ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

കണ്ണ് തുറന്നു നോക്കിയപ്പോൾ പരിഭ്രമത്തോടെ നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണ് കണ്ടത്. മുഖത്തൊക്കെ വെള്ളം – അവർ കുടഞ്ഞതാണ്. നോക്കുമ്പോൾ താൻ കട്ടിലിൽ നിന്ന് വീണു നിലത്താണ് കിടക്കുന്നത്.

പരിഭ്രമം നിറഞ്ഞ അവരുടെ മുഖം കണ്ടു ശ്രീധരൻ എഴുന്നേറ്റിരുന്നു.

വെള്ളം നിറച്ച മൊന്ത നീട്ടിക്കൊണ്ടു ‘അമ്മ പറഞ്ഞു “വെള്ളം കുടി മോനു, എന്തു പറ്റി?” നെറുകയിൽ തലോടിയ്‌ക്കൊണ്ടു രണ്ടുപേരും ചോദിച്ചു.

“എന്താ അമ്മെ? ഞാൻ എന്തോ സ്വപ്നം കണ്ടതാണ് അച്ഛാ”

അമ്മ പെട്ടെന്ന് നെറ്റിയിൽ കുറച്ചു ഭസ്മം ഇട്ടു തന്നു, “നരസിംഹരേ വിചാരിച്ചുകൊണ്ടു ഉറങ്ങൂ. നാട് മുഴുവൻ ചുറ്റുന്നതല്ലേ? കണ്ണ് തട്ടിയതാവാം. ഒന്നു നന്നായി ഉറങ്ങിയാൽ എല്ലാം ശരിയാകും.”

“നീ ഉറങ്ങിയിട്ടെ ഞങ്ങൾ പോകുന്നുള്ളൂ.”

കിടന്ന ശ്രീധരന്റെ തലയിൽ തലോടിക്കൊണ്ട് രണ്ടു പേരും രണ്ടു ഭാഗത്തും ഇരുന്നു. എപ്പോഴോ ശ്രീധരൻ ഉറങ്ങിപ്പോയി.

രാവിലെ അഞ്ചു മണിക്ക് ഉണർന്നു നോക്കിയപ്പോൾ അമ്മയും അച്ചനും അവന്റെ രണ്ടു വശത്തും കിടപ്പുണ്ട്.പാവങ്ങൾ.

അവരെ ഉണർത്താതെ എഴുനേറ്റു അടുക്കളയിൽ പോയി കരുപ്പെട്ടിക്കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു. രണ്ടു പേരെയും വിളിച്ചുണർത്തി. “മോനെ നീ — ഹ ഹ” എന്നു പറഞ്ഞു രണ്ടു പേരും എഴുനേറ്റു വായും മുഖവും കഴുകി വന്നു കാപ്പി കുടിച്ചു.

“ഞാൻ രാവിലെ ശ്രീദേവിയുടെ വീട്ടിലേയ്ക്കു പോകുന്നു. അവൾ രാത്രി വിളിച്ചിരുന്നു.”

“ഇന്നലെ എന്താണ് പറ്റിയത്? നീ ഉറക്കെ എന്തോ കരഞ്ഞു വിളിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഓടി വന്നത്. വന്നപ്പോൾ നീ തറയിൽ കിടക്കുന്നു.”

“എന്തോ ദുസ്വപ്നം അച്ഛാ – വഴക്കോ മറ്റോ” ശ്രീധരൻ പറഞ്ഞു നിർത്തി.

പിന്നെ അച്ഛനും അമ്മയും ഗ്ലാസ് എടുത്തുകൊണ്ടു താഴേയ്ക്ക് പോയി.

ശ്രീധരനും ഫ്രഷ് ആയി ഫാമിലും പറമ്പിലും പോയിട്ട് വന്നു. വാലാട്ടി ഓടി വന്ന നായകൾ അവനെ ചുറ്റി നിന്നു. അവയ്ക്കു പാലിൽ മുക്കിയ റസ്‌ക് കൊണ്ട് വെള്ളമ്മ അക്കാ വന്നു. രാവിലത്തെ ആ ഭക്ഷണം അവൻ കൊടുത്താലേ നായ്ക്കൾ കഴിയ്ക്കൂ. ഇല്ലെങ്കിൽ അവന്റെ അച്ഛൻ കൊടുക്കണം. (നന്ദിയുള്ള നായകൾ).

പശുക്കളെയും എരുമകളെയും ഒക്കെ ഒന്ന് തൊട്ടു തലോടി ശ്രീധരൻ നടന്നു. അവയും ശ്രീധരനെ കണ്ട സന്തോഷത്തിൽ തലയാട്ടി ആ തലോടൽ വരവ് വെച്ചു. (ഇത് ഒരു ദിനചര്യയാണല്ലോ.)

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much ?
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ ?.

    1. Ithu muzhuvan undu
      Paathi alla ???

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??

        1. ????
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass ?

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤??

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. ??
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??

        2. Oh okay
          Enthaayaalum aashamsakal ?

  5. സന്തോഷേ….. ???.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.