ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

വേലുച്ചാമി അണ്ണൻ കറവ യന്ത്രം ഉപയോഗിച്ചു പശുക്കളെയും എരുമകളെയും കറക്കുന്ന തിരക്കിലാണ്. നല്ല ഒരു പണിക്കാരനാണ് പുള്ളി. ഒന്നും പറയേണ്ട ആവശ്യമില്ല, നോക്കിയും കണ്ടും ചെയ്തോളും.അണ്ണനും അക്കാവും ഫാമിനടുത്തു തന്നെ താമസം. കൂടെ ഒരു മകളും ഉണ്ട്, അവൾ പ്ലസ് ടു വിനു സ്‌കൂളിൽ പഠിക്കുന്നു. ഇടക്കിടയ്ക്ക് അവളും വന്നു അമ്മയെ സഹായിയ്ക്കാറുണ്ട് (അമ്മ ജോലി ചെയ്തുകൊണ്ടിരുന്ന സ്‌കൂളിലാണ് അവൾ പഠിക്കുന്നത്. നന്നായി പഠിക്കും, സ്‌കൂളിലെ ടോപ്പേഴ്‌സിൽ ഒരാളാണ്. മിടുക്കിക്കുട്ടി.)

സമയം പൊയ്ക്കൊണ്ടിരുന്നു, ആറരയോളമായി.

പിന്നെയും ശ്രീദേവിയുടെ കാൾ വന്നു. “ഏട്ടാ രാവിലെ വരില്ലേ?”

“വന്നേയ്ക്കാം, പത്തുമണിക്ക് മുന്പെത്തും”

“ശരി ഏട്ടാ” എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.

ഒരു നിർവികാരത അനുഭവപ്പെട്ടു. എന്താണവൾക്കു പറയാനുണ്ടാവുക? കുറച്ചു ടെൻഷൻ മനസ്സിൽ.

“അമ്മെ ഞാൻ അമ്പലത്തിൽ പോയിട്ട് വരാം” എന്ന് പറഞ്ഞു പെട്ടെന്ന് കുളിച്ചു വെള്ള മുണ്ടും ഉടുത്തു അംഗവസ്ത്രവും പുതച്ചുകൊണ്ടു ശ്രീധരൻ ഇറങ്ങി. ഇവരുടെ കുടുംബത്തിന് സ്വന്തമായി ഒരു കാവും ചെറിയ ക്ഷേത്രവും ഉണ്ട്. ഭദ്രകാളിയും കൃഷ്ണനും ആണ് പ്രതിഷ്ഠകൾ.

ക്ഷേത്രത്തിൽ തിരക്കൊന്നും ഉണ്ടാവില്ല. സ്വകാര്യ ക്ഷേത്രം ആയതിനാൽ അച്ഛനാണ് ദിവസവും രണ്ടു നേരം വിളക്ക് കത്തിയ്ക്കുന്നതൊക്കെ. വെള്ളി ഞായർ ആഴ്ചകളിൽ മാത്രം ഒരു നമ്പൂതിരി വന്നു വിധിപ്രകാരമുള്ള പൂജകൾ ചെയ്യും. മാസത്തിലൊരിക്കൽ ഗണപതി ഹോമം, നവഗ്രഹ ഹോമം, സുദർശന ഹോമം ഇവ നടക്കും.
ഇന്നു താൻ തന്നെ വിലക്കേറ്റി പൂജ ചെയ്യാം എന്നു കരുതി.

ചെല്ലുമ്പോൾ അച്ഛൻ അമ്പലത്തിനു ചുറ്റും ശുദ്ധി ചെയ്തു വിളക്കേറ്റാൻ തയാറായി നില്കുന്നു. “ഇന്നു ഞാൻ ചെയ്യാം” എന്ന് പറഞ്ഞു ശ്രീധരൻ അച്ഛനോട് പൂജ സാമഗ്രികൾ വാങ്ങി. അച്ഛൻ കാവിലേയ്ക്ക് പോയി. (ശരീരത്തിന് സുഖമില്ലെങ്കിലും പൂജകൾ അദ്ദേഹം മുടക്കില്ല.)

ദേവിയ്ക്കു മുന്നിൽ വിളക്കേറ്റിയ ശേഷം ശ്രീധരൻ ലളിതാ സഹസ്രനാമം പാരായണം ചെയ്തു.

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much ?
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ ?.

    1. Ithu muzhuvan undu
      Paathi alla ???

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??

        1. ????
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass ?

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤??

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. ??
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??

        2. Oh okay
          Enthaayaalum aashamsakal ?

  5. സന്തോഷേ….. ???.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.