വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1235

Views : 92344

അത് കുറെ ഒക്കെ മോഡേൺ ആക്കിയിട്ടുണ്ട്..

അവൻ വണ്ടി പാർക്ക് ചെയ്തു.. വീട് തുറന്നു കിടക്കുന്നുണ്ട്..

അവന്റെ അകന്ന ബന്ധത്തിൽ ഉള്ള ഒരു ആന്റി ഉണ്ട് വീട്ടിൽ..

ഈ ആന്റി ആണ് അവനെ വളർത്തിയതും.. ആന്റിക്ക് വേറെ ആരും ഇല്ല..

“നീ വന്നോടാ ചായ വേണോ?”

അവനെ കണ്ടതും ആന്റി ചോദിച്ചു..

“വേണ്ട ആന്റി.. ഞാൻ ഒന്ന് കുളിക്കട്ടെ..”

എന്ന് പറഞ്ഞു അവൻ മരകോവണി കയറി റൂമിൽ എത്തി..

ആദ്യം ജനാലകൾ തുറന്ന് ഇട്ടു.. അതിന് ശേഷം അവളുടെ പേഴ്സ് മേശയിൽ വച്ച് കുളിക്കാൻ കയറി..

വേഗം കുളിച്ചു വന്നു ഒരു ഷോർട്സും ബനിയനും ഇട്ടു ലാപ്ടോപ്പ് എടുത്തു മടിയിൽ വച്ച് ബെഡിൽ ഇരുന്നു…

ചുമ്മാ യൂട്യൂബ് ഓപ്പൺ ചെയ്തു നോക്കി..

അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.

എടുത്തു നോക്കിയപ്പോൾ ഒരു പരിചയം ഇല്ലാത്ത ഒരു നമ്പർ..

“ഹലോ?”

അവൻ ഫോൺ ചെവിയിലേക്ക് വച്ചു.

“ഹലോ ഏട്ടാ.. ഞാൻ ഭദ്ര ആണ്..”

“ഓ.. മറ്റേ പ്രാന്തിയുടെ കൂട്ടുകാരി.. എന്താണ്?”

അവന് പെട്ടെന്ന് ആളെ മനസിലായി..

“അവൾ പ്രാന്തി ഒന്നും അല്ല.. “

“പിന്നെ കടയിൽ ഉണ്ടായിരുന്നവരെ മൊത്തം ചായ വൈകിയതിന് ഫക്ക് യു എന്നൊക്കെ പറഞ്ഞു പുറത്തു പോകണം എങ്കിൽ ഒന്നുകിൽ അവളുടെ തന്ത പണക്കാരൻ ആകും.. അല്ലെങ്കിൽ തനി പ്രാന്ത് തന്നെ…..”

“അവൾക്ക് അപ്പൻ ഒന്നും ഇല്ല ഏട്ടാ…”

അത് കേട്ടതും അവൻ ഒന്ന് നിശബ്ദം ആയി..

“പിന്നെ അഹങ്കാരിയും അല്ല.. എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല.. നാളെ അവൾ വിളിക്കും…”

അവൾ തുടർന്നു..

“മ്മ്മ്.. അല്ല.. നീ എന്തിനാ എന്നെ വിളിച്ചേ?”

അവൻ പെട്ടെന്നു വിഷയം മാറ്റി ചോദിച്ചു..

“അല്ല.. ഞാൻ…”

“എന്തോന്ന്?”

“എനിക്ക് ഒരു ഫ്രണ്ടിനെ വേണം.. ഏട്ടന് എന്റെ ഫ്രണ്ട് അകാൻ പറ്റുമോ?”

“ദേ കൊച്ചെ.. നീ എന്നെ ഇതുവരെ കണ്ടിട്ടു പോലും ഇല്ല…”

“അതാണ് എനിക്ക് വേണ്ടത്.. കാണാതെ എല്ലാം തുറന്നു പറയാവുന്ന ഒരു ഫ്രണ്ട്? ഏട്ടൻ ആള് ലോയൽ ആണല്ലോ…. “

“അതൊക്കെ ഓക്കേ.. എന്നാലും..?”

അത് കേട്ടപ്പോൾ അവൻ അല്പം ഒന്ന് പൊങ്ങി..

“ഞാൻ എന്നെ കെട്ടുമോ എന്നൊന്നും അല്ലല്ലോ ചോദിച്ചത്? ഫ്രണ്ട് ആകാമോ എന്നല്ലേ?”

വിഷ്ണു ഒന്ന് ആലോചിച്ചു.. കൂട്ടുകാർ കുറവാണ്… അപ്പൊ ഓക്കേ പറയാൻ ഒരു വിഷമവും ഇല്ല..

“മ്മ്മ് ശരി.. ഇതാണോ ഭദ്രയുടെ നമ്പർ..?”

“അതെ.. അല്ല ഏട്ടന്റെ പേര് എന്താ?”

“വിഷ്ണു…”

Recent Stories

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com