ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

നടപ്പു പെട്ടെന്നു തീർത്തു തിരികെ വന്നു പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു കുളിച്ചു റെഡിയായി വന്നു. പണ്ട് മുതലേ മുണ്ടാണ് കൂടുതൽ ഇഷ്ടം. ജീൻസ്‌ ധരിക്കാറേയില്ല. ജോലി ചെയ്യുമ്പോൾ ഒക്കെ സ്യൂട് പാന്റ്സ് ഒക്കെ ധരിക്കുമായിരുന്നു. ഇപ്പോൾ അതൊന്നും വേണ്ടല്ലോ.

ക്രീം കളർ ഷർട്ടും അതെ കളർ വേഷ്ടിയും കെട്ടി താഴേയ്ക്കിറങ്ങി വന്നപ്പോൾ മുൻപിൽ അമ്മ.

“എന്താടാ രണ്ടു പേരും യൂണിഫോം ഇട്ടുകൊണ്ടാണോ ഭാര്യ വീട്ടിൽ പോകുന്നത്?” ചിരി വേറെ.

നോക്കുമ്പോൾ ശ്രീദേവി ക്രീം കളർ ഉള്ള സെറ്റു സാരിയും ബ്ളവുസും ആണ് ധരിച്ചിരിയ്ക്കുന്നത്. വെറുതെയല്ല അമ്മ കളിയാക്കുന്നത്.

അമ്മയ്ക്കൊരു ഒരു വളിച്ച ചിരി കൊടുത്തശേഷം തന്റെ ഡ്രെസ്സിലേക്കു തുറിച്ചു നോക്കുന്ന ശ്രീദേവിയെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചിട്ട് ദോശയും സാമ്പാറും കഴിയ്ക്കാൻ തയാറെടുത്തു. സാംബാർ ഇഡലി തേങ്ങാ ചട്ണി കോമ്പിനേഷൻ കൂടെ പാലും പഞ്ചസാരയും ഡിക്കോഷനും എല്ലാം കൂടുതലുള്ള കാപ്പി – അടടാ അടടാ അടടടടാ — സൂപ്പർ ഭക്ഷണം. ചെന്നെയിലുള്ള താമസമാണ് തന്നെ ഇതിനടിമയാക്കിയത്.

———————-

https://en.wikipedia.org/wiki/Indian_filter_coffee

———————————

ഇഡലിയും സാമ്പാറും ഉപ്പുമാവും പൊങ്കലും യഥേഷ്ടം വിളമ്പുന്ന, മയിലാപ്പൂരിലും തിരുവള്ളിക്കെണിയിലും ഒക്കെയുള്ള അയ്യർ / അയ്യങ്കാർ മെസ്സുകൾ ഒരു വീക്നെസ് ആയിരുന്നു. ശൈവപ്പിള്ള / ശൈവ നായിഡു മെസ്സുകളും മൈലാപ്പൂരിൽ തന്നെയുണ്ടായിരുന്ന YMA മെസ് ഒക്കെ ചിലപ്പോൾ പോകുന്ന ഇടങ്ങൾ ആയിരുന്നു.

ഇടയ്ക്കിടയ്ക്ക് മയിലാപ്പൂരിന് അടുത്തു തന്നെയുള്ള മാരിസ്, വൃന്ദാവൻ, നുങ്കമ്പാക്കം പാംഗ്രോവ്, എഗ്മോറിനടുത്തുള്ള അശോക് എന്നീ പ്രിയപ്പെട്ട ട്രഡീഷണൽ വെജ് റെസ്റ്റാറ്റാന്റ്സ് – അതൊക്കെ പെട്ടെന്ന് മനസ്സിൽ ഓടി മറഞ്ഞു.

സമയം പോകുന്നു, സാമ്പാറിന്റെ രുചി നാവിലെ രസമുകുളങ്ങളെ ഇക്കിളികൂട്ടി. അഞ്ചു ഇഡലികൾ ഒരു ചെറിയ ചെരുവം സാമ്പാറിന്റെ അകമ്പടിയോടെ, ഒരു കുഞ്ഞു ഡവറ തേങ്ങാ ചട്ണി കൂട്ടും കൂടി വയറ്റിലേക്ക് തള്ളിവിട്ടു.

ഇതൊക്കെ കണ്ടു കണ്ണും തള്ളിയിരിയ്ക്കുന്ന ശ്രീദേവിയോട് ഇതൊക്കെ എന്ത് എന്ന സലിംകുമാർ സ്റ്റൈൽ ചിരി ചിരിച്ചു കാണിച്ചു.

രണ്ടുപേരും പെട്ടെന്നിറങ്ങി. അവളുടെ വീട്ടിലേയ്ക്കു അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. പരിചയമുള്ള ഓട്ടോക്കാരൻ വേണുക്കുട്ടൻ വന്നു കഴിഞ്ഞു.

അച്ഛനോടും അമ്മയോടും യാത്രപറഞ്ഞു അവർ കയറിയ ഉടനെത്തന്നെ ആ ഓട്ടോ ഘട ഘട ഘട ശബ്ദം ഉയർത്തി (ഡീസൽ വില വർദ്ധനയോടുള്ള പ്രതിഷേധം പോലെ) മുൻപോട്ടു ഓടി.

അരമണിക്കൂറിനുള്ളിൽ തന്നെ അവർ ശ്രീദേവിയുടെ വീട്ടിലെത്തി. അവരെ പ്രതീക്ഷിച്ചെന്നോണം അമ്മാവനും അമ്മായിയും ഉമ്മറത്തുണ്ടായിരുന്നു. നല്ല വൃത്തിയും വെടിപ്പും ഉള്ള പഴയകാലത്തു വീടും, ചുറ്റുപാടും. ഉള്ളിൽ നല്ല തണുപ്പുണ്ട്. ശാന്തമായ അന്തരീക്ഷം. അമ്മാവന് അഞ്ചേക്കറോളം സ്ഥലം ഉണ്ട്. തെങ്ങിൻതോട്ടം. കുറച്ചു പശുക്കളും ആടുകളും ഉണ്ട്. ഒന്ന് രണ്ടു ജോലിക്കാർ കൃഷിയും കന്നുകാലികളെയും നോക്കാൻ ഉണ്ട്.

ഈ അന്തരീക്ഷത്തിൽ വളർന്നതിന്റെയാവും ശ്രീദേവിയ്‌ക്കൊരു ഒതുക്കമുള്ള (കുറച്ചു കൂടുതലാണ് കേട്ടോ) ശാന്തത ഉള്ളത്.

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much ?
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ ?.

    1. Ithu muzhuvan undu
      Paathi alla ???

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??

        1. ????
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass ?

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤??

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. ??
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??

        2. Oh okay
          Enthaayaalum aashamsakal ?

  5. സന്തോഷേ….. ???.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.