സന്ദർശക [ഏകാകി] 68

“വേണ്ടാ… ദേവൂട്ടി ഇവിടെ ഇരിക്കുള്ളു.”
പോകുന്ന വഴിക്ക് ബിരിയാണി വാങ്ങിച്ചു.ഇനിയിപ്പോ ചെന്നിട്ട് ഭക്ഷണം ഉണ്ടാക്കാൻ നിക്കൊന്നും വേണ്ട് എന്ന് കരുതി.
വിട്ടിൽ കിഷോറിൻ്റെ അമ്മ ഉമ്മറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.കാറിൽ നിന്ന് ഇറങ്ങിയ ദേവുനെ അമ്മ ഓടി വന്നു എടുത്ത് ഉമ്മ വച്ചു..
രാത്രി കിടക്കാൻ നേരത്ത് വാട്ട്സ്ആപ് സ്റ്റാറ്റസ് നോക്കുന്നതിനിടയിൽ ശ്രീയുടെ സ്റ്റാറ്റസ്സിൽ അവരുടെ കല്യാണ ഫോട്ടോ കണ്ടു….തീയതി നോക്കിയപ്പോ ആണ് ഓർത്തത് നാളെ ജൂൺ 5,അവരുടെ വെഡ്ഡിംഗ് ആനിവേഴ്സരി……
ഗോപിക ലൈറ്റ് ഓഫ് ചെയ്തു ,അവൻ്റെ അടുത്ത് വന്നു കെട്ടിപിടിച്ചു കിടന്നു.
അവളെ ചേർത്ത് കിടത്തി…എന്തോ അവനു ഉറക്കം വരുന്നുണ്ടായില്ല….
കറങ്ങുന്ന ഫാൻ നോക്കി കിടന്നു….
************************************************
ശ്രീലക്ഷ്മിയുടെ അവിടെ നിന്നും തിരിച്ച് വീട്ടിൽ എത്തിയ കിശോർന് എന്തോ ഒരു ശ്വാസം മുട്ട് പോലെ…കിടന്നിട്ടും ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും അവൻ നടക്കാൻ തുടങ്ങി..
മുറ്റത്ത് നടന്നു കുറെ നേരം,പിന്നെ ഉമ്മറത്ത് ഇരുന്നു ഗോപികയേ വിളിച്ച് സംസാരിച്ചു..പറ്റുന്നില്ല…എന്തോ ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല….
ശ്രീലക്ഷ്മിയെ വിളിക്കണം..അതായിരുന്നു അവൻ്റെ മനസ്സ് നിറയെ…നാളെ കഴിഞ്ഞാൽ …aa ചിന്തകള് അവനെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടേ ഇരുന്നു.
ഫോൺ എടുത്ത് സമയം നോക്കിയപ്പോ 12.40 ..രണ്ടും കൽപ്പിച്ചു വിളിച്ചു.
രണ്ടു റിങ്ങിൽ അവള് ഫോൺ എടുത്തു.
“ശ്രീ….”അവൻ്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു.
“ആ ടാ…പറയ്.ഉറങ്ങിയില്ലേ നീ?”
“എന്തോ ഉറക്കം വരുന്നില്ല ടാ.നിന്നോട് സംസാരിക്കണം തോന്നി.”
“കിച്ചു…..എന്ത് പറ്റി…ശബ്ദം വല്ലാതെ ഇരിക്കുന്നുണ്ടല്ലോ..?ഗോപിക ആയി വഴക്കിട്ടോ??അതോ വേറെ ആരേലും എന്തേലും പറഞ്ഞോ?”അവൻ്റെ ഹൃദയത്തിലെ ആധി അവൾക് പെട്ടെന്ന് മനസ്സിലായി.

തുടരും…….

2 Comments

  1. Avihitham ano broyi.

  2. Ithe vayichitt ake confusion anello

Comments are closed.