അതെ നിമിഷം അഭിരാമി ആലീസിനെ പ്രിൻസിന്റെ നേരെ തള്ളി ശിവയെ പിടിച്ചു കൈകൾ പുറകിൽ ആക്കി കത്തി അവളുടെ കഴുത്തിൽ വച്ചു..
സൂര്യ നിമിഷ നേരം കൊണ്ട് പുറത്തു നിന്നും വാൾ കൊണ്ടുവന്നു നിലത്തു കിടക്കുന്ന ആലീസിന്റെ കഴുത്തിൽ മുട്ടിച്ചു വച്ചു..
അവളുടെ ഇടുപ്പിൽ നിന്നും ചോര ഒഴുകി പടർന്നു..
“നോ.. പ്ലീസ് നോ..”
പ്രിൻസ് അലറി കൈ നീട്ടി.. സൂര്യ അഭിരാമിയെ നോക്കി..
“ഹോൾഡ്…”
അവൾ പറഞ്ഞപ്പോൾ സൂര്യ വാൾ അവളുടെ കഴുത്തിൽ തന്നെ പിടിച്ചു നിന്നു..
“കൂടെ നിന്ന് ചതിച്ചു അല്ലെടീ..?”
പ്രിൻസ് അഭിയെ നോക്കി പല്ലിറുമ്മി.. അഭിയുടെ കണ്ണുകളിൽ പക ആയിരുന്നു..
അവൾ കത്തി ശിവയുടെ തൊണ്ടക്കുഴിയിൽ അമർത്തി.. ശിവ പ്രിൻസിനെ നോക്കി.. എന്നും ഉള്ള പുഞ്ചിരിയും ആത്മവിശ്വാസവും അവിടെ ഇല്ല..
“എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ നിന്നെ.. ഒരുത്തിയും സ്നേഹിക്കാൻ പാടില്ല പ്രിൻസ്…
അന്നയുടെ കാര്യത്തിൽ അവളെ നീ വിവാഹം ചെയ്യുന്ന ദിവസം തീർക്കാൻ ആയിരുന്നു പ്ലാൻ..
പക്ഷെ അന്ന് നടന്നതും ആയി എനിക്ക് പങ്കില്ല.. അതെന്റെ രീതിയും അല്ല.. ഗൗരിയും ജയനും വന്നപ്പോൾ ഇവളും നിന്റെ പൊന്നാനിയത്തിയും രക്ഷപെടും എന്നറിയാമായിരുന്നു.. പുറകെ ഉണ്ടായിരുന്നു ഞാൻ…”
അഭിരാമി പല്ലിറുമ്മി..
“അച്ചായാ.. പറഞ്ഞില്ലേ ഞാൻ? അഭിരാമി കഴിക്കുന്ന ഗുളികകളിൽ ചിലത് ചില മനോരോഗികൾക്ക് കൊടുക്കുന്നത് ആണ്…”
ശിവ പെട്ടെന്ന് പറഞ്ഞപ്പോൾ പ്രിൻസ് തലതാഴ്ത്തി.. അവൾ പറഞ്ഞത് കേൾക്കണമായിരുന്നു..
“സ്മാർട്ട്.. പക്ഷെ ഞാൻ മനോരോഗി അല്ല ശിവ.. മനോരോഗികളെ ഏറ്റെടുത്തു ചികില്സിക്കുന്ന അവരുടെ ഡോക്ടർ ആണ്..
അതുകൊണ്ടു ഞാനും ചില ഗുളികകൾ കഴിക്കുന്നു.. ഫോർ ഫൺ.. ഹഹഹ… സൂര്യ.. ഇവളെ കെട്ടി ഇടൂ..”ഐ നോ വാട്ട് റ്റു ഡു..”
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide