ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 993

Views : 23799

വിളിക്കുമ്പോൾ വരണം എന്ന് പറഞ്ഞു ഓട്ടോ പറഞ്ഞു വിട്ടിട്ടു അവർ തിണ്ണയിലേയ്ക്ക് കയറി. വന്നു കയ്യിൽ പിടിച്ചു വരവേറ്റ അമ്മാവനോട് ഞാൻ സംസാരിച്ചു നിൽക്കുമ്പോൾ ശ്രീദേവി അവളുടെ മുറിയിലേയ്ക്കു പോയി. അമ്മായിയും പുറകെ പോകുന്നത് കണ്ടു.

കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരും താഴേയ്ക്കു വന്നു. അമ്മായിയുടെ കയ്യിൽ ഒരു ഓട്ടുമൊന്ത നിറയെ സംഭാരം ഉണ്ട്. അതവർ ശ്രീധരന്റെ നേരെ നീട്ടി.

“എന്തെ ബാഗ് ഒന്നും ഇല്ലാതെ വന്നത്?” അമ്മായി ചോദിച്ചു “രണ്ടു ദിവസങ്ങൾ കഴിഞ്ഞു പോയാൽ പോരെ?”

“ഇല്ല അമ്മെ, എനിക്കൊത്തിരി ജോലിയുണ്ട്. അടുത്തയാഴ്ച വരാം.ശ്രീദേവി വേണമെങ്കിൽ രണ്ടു ദിവസം നിൽക്കട്ടെ”, സംഭാരം കുടിച്ചു മോന്ത നീട്ടിക്കൊണ്ടു,ശ്രീധരൻ പറഞ്ഞു.

അത് കേട്ടപ്പോൾ അമ്മായിയുടെ മുഖം മങ്ങി. എന്തോ ഒരു സംശയ ദൃഷ്ടിയോടെ അവളെ നോക്കുന്നത് കണ്ടു. അവൾ ഒന്നും പറയാതെ മുഖം താഴ്ത്തി.

അമ്മാവന്റെ കൂടെ കുറച്ചു നേരം പറമ്പിൽ ഒക്കെ ചുറ്റി നടന്ന ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാണ് ഇറങ്ങിയത്. തനിക്കിഷ്ടപ്പെട്ട സാമ്പാറും അവിയലും ചെറുപയർ തോരനും പുളിശ്ശേരിയും വലിയ പപ്പടവും ഒക്കെയുണ്ടായിരുന്നു. കൂടാതെ അമ്മായിയുടെ സ്‌പെഷ്യൽ പാലട പ്രഥമനും പാൽപ്പായസവും. നന്നായി ഭക്ഷണം കഴിച്ചു.

ഉച്ചയ്ക്കുറങ്ങുന്ന ശീലം ഇല്ലാത്തതിനാൽ അമ്മാവനോടൊപ്പം പറമ്പിൽ ചുറ്റി നടന്നു. അമ്മാവന് ശ്രീധരനെ വളരെ ഇഷ്ടമാണ്. കൃഷികാര്യങ്ങൾ സംസാരിയ്ക്കാൻ ഒരാളെ കിട്ടിയത് പോലെ വേറെയും.

രണ്ടുമണി കഴിഞ്ഞപ്പോൾ തിരികെ പോകാൻ ഓട്ടോ വന്നു. പ്രത്യേകിച്ച് അവളോട് ഒന്നും സംസാരിയ്ക്കാൻ തോന്നിയില്ല. “പോയിട്ട് വരാം” എന്നു പറഞ്ഞിട്ട് ഇറങ്ങി. അമ്മാവനോടും അമ്മായിയോടും അതുതന്നെ പറഞ്ഞു. എങ്കിലും ഇറങ്ങുമ്പോൾ മനസ്സിൽ ഒരു ഭാരം തോന്നി. എന്തോ ഒരു നഷ്ടബോധം.

ഗേറ്റ് കടക്കുമ്പോൾ അറിയാതെ തിരിഞ്ഞു നോക്കി. ഒരു നിർവികാര മുഖത്തോടെ അവൾ നിൽക്കുന്നുണ്ട്. അമ്മായിയും അമ്മാവനും അവളോട് എന്തോ സംസാരിയ്ക്കുന്നുമുണ്ട്. എന്തോ നഷ്ടപ്പെട്ട ഒരു മുഖഭാവം ഉണ്ടോ? അതോ തന്റെ തോന്നലാണോ?

ഓട്ടോയിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ എതിരെ വരുന്ന ജോടികളോടു അല്പം അസൂയ തോന്നി. സുന്ദരിയായ പെണ്ണിനെ കല്യാണം കഴിച്ചു അവളുടെ കൈയിൽ പിടിച്ചുകൊണ്ടു അമ്പലത്തിലും ഒക്കെ പോകാൻ തനിയ്ക്കും ആഗ്രഹം ഇല്ലാതില്ല.

ആരുടെയെങ്കിലും ശാപമാണോ ഇതിനു കാരണം? ആരെയും പ്രേമിച്ചു വഞ്ചിച്ചിട്ടില്ല. അല്പമെങ്കിലും പ്രേമം എന്ന വിചാരം തോന്നിയത് അവളോട്‌ മാത്രമാണ്. ആ വിനയവും സൗന്ദര്യവും അടക്കവും ഒതുക്കവും ആണ് എല്ലാത്തിലും ഉപരി തന്നെ ആകർഷിച്ചത്. അമ്മയ്ക്കും അച്ഛനും അവളെ ഇഷ്ടമാണ്. അവർക്കിടയിലും ഒരു പ്രശ്നവും ഇല്ല. എന്താവും ഈ അകൽച്ചക്കു കാരണം? സമ്മിശ്ര വികാരങ്ങൾ മനസ്സിനെ മഥിയ്ക്കുന്നു.

ഉച്ചകഴിഞ്ഞയുടനെ ശ്രീധരൻ തിരികെ ഭാര്യയില്ലാതെ തന്നെ വന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു “മോൾ എന്തിയെടാ? നീയെന്താ പെട്ടെന്ന് തിരികെ വന്നത്?”

“ഒന്നുമില്ല അമ്മെ, അവൾ അവിടെ ഒരു ദിവസം നിൽക്കട്ടെ. അമ്മാവന് നല്ല സുഖം ഇല്ലെന്നു തോന്നുന്നു.”

“എന്നാൽ നിനക്കും രണ്ടു ദിവസം നിന്നിട്ടു വന്നാൽ പോരായിരുന്നോ? പെട്ടെന്ന് പോന്നത്?”

“കുറെ പണികൾ ഉണ്ടമ്മേ. വാഴയും പച്ചക്കറികളും നോക്കാൻ വൈകിട്ട് കൃഷിഭവൻകാര് വരുന്നുണ്ട്”

“അവന്റെ ഒരു വാഴ, പോടാ അവിടുന്ന്”

അമ്മയോട്‌ അധികം സംസാരിയ്ക്കാതെ മുകളിലെ മുറിയിൽ വന്നു കിടന്നു.

Recent Stories

The Author

Santhosh Nair

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much 🥰
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ 🤔.

    1. Ithu muzhuvan undu
      Paathi alla 🥰🥰🥰

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo 😁. Belle 👍🏻

        1. 🙏🙏🙏🙏
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass 🔥

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤👍🏻

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤👍🏻

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. 👍🏻
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤👍🏻

        2. Oh okay
          Enthaayaalum aashamsakal 🥰

  5. സന്തോഷേ….. 😍😍😍.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. 🥰🥰🥰🥰. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി 😁എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… 🔥

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി 😃😃😃

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com