ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

മുറിയിൽ അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ട്. മനസ്സിനൊരു സമാധാനവും കിട്ടുന്നില്ല. എന്താവും പ്രശ്നം?

“പെണ്ണ് കാണാൻ പോയപ്പോഴും ഞാൻ ചോദിച്ചതാണ് എന്തെങ്കിലും പ്രശ്നമുണ്ടോന്നു? അപ്പോൾ ഇല്ലെന്നു പറഞ്ഞിട്ട് നീ എന്താ ഇങ്ങനൊക്കെ” മനസ്സിനുള്ളിൽ ഒരു വിങ്ങൽ തോന്നി.

ചെന്നെയിൽ തന്റെ കൂടെ ജോലിചെയ്തിരുന്ന റീടെയ്ൽ ബിസിനസ് മാനേജർ ശ്രീലക്ഷ്മിക്കു തന്നോടു താത്പര്യം ഉണ്ടായിരുന്നു. പക്ഷെ അവളെ ഒരിക്കലും അങ്ങനൊന്നും കണ്ടിട്ടില്ല. ബാംഗ്ലൂർ IIM ൽ നിന്നും ക്യാമ്പസ് റിക്രൂട്ടിട്മെന്റിൽ നിന്നും സെലക്ട് ആയവൾ ആണവൾ. ഒരു പക്ഷെ തനിക്കു വളരെ അനുയോജ്യ. ഇരുനിറമുള്ള അതിസുന്ദരി. വലിയ സുന്ദരമായ കണ്ണുകൾ. കൃഷ്ണഭക്തയായ ട്രഡീഷണൽ പെൺകുട്ടി. ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഒക്കെയുണ്ടെങ്കിലും അവൾ വളരെ ലാളിത്യം പുലർത്തുന്നു.

പലരും തന്നോട് അവളെ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞിട്ടുമുണ്ട്. ചെന്നൈ തിരുവള്ളിക്കെണിയ്ക്കടുത്തു താമസിച്ചുകൊണ്ടിരുന്ന അവളുടെ മാതാപിതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ശനിയാഴ്ചകളിൽ തിരുവള്ളിക്കെണി പെരുമാളേ സേവിച്ച ശേഷം പലപ്പോഴും അവരെ കാണാറുണ്ടായിരുന്നു.

അവളുടെ നോട്ടത്തിൽ ചിലപ്പോൾ എന്തോ ഒരു ചോദ്യം ഉണ്ടായിരുന്നു. തന്നെ കാണുമ്പോൾ കണ്ണുകളിലേയ്ക്ക് ഊളിയിട്ടിറങ്ങുന്നതു പോലെ ഒരു നോട്ടം. ഒരിക്കലും അവളോട് സൗഹൃദ പരിധി വിട്ടു സംസാരിച്ചിട്ടില്ല.

പിന്നീടവളെ പെണ്ണുകാണാൻ ചെന്നെയിലെ ഒരു പ്രശസ്ത സോഫ്റ്റ്‌വെയർ കമ്പനിയുടെ സിഇഒ ആയ ശ്രീനിവാസൻ വന്നുവെന്നറിഞ്ഞു. അടുത്ത ദിവസം ജോലിയ്ക്കുവന്ന അവൾ തന്റെ ക്യാബിനിൽ വന്നു എന്തോ പറയാൻ തുടങ്ങി, പിന്നെ പോയി.

അന്നത്തെ ഞായറാഴ്ച പെരുമാൾ സേവ കഴിഞ്ഞു വെളിയിൽ വരുമ്പോൾ എന്നെ പ്രതീക്ഷിച്ചെന്നോണം അവൾ നിൽപ്പുണ്ടായിരുന്നു. ആ മിഴികൾ എന്തോ പറയുന്നു, അതെനിയ്ക്കു മനസ്സിലായി.

“എന്ന ശ്രീധരാ എനക്ക് എന്നെടാ കുറയ്? ഉനക്ക് എന്നെ ഏന്ടാ പുടിയ്ക്കല? ഉന്മേലെ നാൻ ഉയിരേ വച്ചിരുക്കെന്റു തെരിയലൈയാടാ? യൂ നോ ഐ ആം മാഡ്‌ലി ഇൻ ലവ് വിത്ത് യൂ, ബട്ട് വൈ ദിസ് ഡെലിബറേട് ഡിസ്റ്റൻസിങ്?

ആ സുന്ദരമായ കണ്ണിൽ നിന്നും ഒരു തുള്ളി വെളിയിൽ വന്നു “നീ എൻ കരം പിടിച്ചു ഉൻ ആത്തുക്കു കൊണ്ടുപോകും നാൾ എപ്പ വരുംന്നു എണ്ണിയിട്ടേ ഇരുന്തേൻ നാൻ. പെരുമാള്ക്കു താൻ എന്നോടയ കഷ്ടം തെരിയും.”

ഞാൻ എല്ലാം കേട്ടുകൊണ്ട് നിന്നു. അവളുടെ സങ്കടം പറഞ്ഞു തീരട്ടെ എന്നു കരുതി. അവളുടെ കൈ പിടിച്ചു മുൻപോട്ടു നടന്നു പെരുമാളിന്റെ തെപ്പക്കുളം ചുറ്റി വന്നു. അടുത്ത സ്ട്രീറ്റിൽ ആണ് അവളുടെ വീട്. ഞങ്ങൾ അങ്ങോട്ട് പോയി.

“വൈ ആർ യു സൊ സൈലന്റ് ശ്രീധരാ, ഡോണ്ട് യു ഹാവ് എനിതിങ് ടു ടെൽ മി?”

അപ്പോഴേയ്കും ഞങ്ങൾ അവളുടെ വീടിനടുത്തു വന്നിരുന്നു. അവളുടെ അപ്പാവും അമ്മാവും എന്നെ വരവേറ്റു. “ഉക്കാറുങ്ക തമ്പി, സട്രൂ കോഫി ശാപ്പിടുങ്ക.” അവളുടെ അമ്മ പറഞ്ഞു.

ഉടൻ തന്നെ ഒരു പിച്ചള ഡവറയിൽ ആവിപറക്കുന്ന കുംഭകോണം ഫിൽറ്റർ കാപ്പി വന്നു. കാപ്പിപ്പൊടിയും ചിക്കറിയും കലർന്ന ഗന്ധം മനസ്സിനും ശരീരത്തിനും ഒരു പുതു ഉന്മേഷം നൽകി.

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much ?
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ ?.

    1. Ithu muzhuvan undu
      Paathi alla ???

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??

        1. ????
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass ?

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤??

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. ??
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??

        2. Oh okay
          Enthaayaalum aashamsakal ?

  5. സന്തോഷേ….. ???.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.