ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

“ഏട്ടാ നാളെ ഇവിടെ വരെ വരാമോ? കുറച്ചു സംസാരിയ്ക്കാനുണ്ട്, ഒരു അത്യാവശ്യം ഉണ്ട്. വന്നു സംസാരിയ്ക്കുന്നതാവും നല്ലത്.”

“ശരി വരാം.”

“താങ്ക്സ് – ഗുഡ് നൈറ്റ് ഏട്ടാ”

“ഗുഡ് നൈറ്റ്”

അത്രയുമേയുള്ളൂ ഫോൺ കാൾ. തീർന്നു. ഉണ്ടായിരുന്ന നല്ല മൂഡും പോയി.

അപ്പോഴേയ്ക്കും അമ്മ അത്താഴം കഴിയ്ക്കാനായി താഴേയ്ക്കു വിളിച്ചു. കഞ്ഞിയും നന്നായി തേങ്ങാ ചേർത്തുണ്ടാക്കിയ ചെറുപയർ പുഴുക്കും, തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, ചുട്ട പപ്പടവും, നാരങ്ങാ അച്ചാറും, മാങ്ങാ അച്ചാറും . ഇഷ്ടപ്പെട്ട സാധനങ്ങൾ തന്നെ. എങ്കിലും പോളിങ് കുറച്ചേ ചെയ്തുള്ളൂ, ഒരു മനസ്സുഖം തോന്നിയില്ല.

“എന്താടാ പ്രശ്നം? സുഖം ഇല്ലേ?” എന്ന് അച്ഛൻ ചോദിയ്ക്കുന്നുണ്ടായിരുന്നു.

“ഒന്നുമില്ല അച്ഛാ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ശ്രീധരൻ മുറിയിലേയ്ക്കു പോയി.

അലച്ചിലൊക്കെ കാരണം പെട്ടെന്ന് ഉറക്കം വന്നു. രാവിലെ അഞ്ചുമണിയ്ക്കു ഫോൺ ബെൽ അടിച്ചു, ശ്രീദേവിയാണ് “ഏട്ടാ പെട്ടെന്ന് വരണം. കുറച്ചു അത്യാവശ്യം ഉണ്ട്.”

“ഓക്കേ” ഇപ്പോൾ വരാം എന്ന് പറഞ്ഞു ഉടനെ ഇറങ്ങി.

അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് കുറെ നാളായി എടുക്കാതെ വെച്ചിരുന്ന ബുള്ളറ്റ് എടുത്തു പുറപ്പെട്ടു. ട്രാഫിക് ഇല്ലാത്തതിനാൽ പത്തു മിനുട്ടു കൊണ്ട് തന്നെ അവളുടെ വീട്ടിൽ എത്തി.

ശ്രീ ഒരു ബാഗ് എടുത്തു റെഡിയായി നിൽക്കുന്നു. കരഞ്ഞുകൊണ്ട് അമ്മായിയും അമ്മാവനും നിൽക്കുന്നു. ഒരു കാർ കിടക്കുന്നുണ്ട്. അടുത്ത് രണ്ടു ചെറുപ്പക്കാരും.

“ഏട്ടാ ക്ഷമിയ്ക്കണം, എനിക്കീ നിൽക്കുന്ന കുമാർ ചേട്ടനെ ഇഷ്ടം ആണ്. എന്റെ കൂടെ ജോലി ചെയ്യുന്നു, ഞങ്ങൾ ഇന്ന് തന്നെ ചെന്നൈയ്ക്ക് പോവുകയാണ്. അവിടുത്തെ സത്യഭാമ ഇന്സ്ടിട്യൂട്ടിൽ ഞങ്ങൾക്ക് രണ്ടു പേർക്കും ജോലി കിട്ടിയിട്ടുണ്ട്, ഇനി പറഞ്ഞില്ലെന്നു വേണ്ടാ.”

“മോളെ നീ കാണിക്കുന്നത് തെറ്റാണ്. എങ്ങനെ ഞങ്ങൾ മറ്റുള്ളവരുടെ മുഖത്ത് നോക്കും? ശ്രീധരന്റെ കാര്യം നോക്കിയേ, പാവം അവൻ എങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും? നിനക്കിതു കല്യാണത്തിന് മുമ്പ് പറഞ്ഞൂടായിരുന്നോ?”

“എനിക്കറിയില്ല അമ്മാവാ, ചില കാര്യങ്ങൾ നാം വിചാരിയ്ക്കാത്തതു പോലെയല്ലല്ലോ നടക്കുന്നത്? എന്നോട് ക്ഷമിയ്ക്കൂ, പ്ലീസ്”

“ഏട്ടാ, ക്ഷമിയ്ക്കണം. ഏട്ടനു വേറെ നല്ല പെണ്ണിനെ കിട്ടും. ഞങ്ങൾ പോകുന്നു.”

“ശ്രീദേവീ… എന്താണിത്” എന്ന് ചോദിച്ച ശ്രീധരനോട് “ഒന്ന് പോടാപ്പാ, അവൾക്കു എന്നെ ഇഷ്ടമാണ് ഞാൻ അവളെ കൊണ്ടു പോകുന്നു” എന്ന് പരിഹാസ സ്വരത്തിൽ പറഞ്ഞു മുൻപോട്ടു വന്ന കുമാർ ശ്രീധരനെ പിടിച്ചു തള്ളി. അപ്രതീക്ഷിതമായ തള്ളലിൽ മുന്പോട്ടാഞ്ഞ ശ്രീധരൻ തിരികെ കുമാറിനെ നോക്കി, ഉടനെ കുമാറും കൂടെയുള്ളവനും ഒരുമിച്ചു മുൻപോട്ടു വന്നു ശ്രീധരനെ തള്ളിമാറ്റി.

കുമാറിനെ ചവിട്ടി മലർത്തിയിട്ട ശ്രീധരൻ കുമാറിന്റെ കൂടെയുള്ളവനെ തൂക്കി വലിച്ചെറിഞ്ഞു. രണ്ടുപേരും തെറിച്ചു വീണു.

പെട്ടെന്നാണ് തലയിൽ ഒരു അടിയേറ്റതു. നോക്കുമ്പോൾ ഒരു മരത്തടിയുമായി ശ്രീദേവി. തല മരച്ചു പോയ ശ്രീധരൻ തലയിൽ കൈ വെച്ച് തേച്ചു. എന്തോ ഒരു നനവനുഭവപ്പെട്ടു നോക്കുമ്പോൾ കയ്യിൽ ചോര. ശ്രീദേവിയെ ദയനീയമായി ശ്രീധരൻ നോക്കി. പെട്ടെന്ന് പുറകിൽ ഒരു തണുപ്പനുഭവപ്പെട്ടു, എന്തോ തുളഞ്ഞു കയറുന്നതു പോലെ.

കുമാറിന്റെ കൂട്ടുകാരൻ തിണ്ണയിലിരുന്ന കള പറിയ്ക്കുന്ന അരിവാൾ ശ്രീധന്റെ മുതുകിൽ കുത്തിക്കയറ്റിയതാണ്.

ശ്രീധരനെ തള്ളി താഴെയിട്ട അവർ മൂന്നുപേരും ഓടി കാറിൽ കയറി – പുച്ഛം നിറഞ്ഞ എക്സ്പ്രെഷൻ പോലെ കറുത്ത പുക തള്ളിയ്ക്കൊണ്ടു ആ കാർ മുൻപോട്ടു പോയി.

“ശ്രീദേവീ … ശ്രീദേവീ” എന്നുറക്കെ വിളിച്ചുകൊണ്ടു എഴുനേറ്റു നിന്ന് ശ്രീധരൻ അലറി, പിന്നെ താഴേയ്ക്ക് വീണു.

26 Comments

  1. Nice thread – ishtappettu

    1. Thank u – othiri rasichezhuthiya oru kadha 🙂

  2. നല്ല കഥ ❤….
    ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤

    1. Thank you so much ?
      Krishi paachakam okke enikkishtam aanu

  3. ഇതിന്റെ പകുതി കഴിഞ്ഞ ?.

    1. Ithu muzhuvan undu
      Paathi alla ???

      1. Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??

        1. ????
          Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu

          1. സന്തോഷേട്ടൻ mass ?

        2. Thanks da aniyan kuttaa 🙂

          1. Hearty welcome bro.

  4. സന്തോഷ്‌ജി

    നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..

    മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??

    1. Nandi dear Reghu kutty 🙂
      Sukham aanallo, alle?

      1. യെസ്… സുഖം… ❤❤??

        1. ❤️❤️❤️
          Ennaanu puthiya kadha varunnathu?

          1. ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..

            പുതിയ കഥ നാളെ തുടങ്ങും..ബട്ട്‌ ഇവിടെ അല്ല…

            ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട്‌ അവിടെ ജോർജ് ഒക്കെ ഉണ്ട്‌.. ??
            ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??

        2. Oh okay
          Enthaayaalum aashamsakal ?

  5. സന്തോഷേ….. ???.. അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
    തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
    സ്നേഹം മാത്രം.
    ജോർജ്

    1. നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
      സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉

  6. അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️

    സന്തോഷേട്ടാ.. കൊള്ളാം..

    1. Thank you dear 🙂
      Gap undaayathinaalaanu muzhuvan post cheythathu.

  7. സന്തോഷേട്ടാ… ❤️
    നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..

    കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?

    1. വളരെ നന്ദി. Dear
      കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
      അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???

        1. ❤️❤️

        2. MANAVALANs – pandathe pole enthe detailed comments kaanunnilla?

Comments are closed.