“ആലിസെ.. അവൾ കണ്ടത് സത്യം ആണ്.. ഇനി ശ്രദ്ധിക്കണം..അവൾ പുറകെയുണ്ട്..”
പ്രിൻസ് ഗൗരവത്തിൽ പറഞ്ഞപ്പോൾ ആലീസ് തലയാട്ടി..
അവർ അകത്തേക്ക് കയറിപോയപ്പോൾ റോഡിൽ ഇരുളിൽ പതുങ്ങി കിടന്ന ഒരു കറുത്ത റേൻജ് റോവർ വണ്ടിയിൽ പക ജ്വലിക്കുന്ന രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു..
“വിടില്ല ഞാൻ…”
പല്ലുകൾ ഞെരിച്ചുകൊണ്ടു ആ ശബ്ദത്തിന്റെ ഉടമ പറഞ്ഞു..
ആ വണ്ടി മെല്ലെ റോഡിലൂടെ ഒഴുകി നീങ്ങി..
***
പിറ്റേന്ന് രാവിലെ, ആലീസ് അവളുടെ വണ്ടി എടുത്തു..
പ്രിൻസിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേണ്ടിയാണ്.. അവന്റെ മുറിവ് ഒന്ന് ചെക്കപ്പ് ചെയ്യാൻ വേണ്ടി..
ശിവ അല്പം പിണക്കത്തിൽ ആയിരുന്നു എങ്കിലും അവളും ഒപ്പം കയറി..
പ്രിൻസ് അവളെ നോക്കി ചിരിച്ചപ്പോൾ അവൾ ദേഷ്യത്തിൽ മുഖം വെട്ടിച്ചു.. അത് കണ്ടു ആലീസും പ്രിൻസും ചിരിക്കുകയാണ് ചെയ്തത്.
ആലീസ് വണ്ടി റോഡിലേക്ക് ഇറങ്ങിയപ്പോൾ ആണ് റോഡിലൂടെ ഒരു ഹോണ്ട അക്കോർഡ് വണ്ടി പാഞ്ഞു വന്നു അവരുടെ മതിലിൽ വലിയ ശബ്ദത്തോടെ ഇടിച്ചു നിന്നത്..
ഞെട്ടിപ്പോയ ആലീസ് ആലീസ് വണ്ടി ചവുട്ടി ഒതുക്കി ചാടി ഇറങ്ങി.. പ്രിൻസും ഇറങ്ങി ഓടി ചെന്നു.. പുറകെ ശിവയും..
കാറിന്റെ ഉള്ളിൽ എയർബാഗുകൾക്കിടയിൽ ഒരു പെണ്ണ് കിടന്നിരുന്നു..
പട്ടു സാരി ചുറ്റി ആഭരണങ്ങൾ ഇട്ട നെറ്റിയിൽ പൊട്ടും കുത്തിയ കാണാൻ വല്ലാത്ത ആകർഷണം ഉള്ള ഒരു പെണ്ണ്..
ആലീസ് ഡോർ തുറന്ന് സീറ്റ് ബെൽറ്റ് അഴിച്ചു അവളെ വലിച്ചു ഇറക്കി..
അവൾ നിലത്തേക്ക് വീണുപോയപ്പോൾ പ്രിൻസ് അവളെ താങ്ങി പിടിച്ചു..
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide