“എന്ത് പ്രാന്താണ് നീ വിളിച്ചു പറയുന്നത് അഭി? ഞാൻ എന്ത് ചെയ്തു നിന്നോട്..?”
പ്രിൻസ് ചോദിച്ചപ്പോൾ അവൾ അലറി…
“ഓർമ ഉണ്ടോടാ നിരഞ്ജനെ…???? നീയൊക്കെ കാരണം അവൻ സൂയിസൈഡ് ചെയ്തപ്പോൾ എന്റെ ജീവൻ ആണെടാ പോയത്..
യു ടുക് മൈ ലൈഫ്.. യെസ്.. എന്റെ പ്രണയം അവൻ ആയിരുന്നെടാ… ആൻഡ് യു കിൽഡ് ഹിം… ഐ വിൽ കിൽ യു ആൾ…”
പൊട്ടിക്കരഞ്ഞുകൊണ്ട് അഭിരാമി കൈ ചൂണ്ടി അലറിയപ്പോൾ പ്രിൻസ് ഇടിവെട്ട് ഏറ്റത് പോലെ ഇരുന്നു..
ആലീസ് വിശ്വസിക്കാൻ പോലും ആകാതെ അവളെ നോക്കി..
നിരഞ്ജൻ അവളുടെ ലവർ ആയിരുന്നു എന്നോ..?
ഇതൊന്നും അറിയാതെ ബോധം തെളിഞ്ഞ ശിവ ഒന്നും മനസിലാകാതെ ഇരുന്നു..
അഭിരാമി എഴുന്നേറ്റ് നിന്നു..
അവളുടെ ചൂണ്ടു വിരൽ സ്വയം കത്തി വച്ച് മുറിച്ചു..
ആ മുറിവ് പ്രിൻസിന്റെയും ആലീസിന്റേയും ശിവയുടെയും നെറ്റിയിൽ അവൾ പൊട്ടു പോലെ ചാർത്തി..
“നിരഞ്ജൻ.. ലൈക് ഐ പ്രോമിസ്ഡ്.. നിന്റെ പേരിൽ ഞാൻ ഇവരെ കൊല്ലുന്നു.. “
അവൾ സൂര്യയുടെ കയ്യിൽ നിന്നും വാൾ വാങ്ങി ശിവക്ക് മുൻപിൽ എത്തി നിന്നു..
അവളുടെ തൊണ്ടക്കുഴിയിൽ വാൾ മെല്ലെ അമർത്തി വച്ചു..
അതെ സമയം സൂര്യ പ്രിൻസിന്റെയും ആലീസിന്റേയും കൈകൾ കെട്ടി മുറുക്കി.. അവർ ചലിക്കാൻ പോലും കഴിയാത്ത വിധം തളർന്നു പോയിരുന്നു..
“പ്ലീസ് അഭി.. അവളെ വെറുതെ വിട്.. പ്ലീസ്..”
പ്രിൻസ് കെഞ്ചിയപ്പോൾ അഭി ചിരിച്ചു..
മുൻപിൽ നിന്നവളെ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ ശിവക്ക് ഒരു കാര്യം മനസിലായി..
അവൾ പകരം വീട്ടുകയാണ്.. ആ കണ്ണിൽ പക മാത്രമേ ഉള്ളു.. കൊല്ലാനുള്ള വികാരം മാത്രം.. അതിൽ ആദ്യത്തെ ഇര ഞാൻ തന്നെയാണ്..
തുടരും..
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide