“എന്താ നിന്റെ പേര്..?”
ആലീസ് അവളുടെ മുൻപിൽ ചെന്നു നിന്നപ്പോൾ അവൾ പേടിയോടെ ആലീസിനെ നോക്കി..
“അ.. അറിയില്ല.. ഇരുട്ട് റൂമിൽ ഇടും എന്നെ… പ്ലീസ്..? ഇനി എനിക്ക് ഷോക്ക് തരരുത്.. എനിക്ക് ഒരു കുഴപ്പവും ഇല്ല.. പ്ലീസ്.. എനിക്ക് അമ്മയെ കാണണം..”
സൂര്യ വിതുമ്പി കരഞ്ഞപ്പോൾ ആലീസ് നിശ്ശബ്ദമായി നിന്നുപോയി..
അപ്പോഴാണ് സാമും സാറാമ്മയും വീണ്ടും ഡോറിൽ തട്ടി വിളിച്ചത് അവർ ശ്രദ്ധിച്ചത്.. അവർ കുറെ നേരമായി വിളിക്കുന്നു..
പ്രിൻസും ആലീസും അവിടേക്ക് ചെന്നു.. ഡോർ തുറന്നു..
“എന്നതാടാ ഇവിടെ..? എന്നാത്തിനാ പൂട്ടി ഇട്ടത്? വെടി ശബ്ദം കേട്ടല്ലോ..? ശിവകൊച്ചു എന്തിയെ..?”
സാമും സാറാമ്മയും ഒരുമിച്ചു കുറെ ചോദ്യങ്ങൾ ചോദിച്ചു.. അമ്മച്ചി കരയുകയായിരുന്നു..
“പപ്പ ഇപ്പോൾ ഒന്നും മനസിലാവില്ല.. നമ്മൾ ഓക്കേ ആണ്.. എന്നാലും നിങ്ങൾ കിടന്നോളു.. ഇനി രാവിലെ ആകട്ടെ..”
പ്രിൻസ് പറഞ്ഞപ്പോൾ അവർ അതിന് തയാറായില്ല.. ആലീസ് കൂടെ പറഞ്ഞപ്പോൾ അവർ മനസില്ല മനസോടെ റൂമിൽ കയറി..
ഡോർ അടച്ചു തിരികെ റൂമിൽ എത്തിയ പ്രിൻസ് സൂര്യയുടെ അടുത്ത് ഇരുന്നു അവളോട് എന്തോ സംസാരിക്കാൻ ശ്രമിക്കുന്ന ശിവയെ ആണ് കണ്ടത്..
പ്രിൻസ് അവളുടെ മുൻപിൽ ചെന്നു..
“പറ.. ആരാ നിന്റെ മാസ്റ്റർ…?”
അവൻ അവളെ നോക്കി… സൂര്യ കണ്ണുകൾ ഉയർത്തി എന്തോ പറയാൻ വന്നു..
“അച്ചായാ…….!!!!!!!!!”
ആലീസിന്റെ വേദന നിറഞ്ഞ നിലവിളി പുറകിൽ നിന്നും കേട്ടപ്പോൾ അവർ ഞെട്ടി തിരിഞ്ഞു..
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide