സന്ദർശക [ഏകാകി] 68

തലയിലായ വെള്ളം മുണ്ടിന്റെ അറ്റം കൊണ്ടു തോർത്തി നിവർന്നവളെ നോക്കിയ അവനും ഷോകേറ്റപോലെ നിന്നു…കുറച്ചു നേരം.!
“അയ്യോ ,ഞാൻ സിന്ധുടീച്ചറാണെന്ന് കരുതിയാണ്……”ഒന്ന് ചുറ്റും നോക്കിക്കൊണ്ട്”ശോ മഴേം കൂടിയല്ലോ..
ഇനിപ്പൊ.. എങ്ങനാ..??”
അവന്റെ വെപ്രാളം കണ്ടു ചിരിനിർത്താൻ ആയില്ല അവൾക്കു….അവനും ആകെ ചമ്മിയ്യ അവസ്ഥ ആയി….
“എന്തായാലും സാരല്ല്യ….സ്വന്തമായി കുട പോലും ഇല്ലാത്ത ഒരാളെ സഹായിക്കാൻ കഴിഞ്ഞല്ലോ…ഭാഗ്യായി..”എന്നു പറഞ്ഞു ചിരിയടക്കാൻ പാട് പെടായിരുന്നു അവള്…
“അയ്യട,അങ്ങനിപ്പോ കളിയാക്കണ്ടാട്ട ടീച്ചറെ..”എന്നു പറഞ്ഞു അവൻ കുടയും വാങ്ങി ഓടി… അവള് അവൻ്റെ പിന്നാലേം… ഓടിയോടി ബസ്സ് സ്റ്റോപ്പ് എത്തി….!
അവളാകെ നനഞു കുതിർന്നിരുന്നു… ഓടിവന്നതിൻ്റെ കിതപ്പും. ദേഷ്യം കൊണ്ട് കണ്ണ് ചുവന്നു, മുഖം വീർപ്പിച്ചു അവനെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു…
അവൻ അടുത്ത് വന്നു ചിരിച്ചു കൊണ്ട് അവളെത്തന്നെ നോക്കിക്കൊണ്ട് കുട കൊടുത്തു.. അവള് മുഖം തിരിച്ചു..
ആ ചുവന്ന ഉണ്ടകണ്ണുകൾ ,വീർപ്പിച്ചു പിടിച്ച് മുഖം എല്ലാം എന്തോ ഒരു വല്ലാത്ത വാത്സല്യം ഉണ്ടാക്കി… അവനിൽ…
അവനെന്തോ പറയാൻ തുടങ്ങുമ്പോളെക്കും
നീട്ടി ഹോൺ അടിച്ചു കൊണ്ട് ബസ്സ് എത്തിയിരുന്നു… അവൻ്റെ കയ്യിൽ നിന്നു കുട വാങ്ങി , കാലിനിട്ട് ഒരു ചവിട്ടും കൊടുത്തുകൊണ്ട് ബസ്സിലേക്ക് ഓടിക്കയറി അവള്…..”അയ്യോ..ഈ കുറുമ്പി ടീച്ചർ ഇൻ്റെ കാല് ചമ്മന്തിയാക്കൊലോ”…എന്ന് ഉറക്കെ പറഞ്ഞ് ബസ്സിലേക്ക് നോക്കി..അവള് ബസ്സിലിരുന്ന് മുഖം കൊണ്ട് കൊക്രി കാണിച്ച് തിരിഞ്ഞിരുന്നു…..
അതവരുടെ സൗഹൃദത്തിൻ്റെ തുടക്കം ആയിരുന്നു… ആ ക്യാമ്പസ് മുഴുവൻ അവരുടെ സൗഹൃദം നിറഞ്ഞു നിന്നു..അവരുടെ ഇണക്കങ്ങളും,പിണക്കങ്ങളും, കുറുമ്പുകളും, ആ ക്യാമ്പസ് ലെ ഓരോ പുൽകൊടിയും ആസ്വദിച്ചു…
ഒന്നിച്ചുനടത്തിയ യാത്രകൾ,
കളിച്ചിരികൾ,എഴുതിയ ഒരായിരം കവിതകൾ,സതീഷ് ചേട്ടന്റെ കടയിലെ സ്‌പെഷ്യൽ പുതിന ചായ, ചെമ്പരത്തി ചായ,ബജ്ജി,രാഷ്ട്രീയം,ഒന്നിച്ചുള്ള പഠനം.,..
സെക്കൻ്റ് സെമസ്റ്റർ പരീക്ഷയുടെ ഒരാഴ്ച മുൻപ്  കോളജ് ക്യാൻ്റീനിൽ ഇരുന്ന് കൊണ്ട് കിഷോറും ശ്രീലക്ഷ്മിയുടെ കൂടെ പഠിക്കുകയായിരുന്നു….
അവൻ്റെ നോട്ട്‌സ് ഏഴുതികൊടുക്കാ, പാഠങ്ങൾ പറഞ്ഞുകൊടുക്കുക,ഇതൊക്കെ ചെയ്യുമായിരുന്നു..അവനു വേണ്ടി ശ്രീലക്ഷ്മി..
“ടീച്ചറെ മതി…. മടിയവുന്നു…ഇനി നാളെ…
നീങ്ങിയിരുന്നെ ഞാൻ കിടക്കട്ടെ മടിയിൽ”
എന്നു പറഞ്ഞ് കിഷോർ അവളുടെ മടിയിൽ തലവച്ച് കിടന്നു….അവളവന് വീട്ടിൽ ചെന്ന് പഠിക്കാൻ ഉള്ള ഭാഗങ്ങൾ എഴുതി തയ്യാറാക്കായിരുന്നു……
“ടാ….ഹിസ്റ്ററി ഡിപ്പാർ്ട്മെൻ്റിലെ ഗോപികയെ ശ്രദ്ധിച്ചിട്ടുണ്ടോ??അവളെ കാണുമ്പോ ഹൃദ്ധയ്തിൽ വല്ലാത്തൊരു മേളം…..
സംസാരിക്കാൻ നല്ല രസമുണ്ട് ടാ…..”
എഴുതിക്കൊണ്ടിരുന്ന അവളൊന്നു നിർത്തി.

2 Comments

  1. Avihitham ano broyi.

  2. Ithe vayichitt ake confusion anello

Comments are closed.