“അഭി. അഭി….”
ശിവ അഭിയെ കുലുക്കി വിളിച്ചു.. ഒരു അനക്കവും ഇല്ല..
“അഭി ഉണരില്ല ശിവാത്മിക.. “
അവൾ അത് പറഞ്ഞയുടനെ എഴുന്നേറ്റ് ലൈറ്റ് തെളിച്ചു.. ശിവ അവളെ നോക്കി..
കറുത്ത ബനിയനും കറുത്ത പാന്റും.. കാലിൽ ചെരുപ്പ് ഇല്ല.. മുടി അഴിച്ചിട്ടിരിക്കുന്നു..
അവൾ തന്നെ സൂര്യ..
“സുന്ദരി ആണല്ലോ നിന്റെ കൂട്ടുകാരി അഭിരാമി..? ഈ ബലിയിൽ അവളെ കൂടെ പെടുത്തുന്നതിൽ നിനക്ക് വിരോധം ഉണ്ടോ..?”
ചിരിയോടെ സൂര്യ അഭിരാമിയെ നോക്കി.. അവൾ നല്ല ഉറക്കത്തിൽ ആണ്..
“നോ.. എന്നെയല്ലേ നിനക്ക് വേണ്ടത്..? കൊന്നോളൂ.. എന്നിട്ട് തിന്നോ എന്നെ.. അവളെ ഒന്നും ചെയ്യേണ്ട..”
എവിടെ നിന്നോ വന്ന ധൈര്യത്തിൽ ശിവ ചാടി എഴുന്നേറ്റ് അവളുടെ മുൻപിൽ പോയി നിന്നു..
“വൗ.. ഇമ്പ്രെസ്സിവ്… കൂട്ടുകാരിയെ രക്ഷിക്കാൻ നോക്കുന്നോ..? ഗുഡ് ഗുഡ്..”
സൂര്യയുടെ കണ്ണുകൾ വെട്ടി.. അവളുടെ മുഖഭാവം വല്ലാതെ ആയി.. അവൾ കൈകൾ പുറകിലേക്ക് കൊണ്ടുപോയി ഒരു വലിയ വാൾ വലിച്ചെടുത്തു..
ശിവക്ക് പേടി തോന്നിയില്ല.. എവിടെ നിന്നോ കിട്ടിയ ധൈര്യം..
സൂര്യ വാൾ വീശാൻ വേണ്ടി കൈകൾ പുറകിലേക്ക് കൊണ്ടുപോയി.. അതെ നിമിഷം ശിവയുടെ കൈകൾ നീണ്ടു..
“ആആആ….”
സൂര്യയുടെ മാറിലൂടെ ആണ് ശിവയുടെ കയ്യിൽ ഇരുന്ന സർജിക്കൽ ബ്ലേഡ് പാഞ്ഞു പോയത്.. ആ നിമിഷം മതിയായിരുന്നു ശിവക്ക്…
അവൾ കതകു തുറന്ന് ഓടിച്ചെന്ന് ഇടിച്ചത് കട്ടിളയിൽ ആണ്.. തല ശക്തമായി അതിൽ അടിച്ചു അവൾ കറങ്ങി ചെന്ന് വീണത് നിലത്തേക്ക് ആണ്..
സൂര്യ പാഞ്ഞു വരുന്നത് അവൾ കണ്ടു.. എന്നാൽ എടുത്തടിച്ചതുപോലെ സൂര്യ പുറകിലേക്ക് തെറിച്ചു പോകുന്നത് ആണ് ശിവ കണ്ടത്..
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide