ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 993

Views : 23549

വിങ്ങിപ്പൊട്ടി നിന്നിരുന്ന അവൾ ആ ഫോട്ടോ കൂടി കണ്ടയുടനെ ശ്രീധരനെ കെട്ടിപ്പിടിച്ചു. കുറെ നേരം കരഞ്ഞശേഷം ആണ് പിടി വിട്ടത്.  അവളുടെ അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽനിന്നും കണ്ണുനീർ പ്രവാഹമുണ്ടായി.

എന്തായാലും പിന്നീട്  അതേപ്പറ്റി ഒരു സംസാരവും ഉണ്ടായില്ല.

ഒരു ദിവസം ഞങ്ങളുടെ ബ്രാഞ്ചിൽ വന്ന ശ്രീനിവാസനെ “മീറ്റ് ശ്രീധരൻ – എൻ അണ്ണൻ, ബെസ്ററ് ഫ്രണ്ട് ആൻഡ് കൊള്ളീഗ്” എന്നു പറഞ്ഞു അവൾ പരിചയപ്പെടുത്തി.

കല്യാണ നിശ്ചയം ഒക്കെ പെട്ടെന്നായിരുന്നു. കല്യാണത്തിന് രണ്ടാഴ്ചകൾക്ക് മുമ്പ് അവൾ ജോലി ഉപേക്ഷിച്ചു. വിവാഹശേഷം ഭർത്താവിന്റെ സ്ഥാപനത്തിൽ ഡയറക്ടർ ആകുമത്രേ.

ഇപ്പോഴും അവരുടെ കൂടെ സംസാരിയ്ക്കാറുണ്ട് – അവൾ ഗർഭിണിയായതിനാൽ കല്യാണത്തിന് വന്നില്ല, അതിനു ഭയങ്കര സങ്കടം ആയിരുന്നു.

എന്തോക്കെയോ ഓർത്തു കിടന്ന ശ്രീധരൻ എപ്പോഴോ ഉറങ്ങിപ്പോയി.

ഫോൺ ബെൽ അടിയ്ക്കുന്ന ഒച്ചകേട്ടു ശ്രീധരൻ ഉണർന്നു. നോക്കുമ്പോൾ സമയം നാലുമണി. കൃഷിഭവനിൽ നിന്നും അവർ അഞ്ചു മണിയ്ക്കു വരും. എഴുനേറ്റു മേൽ കഴുകി മുണ്ടു മാറ്റി ടി ഷർട്ട് ഇട്ടുകൊണ്ട് വെളിയിലേക്കു വന്നു.

അമ്മ കൊടുത്ത ചായ കുടിച്ചിട്ടു ശ്രീധരൻ പശുക്കളെ വളർത്തുന്ന പറമ്പിലേയ്ക്കു നടന്നു. പശുക്കൾക്കും എരുമകൾക്കും പ്രത്യേക ഭാഗങ്ങൾ ഉണ്ട്. നാടൻ, സിസിബ്രവ്ണ്, ജേർസി ഉൾപ്പെടെ ഇരുപതോളം പശുക്കൾ ഉണ്ട്. പത്തോളം എരുമകളും. പത്തു പശുക്കളെയും അഞ്ചു എരുമകളെയും കറക്കുന്നുണ്ട് മുന്നൂറു ലിറ്ററോളം പാൽ അടുത്തുള്ള പാൽ സൊസൈറ്റിയിൽ കൊടുക്കുന്നുണ്ട്. കിട്ടുന്ന വരുമാനത്തിന്റെ പാതി അങ്ങനെയേ അവയുടെ തീറ്റയ്ക്കും കുടിയ്ക്കും ഉള്ള സാധനങ്ങൾ വാങ്ങാൻ ചെലവാകും. അതുകൊണ്ടുതന്നെ പശുക്കളും എരുമകളും നല്ല ആരോഗ്യമായിട്ടിരിയ്ക്കുന്നു. കുറച്ചു മൂരികളും പോത്തുകുട്ടന്മാരും ബ്രീഡിങ്നായി ഉണ്ട്. മാസത്തിലൊരിക്കൽ ഡോക്ടർ വന്നു എല്ലാ മൃഗങ്ങളെയും പക്ഷികളെയും പരിശോധിയ്ക്കും.

(കുറച്ചു കാട് കയറുന്നു, അല്ലെ? കൃഷി, മൃഗം വളർത്തൽ ഒക്കെ ഒരു സ്വപ്നം ആണ്. ഞങ്ങളുടെ നാട്ടിൽ സപ്പോർട്ട് സ്റ്റാഫ് നെ കിട്ടാൻ വലിയ പാടാണ്, ഇല്ലെങ്കിൽ ഈയുള്ളവൻ ഇറങ്ങിയേനെ.)

ഫാമിൽ ജോലിചെയ്യുന്ന വേലുച്ചാമി അണ്ണനോടും വെള്ളമ്മ അക്കാവോടും കുറച്ചു നേരം സംസാരിച്ച ശേഷം ശ്രീധരൻ വീട്ടിലേയ്ക്കു പോന്നു. അപ്പോഴേയ്ക്കും കൃഷി ഭവൻ കാരുടെ ജീപ്പ് എത്തി.

വാഴ തെങ്ങ് ഒക്കെ പരിശോധിച്ചശേഷം കുറച്ചു മണ്ണ് സാമ്പിൾ എടുത്തു. ഓഫീസിൽ പുതുതായി വന്ന ചില മുളക് പച്ചക്കറികൾ ഇവയെപ്പറ്റി സംസാരിച്ചു. അവർ ചായയും സ്‌നാക്‌സും കഴിച്ച ശേഷം തിങ്കളാഴ്ച ഓഫീസിൽ വരണം എന്ന് പറഞ്ഞിട്ടു ഇറങ്ങി.

അമ്മയോട് പറഞ്ഞിട്ട് ശ്രീധരൻ വായനശാലയിലേയ്ക്ക് നടന്നു. കൂട്ടുകാർ വന്നിട്ടുണ്ട്. കുറച്ചു നേരം സംസാരിച്ച ശേഷം തിരികെ പോന്നു. എന്തോ ഒരു സുഖമില്ലായ്ക, മനസ്സിനാണ്. സ്വയം ആശ്വസിപ്പിയ്ക്കാൻ നോക്കിയിട്ടും ഒന്നും ശരിയാകുന്നില്ല.

Recent Stories

The Author

Santhosh Nair

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much 🥰
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ 🤔.

    1. Ithu muzhuvan undu
      Paathi alla 🥰🥰🥰

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo 😁. Belle 👍🏻

        1. 🙏🙏🙏🙏
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass 🔥

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤👍🏻

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤👍🏻

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. 👍🏻
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤👍🏻

        2. Oh okay
          Enthaayaalum aashamsakal 🥰

  5. സന്തോഷേ….. 😍😍😍.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. 🥰🥰🥰🥰. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി 😁എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… 🔥

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി 😃😃😃

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com