അവളെ ഒരു കൈ വലിച്ചുപോക്കി.. പ്രിൻസ് ആയിരുന്നു അത്.. അപ്പോൾ തന്നെ വീട്ടിലെ ലൈറ്റുകൾ മുഴുവനും ഒരുമിച്ചു തെളിഞ്ഞു..
“അച്ചായാ…”
ശിവ പ്രിൻസിനെ കെട്ടി പിടിച്ചു നിന്നപ്പോൾ പുറകിൽ നിന്നും ആലീസ് മുൻപിലേക്ക് വന്നു..
“സൂര്യ.. സ്റ്റോപ്പ് ദിസ്..”
അവൾ പറഞ്ഞതും സൂര്യ അലറിക്കൊണ്ട് ആലീസിന് നേരെ കുതിച്ചു..
ആലീസ് കരുതി നിന്നിരുന്നു.. സൂര്യ അടുത്തെത്തിയതും ആലീസിന് നേരെ അവൾ വാളുവെച്ചു വീശി വെട്ടി..
എന്നാൽ ആലീസ് അവളുടെ പുറകിൽ നിന്നും ഒരു ഇരുമ്പു കമ്പി എടുത്തു അതിനേക്കാളും വേഗത്തിൽ ആണ് സൂര്യയുടെ കൈക്ക് അടിച്ചത്.
സൂര്യയുടെ കയ്യിൽ നിന്നും വാൾ തെറിച്ചുപോയി ഭിത്തിയിൽ തട്ടി താഴേക്ക് വീണു.. പകച്ചു നിന്ന സൂര്യയെ നെഞ്ചിൽ ചവുട്ടി വീഴ്ത്തി ആലീസ് ഓടിച്ചെന്ന് പപ്പയുടെയും അമ്മച്ചിയുടെയും റൂം പുറത്തു നിന്നും അടച്ചു..
സൂര്യ എഴുന്നേൽക്കാൻ ശ്രമിച്ചതും ആലീസ് ഓടിച്ചെന്ന് വായുവിൽ ചാടി കറങ്ങി കാലു വീശി ആഞ്ഞൊരു അടിയടിച്ചു..
ആ കിക്ക് കുടുങ്ങിയത് സൂര്യയുടെ കഴുത്തിൽ ആണ്..
അവൾ അലർച്ചയോടെ നിലത്തേക്ക് വീണു.. പ്രിൻസ് ശിവയെ വിട്ട് സൂര്യയെ നോക്കി..
അവളുടെ ബോധം മറഞ്ഞിരുന്നു.. അവൻ നിമിഷ നേരം കൊണ്ട് അവളെ ഒരു കസേരയിൽ എടുത്തു ഇരുത്തി ഒരു ഷാൾ കൊണ്ട് വരിഞ്ഞു കെട്ടി..
അവളുടെ നെഞ്ചിൽ ഒരു കോറൽ ആണ് ഉണ്ടായിരുന്നത്.. അതിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു..
“ഇവൾ എങ്ങനെ അകത്തുകയറി.. ?”
ആലീസ് സംശയത്തോടെ ചോദിച്ചു.. മെയിൻ ഡോർ തുറന്നു കിടന്നിരുന്നു.
“മാസ്റ്റർ….. മാസ്റ്റർ…. “
സൂര്യ കസേരയിൽ ഇരുന്നു ഞെരങ്ങിയപ്പോൾ അവർ അവളെ ശ്രദ്ധിച്ചു..
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide