“മ്മ്മ്..?”
അവൻ അവളെ നോക്കി..
“എനിക്കൊരു കാര്യം പറയാൻ ഉണ്ട്…അഭി കഴിക്കുന്ന ഗുളിക…?”
അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു..
“അറിയാം..അഭി അത് പണ്ടുമുതൽ കഴിക്കുന്നത് ആണ്.. പിന്നെ സൂര്യ..
അവൾ വരില്ല.. വന്നാലും അകത്തു കയറാനൊന്നും കഴിയില്ല.. പേടി വേണ്ട.. ഞങ്ങൾ ഇല്ലേ ഇവിടെ..? ചെന്നു കിടക്ക്..”
അവൻ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു നടന്നു.. റൂമിൽ എത്തി.
അവളും കിടന്നു.. അഭി നല്ല ഉറക്കത്തിൽ ആയിരുന്നു.. ശിവക്ക് ആകെ ഒരു പേടി തോന്നി..
കിടന്നു കുറെ സമയം കഴിഞ്ഞപ്പോൾ ആണ് ശിവ ഉറക്കത്തിലേക്ക് വീണത്..
“This is my December….
This is my time of the year….
This is my December….
And I’m all alone….”
മെല്ലെ ആരോ പാടുന്നത് കേട്ടപ്പോൾ ആണ് ശിവ കണ്ണ് തുറന്നത്..
അവൾ ഒന്ന് ഞെട്ടി എങ്കിലും തൊട്ടടുത്ത് അഭി കിടന്നു നല്ല ഉറക്കത്തിൽ ആയിരുന്നു..
അവൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു..
“This is my December….”
അവൾ വീണ്ടും അത് കേട്ട് ഞെട്ടി കൈകുത്തി എഴുന്നേറ്റ് ഇരുന്നു… വിറച്ചു പോയി ശിവ..
ബെഡിന്റെ കുറച്ചു മാറി ഉള്ള ഒരു കസേരയിൽ ഒരു കറുത്ത രൂപം ഇരിക്കുന്നു.
“ആ.. രാ…”
ശിവ പതറിയ സ്വരത്തിൽ ചോദിച്ചു.. പേടിയോടെ..
“യുവർ ഡൂംസ്ഡേയ്…”
ആ ശബ്ദം.. ശിവയുടെ കാല്പാദം മുതൽ ഒരു തരിപ്പ് കയറി.. അനങ്ങാൻ പറ്റാത്ത വിധം ഒരു തരിപ്പ്..
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide