ചേർത്തുവച്ചു..
ആ മിടിപ്പിൽ മുഴങ്ങുന്ന തന്റെ പേര് അവനു കേൾക്കാമായിരുന്നു..അവളുടെ കണ്ണുകളിൽ ജ്വലിക്കുന്ന പ്രണയവും..
അതൊരു പുഴയായി അവന്റെ നെറ്റിയിലൂടെ ,കണ്ണുകളിലൂടെ,ചുണ്ടുകളിലൂടൂർന്നിറങ്ങി…പതിയെ കഴുത്തിലൂടെ,ഇരുകൈകൾ വഴി ഹൃദയത്തിൽ ചെന്നു പതിച്ചു…!!
____________________________________________
ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു..മഴയും ചിണുങ്ങി ചിണുങ്ങി നിൽക്കുന്നുണ്ട്..ജോലി കഴിഞ്ഞ് പോകുന്ന സമയം ആയത് കൊണ്ട് റോഡിൽ വാഹനങ്ങളുടെ അസാമാന്യ തിരക്കാണ് .
ട്രാഫിക്ക് ബ്ലോക്കിൻ്റെ കുരുക്കിൽ ഇഴഞ്ഞിഴഞ്ഞാണ് ഓരോ വാഹനങ്ങളും നീങ്ങുന്നത്.
“മലർകളെ മലർകളേ ഇത് എന്ന കനവാ….”
കിഷോറിൻ്റെ കാറിൽ ഉച്ചത്തിൽ ഈ പാട്ട് കേൾക്കാമായിരുന്നൂ.. സ്റ്റീയറിങ്ങിൽ താളം പിടിച്ച് ആസ്വദിച്ച് പതുകെ ബ്ലോക്കിനോടൊപ്പം നീങ്ങുകയായിരുന്നു അവൻ.. ദിവസവും ഉള്ളത് കൊണ്ട്  ശീലമായി എല്ലാവർക്കും..

Recent Stories

The Author

ഏകാകി

2 Comments

  1. Avihitham ano broyi.

  2. Ithe vayichitt ake confusion anello

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com