ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1831

“അഭി..? അഭിരാമി…???”

പ്രിൻസ് അത്ഭുതത്തോടെ പറഞ്ഞപ്പോൾ ശിവ ഒന്ന് അമ്പരന്നു..

അവൾക്ക് ബോധം ഇല്ലായിരുന്നു..

“അഭി ചേച്ചി…?”

ആലീസും അത്ഭുതത്തോടെ പറഞ്ഞു.. എന്നാലും ഉടനെ തന്നെ അവർ ആലീസിന്റെ കാറിൽ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു..

അവിടെ തന്നെയാണ് പ്രിൻസിന്റെയും ചെക്ക്അപ്..

“അച്ചായന് എങ്ങനെ ആണ് അവളെ അറിയുക..?”

ചെക്ക്അപ് കഴിഞ്ഞു അവളെ കിടത്തിയ ഒബ്സെർവഷൻ റൂമിന്റെ പുറത്ത് ഇരുന്ന പ്രിൻസിനെ നോക്കി ആലീസ് ചോദിച്ചപ്പോൾ ശിവയും അവനെ നോക്കി..

“അഭിരാമി.. കോളേജിൽ പഠിച്ചതാണ്.. ഞാനും അഭിയും അന്നയും ആയിരുന്നു കോളേജിലെ കൂട്ട്..

എന്നാൽ പെട്ടെന്ന് ഒരു ദിവസം അവൾ വരാതെ ആയി. കുറെ അന്വേഷിച്ചു എന്നാൽ കണ്ടില്ല.. അതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത്.. “

പ്രിൻസ് പറഞ്ഞത് കെട്ട്‌ അവർ കാത്തിരുന്നു..

അൽപ നേരം കഴിഞ്ഞപ്പോൾ സിസ്റ്റർ അവൾക്ക് ബോധം വന്നു എന്ന് പറഞ്ഞപ്പോൾ അവർ അകത്തേക്ക് ചെന്നു..

അവൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു..

“അഭി..? നിനക്ക് ഓർമയുണ്ടോ എന്നെ? എവിടെ ആയിരുന്നു നീയിത്ര നാൾ..?”

“ഈശ്വര പ്രിൻസ്… നീയോ..?”

അവൾ അത്ഭുതത്തോടെ ചാടി എഴുന്നേറ്റ് ഇരുന്നു.. പ്രിൻസ് അവളുടെ ഒപ്പം ഇരുന്നു.

“ബെസ്റ്റ്‌ ഫ്രണ്ട് ആയിരുന്നില്ലെടീ നീ? എന്നിട്ടും ഒരു വാക്ക് പോലും പറയാതെ പോയില്ലേ നീ?”

പ്രിൻസ് അവളോട് പരിഭവം പറഞ്ഞു..

“ഡാ സോറി.. എന്റെ ലൈഫിൽ അന്ന് കുറെ നഷ്ടങ്ങൾ ഉണ്ടായി.. അത് തരണം ചെയ്യാൻ ആകാതെ വന്നപ്പോൾ എനിക്ക് ഒളിച്ചോടേണ്ടി വന്നു..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.