സന്ദർശക [ഏകാകി] 68

“എല്ലാം കഴിഞ്ഞേ പോകാവൂ …എന്നെ കണ്ടിട്ട്…..കേട്ടല്ലോ??ഒന്നിച്ച് ഭക്ഷണം  കഴിക്കാം..ഞാൻ അവിടെ പോയി വേഗം വരാം, കിച്ചു….,മാർട്ടിൻ ..കുറെ നേരം സംസാരിചേ പോകാവൂ..കേട്ടോ..”അവള് നടക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കി തിരിഞ്ഞ്നോക്കി
പറഞ്ഞുകൊണ്ടേയിരുന്നു….”
അവള് പോകുന്നത് കാണ്ണെടുക്കാതെ നോക്കി നിന്നു അവൻ…
ഓഡിറ്റോറിയത്തിലേക് കടക്കുന്നതിന് മുൻപ് ശ്രീ ഒന്ന് നിന്നു….
പെട്ടെന്നവനെ തിരിഞ്ഞ് നോക്കി….
ഒട്ടും പ്രതീക്ഷിച്ചില്ല ആ തിരിഞ്ഞ് നോട്ടം.അതുകൊണ്ട് തന്നെ..എന്തോ,
ഒന്ന് ഞെട്ടി അവൻ….
ഇടനെഞ്ചിലേക്ക് അവളൊരു കല്ലെടുത്തെറിഞ്ഞപോലെ…….
__________?____________?__________?___


അവള് കണ്ണിൽ നിന്ന് മായുന്നത് വരെ കിഷോർ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു…..
തിരിച്ച് മുറിയിലേക്ക് വന്നപ്പോൾ എന്നത്തേയും പോലെ ശൂന്യത….
അവളുടെ മണം അവിടമാകെ ഒഴുകി നടക്കുന്നുണ്ടായിരുന്നു….
ആ ചുരുട്ടി കൂട്ടി ഇട്ടിരിക്കുന്ന പുതപ്പും,അങ്ങിങ്ങായി കിടക്കുന്ന തലയിണകളും ……
…… എല്ലാം വല്ലാത്തൊരു ശൂന്യത അവൻ്റെ തലയിലേക്ക് കയറ്റാൻ തുടങ്ങി….
പെട്ടെന്ന് പോയി കുളിച്ചു വന്നു കിഷോർ…
ഇന്ന്  ഗോപികയെയും പിള്ളേരെയും കൊണ്ടുവരാൻ പോകണം…..ഒരാഴ്ചയായി അവർ അമ്മ വീട്ടിൽ ആണ്..വെക്കേഷൻ അടിച്ച് പൊളിക്കാൻ പോയതാ…
പെട്ടെന്ന് അവിടമാകെ  വൃത്തിയാക്കി …….
അവളുടെ സുഗന്ധവും,ഓർമകളും തൻ്റെ ഉള്ളിൽ മാത്രമായി ഒതുക്കി നിർത്തി……
കാറിൻ്റെ കീ എടുത്ത് പുറത്തിറങ്ങുന്നതിനിടയിൽ ഗോപികകയ്ക് ഫോൺ ചെയ്ത് താൻ അങ്ങോട്ട് ഇറങ്ങി..തയ്യാറായി ഇരുന്നോളാൻ പറഞ്ഞു…
പോകുന്ന വഴിക്ക് അമ്മാവൻ്റെ വീട്ടിൽ കയറി….
“എത്ര നാളായി കിച്ചു നീ ഇങ്ങോട്ടോക്കെ വന്നിട്ട്,അമ്മാവൻ ഇന്നലേം കൂടി പരിഭവം പറഞ്ഞെ ഉള്ളൂ”അമ്മായി അടുക്കളയിൽ നിന്ന്  പറഞ്ഞു.
“ജോലി കുറച്ച് കൂടുതലാ അമ്മായി…
ഞാനവരെ കൊണ്ടുവരാൻ പോവാണ്,വന്നിട്ട് അവളെയും പിള്ളാരെയും കൂട്ടി വരാം.”
അമ്മായിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ പെട്ടെന്ന് ഇറങ്ങി . കാറെടുത്ത് നീങ്ങി……
ഏകദേശം അരമണിക്കൂർ അത്രെയെ ഉള്ളൂ ഗോപികയുടെ വീട്ടിലേക്കുള്ള ദൂരം..വേഗത്തിൽ പോവാൻ തോന്നിയില്ല..ടൗണിൽ എത്യപ്പോ നല്ല മഴ…..
പുറത്തുള്ളതു കാണാൻ പറ്റാത്ത അത്രക് ശക്തമായി മഴ…..നല്ല ബ്ലോക്കും,..
മഴ പിന്നെയും അവനെ ഓർമകളിലേക്ക് കൊണ്ടുപോയി……….
***********************************************
രണ്ടാംവർഷം ഡിഗ്രിക് പടിക്കുമ്പോ കോളേജ് ആർട്‌സ് ഡേ നടക്കുന്ന ദിവസം..
കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്… കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നത് കൊണ്ട് നേരത്തെ വിട്ടിലെത്താനായി കുടനിവർത്തി ബസ് സ്റ്റോപ്പിലേക് അവൾ തിടുക്കത്തിൽ നടക്കൻ തുടങ്ങി…
“ടീച്ചറെ ….നിൽക്കൂ ഞാനും ഉണ്ട്.”എന്നു പറഞ്ഞൊരാൾ അവളുടെ കുടയിൽ കയറി..അവളമ്പരന്നു അവനെതന്നെ നോക്കി നിന്നു…

2 Comments

  1. Avihitham ano broyi.

  2. Ithe vayichitt ake confusion anello

Comments are closed.