വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1235

Views : 92344

“ആഹാ കൊള്ളാം… ഞാൻ നാളെ വിളിക്കട്ടെ?”

“വിളിച്ചോളൂ… നന്നായി പരിചയപ്പെടാം.. എന്നാൽ ഗുഡ് നൈറ്റ്.. “

“ശരി ഗുഡ് നൈറ്റ്…”

അവൻ ഫോൺ വച്ച് പുഞ്ചിരിച്ചു. സൗഹൃദം ഒരിക്കലും തിരസ്ക്കരിക്കരുത്..

അതിപ്പോ ഏത് വഴി ആണെങ്കിലും..

രാത്രി ആന്റി ഉണ്ടാക്കിയ കോഴി പൊരിച്ചതും ചപ്പാത്തിയും..

അതൊക്കെ കഴിച്ചു ആന്റിയോട്‌ കുറെ കത്തിയും വച്ചു കുറെ കഴിഞ്ഞപ്പോൾ അവൻ റൂമിൽ വന്നു കിടന്നു..

വേഗം തന്നെ ഉറങ്ങി..

രാവിലെ ഒരു ഫോൺ കാൾ ആണ് വിഷ്ണുവിനെ ഉണർത്തിയത്..

അവൻ ഫോൺ എടുത്തു നോക്കി.

ഏതോ നമ്പർ.. ഒരു ഫാൻസി നമ്പർ ആണ്..

“ഹലോ… വിഷ്ണു അല്ലെ ഇത്..? “

ഒരു പെൺ ശബ്ദം..

“അതെ.. ഇതാരാണ്?

അവൻ ചോദിച്ചു..

“ഞാൻ വൈഷ്ണവി.. ”

അപ്പുറത്ത് നിന്നും അത് കേട്ടപ്പോൾ അവൻ ഒന്ന് നിശബ്ദം ആയി…

“ഞാൻ വൈഷ്ണവി ആണ്.. എന്റെ പേഴ്‌സ് കയ്യിൽ ഇല്ലേ….?”

അവൾ വീണ്ടും ചോദിച്ചു..

“പേഴ്‌സ് കയ്യിൽ ഉണ്ട്.. എവിടെയാ വരേണ്ടത്?”

അവൻ മറുപടി കൊടുത്തു..

“ഇന്നലത്തെ കോഫി ഷോപ്? അവിടേക്ക് വരാൻ ആകുമോ വിഷ്ണുവിന്..?”

അവൾ പേര് വിളിച്ചപ്പോൾ ആദ്യം അതിശയം തോന്നി എങ്കിലും ഭദ്രയെപ്പറ്റി ഓർത്തപ്പോൾ അവന് അതിന്റെ ഉത്തരം കിട്ടി..

“അങ്ങോട്ടു പോണോ? ഇന്നലെ അവിടെ ഉള്ളവരെ മൊത്തം തെറിയും വിളിച്ചു ചാടി തുള്ളി പോയതല്ലേ? എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ച എന്നോട് എന്റെ പാട് നോക്കി പോകാൻ അല്ലെ താൻ പറഞ്ഞത്?”

അവൻ ഒന്ന് ശബ്ദം ഉയർത്തി.. അവൾ സോറി പറയാത്തത് അവന്റെ ദേഷ്യം കൂട്ടിയതെ ഉള്ളു..

അവൾ ഒന്നും മറുപടി പറഞ്ഞില്ല..

“നീയൊരു കാര്യം ചെയ്യൂ.. ഇന്ന് 11 ആകുമ്പോൾ സിറ്റി മാളിൽ വാ.. അതിന്റെ മുകളിൽ ഒരു ടി ഷോപ് ഉണ്ട്.. ഞാൻ അവിടെ ഉണ്ടാകും.. ഇനി ഇത് വാങ്ങി ഫക്ക് യു ഫക്ക് ഓഫ് എന്നൊക്കെ എന്നോട് ഡയലോഗ് അടിച്ചാൽ കൊച്ചെ…. നിനക്കറിയില്ല എന്നെ….! ”

അവൻ ദേഷ്യത്തോടെ അത് പറഞ്ഞു നിർത്തി..

“ഞാൻ വന്നോളാം… താങ്ക്സ്..”

അവൾ അടഞ്ഞ ശബ്ദത്തിൽ മെല്ലെ പറഞ്ഞു ഫോൺ വച്ചു.. പറഞ്ഞത് കൂടി പോയോ? ഏയ് അവൾക്ക് അത് വേണം..

അവൻ അങ്ങനെ ചിന്തിച്ചു..

സമയം 10 ആയിപ്പോൾ അവൻ എഴുന്നെറ്റു കുളിച്ചു വന്നു.

ഒരു കറുത്ത ജീൻസും വെള്ള ബനിയനും ഒരു ഡെനിം ജാക്കറ്റും ഇട്ടു താഴേക്ക് ചെന്നു…

“ആന്റി ഞാൻ ടൗണിൽ പോയിട്ട് വരാം..”

അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു പുറത്തേക്ക് നടന്നു..

Recent Stories

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com