സന്ദർശക [ഏകാകി] 68

മടിയിൽ കിടന്നിരുന്ന അവനെ നോക്കി ചോദിച്ചു
“ഇഷ്ടയോ നിനക്ക് അവളെ…??പ്രണയം തോന്നുന്നുണ്ടോ???”
അവൻ എണീറ്റിരുന്നു അവളുടെ കൈ പിടിച്ച് പറഞ്ഞു”ശ്രീ നി കഴിഞ്ഞ 10 ദിവസം എൻസിസി ക്യാമ്പ് നൂ പോയില്ലേ ആ ദിവസങ്ങളിൽ ഞങ്ങളടുത്തതാ……
അവൾക്കും ഇഷ്ടം അനെന്നാ തോന്നുന്നേ….
നിന്നോട് എങ്ങനെ പറയും എന്നൊരു പേടി.. ടാ..അതാണ്..ഇത്രേം ദിവസം”
നിശ്ശബ്ദത കുറച്ച് നേരത്തേക്ക് അവിടമാകെ പരന്നു…
അവള് തിരിഞ്ഞിരുന്നു എഴുതാൻ തുടങ്ങി…
ഒരു വലിയ കണ്ണുനീർത്തുള്ളി ഒഴികി എഴുത്തിൽ വന്നു വീണു…
പെട്ടെന്ന് ആ നിശബ്ദതയെ തള്ളിമാറ്റി…ശ്രീലക്ഷ്മി അവൻ്റെ ചെവിക്കു പിടിച്ചുകൊണ്ട് പറഞ്ഞു
“എടാ താന്തോന്നി,നിൻ്റെ ഇഷ്ടത്തിന് ഞാൻ എതിര് നിക്കെ?????”
കവിള് രണ്ടും കൂട്ടി പിടിച്ച് കൊഞിച്ച് കൊണ്ട് പറഞ്ഞു”നീ എൻ്റെ പൊന്നല്ലെ??”
രണ്ടുപേരും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി.
******”*****************************************************************************************വണ്ടികളുടെ ഹോൺ മുഴക്കം അവനെ ഓർമകളിൽ നിന്ന് തിരിച്ച് കൊണ്ട് വന്നു..
“റോഡിൽ കിടനുറങ്ങാണോ ഡോ??
എടുത്തുമാറ്റഡോ..”
എന്നൊക്കെയുള്ള ചീത്തവിളികൾ വരാൻ തുടങ്ങി…….പെട്ടെന്ന് അവിടെ നിന്ന് നീങ്ങി അവൻ..
ഗേറ്റിൽ എത്തിയപ്പോ ദേവൂട്ടി ഓടി വന്നു…
കാറിൽ നിന്നും ഇറങ്ങിയതും അവള് ഉറക്കെ ഓളിയിടാൻ തുടങ്ങി”മ്മേ അച്ഛ വന്നൂ……”
അവൻ അകത്തുകയറി ഇരുന്നു.”ഇത്രപെട്ടെന്ന് പോകണ്ട എന്ന് പറഞ്ഞതാ ഞാൻ ഇവളോട്,കേൾക്കണ്ടേ.
അവിടെ ചെന്നിട്ട് കുട്ടിം,പണികളും ഒക്കെ ആയി വീണ്ടും ഒറ്റക്കിരിക്കൻ അല്ലേ,??നിനക്ക് എപ്പൊഴും ജോലി തിരക്ക് അല്ലേ?”
അമ്മായിയമ്മയുടെ പരാതിപ്പെട്ടി തുറന്നതാണ്……
“അമ്മ ഒന്ന് മിണ്ടാതിരുന്നാൽ നന്നായിരുന്നു.ഏട്ടൻ വന്നു കയറിയല്ലെ ഉള്ളൂ….അപ്പോഴേക്കും …ശ്ശേ”
ഗോപിക ദേഷ്യത്തോടെ അമ്മയോട്  പറഞ്ഞു.
“അല്ലേലും എൻ്റെ വാക്കിന് എന്തേലും വിലയുണ്ടോ?ഉണ്ടായിരുന്നെങ്കിൽ ഈ കല്യാണം നടക്കുമായിരുന്നു?തന്നിഷ്ടം കാണിച്ച് വച്ചിട്ട്….ഞാൻ ഒന്നും പറയുന്നില്ല!”
അമ്മയമമ പല്ലുകടിച്ച് അകത്തേക്ക് പോയി.
കുറച്ചു നേരത്തേക്ക് നിശ്ശബ്ദത അവിടമാകെ പരന്നു.”ഛാ… കാറിൽ പൂവാ മമക്..വാ..വാ ച്ഛാ…..”ദേവൂട്ടി കൊഞ്ചാൻ തുടങ്ങി.
അവരുടെ സാധനങ്ങളൊക്കെ ഡിക്കിയിൽ എടുത്ത് വച്ച് ദേവൂട്ടിനെ മടിയിൽ വച്ചു ഡ്രൈവിംഗ് സീറ്റിൽ ഗോപികയെ കാത്തിരുന്നു കിഷോർ..അവള് അമ്മയോട് യാത്ര പറഞ്ഞ് വന്നു കാറിൽ കയറി.
“ദേവു അമ്മയുടെ മടിയിൽ ഇരിക്ക് അച്ചക് വണ്ടി ഓടിക്കാൻ പറ്റില്ല.”

2 Comments

  1. Avihitham ano broyi.

  2. Ithe vayichitt ake confusion anello

Comments are closed.