ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 993

അവൾ നീട്ടിയ ആദ്യത്തെ പത്രത്താളിലേയ്ക്ക് അവൻ പരിഭ്രമത്തോടെ നോക്കി. അതിൽ നിറം മങ്ങിയ ഒരു ഫോട്ടോ. പതിനഞ്ചു വര്ഷം മുമ്പുള്ള ഒരു ന്യൂസ്. അപകടത്തിൽ പെട്ടു ചോരവാർന്നു വഴിയിൽ കിടന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ പറ്റിയൊക്കെ എഴുതിയിരിയ്ക്കുന്നു.

മറ്റൊരു പത്രത്തിൽ മന്ത്രിയുടെ തലമയിൽ നടന്ന യോഗത്തിൽ ആ വിദ്യാർഥിക്കു സമ്മാനം നൽകുന്നു.

അവൾ ചോദിച്ചു “ഇതാരാണെന്നു അറിയുമോ? എന്റെ കാമുകൻ. അഞ്ചാം ക്ലാസിൽ ഞാൻ പഠിയ്ക്കുമ്പോഴാണ് ആ സംഭവം ഉണ്ടായത്. ഒരു അവധി ദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയി തിരികെ വന്ന എന്നെ ഒരു ജീപ്പ് തട്ടിയിട്ടു പോയി. കുറെ നേരം ഞാൻ വഴിയിൽ കിടന്നെന്നു തോന്നുന്നു. പിന്നീട് ബോധം നശിച്ചു. അപ്പോൾ അതുവഴി വന്ന ഒരു ചേട്ടൻ ആണ് ഓട്ടോ കൊണ്ടുവന്നു എന്നെ ആശുപത്രിയിലാക്കിയതും വീട്ടുകാരെ വിവരമറിയിച്ചതും രക്തം കൊടുത്തതും ഒക്കെ. ഞാൻ പക്ഷെ ആ ചേട്ടനെ കണ്ടിട്ടില്ല. അതാരാണെന്നും അറിഞ്ഞില്ല. പിന്നീട് ഈ വാർത്ത വന്നപ്പോൾ അതു എടുത്തു വെച്ചു. ആ മീറ്റിങ് നടന്നപ്പോൾ പോയി കാണണം എന്നുണ്ടായിരുന്നു, പക്ഷെ പോകാൻ പറ്റിയില്ല. അന്നു വീണതിൽ പിന്നെ അമ്മാവനും അമ്മായിയും തനിയെ പുറത്തു വിടാറില്ലായിരുന്നു.”

ശ്രീധരൻ എന്തോ പറയാനായി തുടങ്ങി, പക്ഷെ ശ്രീദേവി പറഞ്ഞു കൊണ്ടേയിരുന്നു. “എങ്കിലും ഞാൻ ആ പത്രക്കടലാസുകൾ എന്റെ ബാഗിൽ എടുത്തുവെച്ചു. ദിവസവും ആ ഫോട്ടോകളിൽ നോക്കി സംസാരിയ്ക്കുമായിരുന്നു. പതുക്കെ പതുക്കെ എനിക്കാ ചേട്ടനോട് സ്നേഹവും പ്രേമവും ബഹുമാനവും എല്ലാം ഉണ്ടായി. ആ സംഭവം എല്ലാവരും മറന്നു കാണും. പക്ഷെ എനിക്ക് മറക്കാനായില്ല, മറക്കാൻ പറ്റുകയും ഇല്ല.”

പെട്ടെന്നവൾ ശ്രീധരന്റെ കൈകൾ കൂട്ടിപ്പിടിച്ചു. “ഇന്നലെ വൈകിട്ടാണ് ഞാൻ ഒരു കാര്യം അറിയുന്നത്” പെട്ടന്നവൾ ശ്രീധരനെ കെട്ടിപ്പിടിച്ചു “ഈ ഏട്ടനെത്തന്നെയാണ് ഞാൻ ഇത്രയും നാൾ അറിയാതെ സ്നേഹിച്ചുകൊണ്ടിരുന്നതെന്നു.”

അവൾ ഏങ്ങലടിച്ചു തുടങ്ങി. “എന്നെ കാത്തു രക്ഷിച്ച നെഞ്ചിനു വേദനിയേകിയല്ലോ എന്നു ഞാൻ എന്നെത്തന്നെ പഴിച്ചു, ഏട്ടൻ എന്നോടു ക്ഷമിയ്ക്കണം. ഇന്നലെ ഈ ഫോട്ടോ നോക്കിക്കൊണ്ടിരുന്നപ്പോൾ അമ്മായിയാണ് പറഞ്ഞതു ആ സ്കൂൾ പയ്യൻ ഏട്ടൻ തന്നെ ആണെന്ന്. എനിയ്ക്കു പെട്ടെന്നു ഏട്ടനെ കാണണം എന്ന് തോന്നി. അപ്പോഴേയ്ക്കും കുമാരേട്ടനും വന്നു. കുമാർ ഏട്ടൻ പറഞ്ഞു, എന്റെ ഏട്ടൻ പുള്ളിക്കാരന്റെ ജൂനിയർ ആയിരുന്നു എന്നെല്ലാം.”

“ഇന്നു രാവിലെ ഏട്ടൻ വന്നില്ലെങ്കിൽ ഞാൻ രാവിലെ തന്നെ പുറപ്പെട്ടു നമ്മുടെ വീട്ടിലേയ്ക്കു വന്നേനെ.”

ശ്രീധരനു സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. നെഞ്ചിൽ ചേർന്ന് നിൽക്കുന്ന ശ്രീദേവിയുടെ നിറുകയിൽ മുത്തം നൽകിക്കൊണ്ട് അവൻ അവളെ തന്റെ ശരീരത്തോട് ചേർത്തു നിർത്തി. പിന്നീട് ആ മുഖം (താടിയിൽ) പിടിച്ചുയർത്തി ആ നിറുകയിൽ ചുംബിച്ചു. ശ്രീദേവിയുടെ കൂമ്പിയ കണ്ണുകളിലും മൂക്കിലും അവന്റെ ചുണ്ടുകൾ സ്വാന്തനമായി.

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much ?
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ ?.

    1. Ithu muzhuvan undu
      Paathi alla ???

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??

        1. ????
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass ?

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤??

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. ??
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??

        2. Oh okay
          Enthaayaalum aashamsakal ?

  5. സന്തോഷേ….. ???.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.