ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1831

ആലീസിന്റെ ഇടുപ്പിൽ ഇറങ്ങിയിരിക്കുന്ന ഒരു കത്തി.. അതിൽ നിന്നും ചോര ചീറ്റി ഒഴുകുന്നു..

“ആലീസേ….!!!!!”

ശിവയും പ്രിൻസും അലറിവിളിച്ചു..

ആലീസിന്റെ പുറകിൽ നിന്നും വന്നയാളെ കണ്ടപ്പോൾ ശിവയും പ്രിൻസും തറഞ്ഞു നിന്നു… അനങ്ങാൻ ആകാതെ..

അഭിരാമി..

ഉറങ്ങി കിടന്നവൾ ഇവിടെ..?

“മാസ്റ്റർ…”

സൂര്യ അവളെ വിളിച്ചത് കേട്ട് പ്രിൻസും ശിവയും ആലീസും വല്ലാത്ത അവസ്ഥയിൽ ആയി..

“അഭി..? നീ..?”

പ്രിൻസ് വിശ്വസിക്കാൻ ആകാതെ ചോദിച്ചു..

“ഫൈവ് ഫൈവ് സീറോ സെവൻ….”

അഭിരാമി സൂര്യയെ നോക്കി ഉച്ചത്തിൽ ഒരു നമ്പർ വിളിച്ചു പറഞ്ഞു. സൂര്യ ഒന്ന് ഞെട്ടി.. അവൾ കണ്ണ് അടച്ചു തുറന്നു..

“മാസ്റ്റർ….?”

“കിൽ ഹേർ…”

അഭിരാമി ശിവയെ നോക്കി പറഞ്ഞപ്പോൾ സൂര്യ കാലുകൾ നിലത്തു കുത്തി കസേരയുടെ എഴുന്നേറ്റ് മുകളിലേക്ക് ഉയർന്നു മലച്ചു ചാടി.

അവളെയും കൊണ്ട് നിലത്തു വീണ ശക്തിയിൽ കസേര പൊട്ടി ചിതറി അവളുടെ കൈകൾ ഫ്രീ ആയി.. അവൾ ചാടി എഴുന്നേറ്റു.

ചീറ്റപ്പുലി പോലെ പാഞ്ഞു വന്ന സൂര്യയെ പ്രിൻസ് പിടിച്ചു വച്ചു.. കൈകൾ പുറകിലേക്ക് ആക്കി പിടിച്ചു നിർത്തി..

സൂര്യ കാലുകൾ നേരെ പൊക്കി തലക്ക് മുകളിൽ ഒന്നു വീശിയപ്പോൾ അത് കൊണ്ടത് പ്രിൻസിന്റെ തലക്ക് ആണ്..

ശക്തമായ അടി കിട്ടി അവൻ ബോധം മറഞ്ഞതുപോലെ പുറകിലേക്ക് മറിഞ്ഞപ്പോൾ അവൾ പ്രിൻസിന്റെ വയറിൽ തന്നെ ശക്തമായി ഒരു കിക്ക്‌ കൂടെ കൊടുത്തു.. അവൻ വേദന നിറഞ്ഞ നിലവിളിയോടെ ഭിത്തിയിൽ ഇടിച്ചു നിലത്തേക്ക് ഇരുന്നു..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.