വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1235

Views : 92344

അവൾ ഭദ്രയെ നോക്കി ചോദിച്ചു..

“അവളെ എനിക്ക് കിട്ടി ചേട്ടാ..”

അവൾ അത്രയും പറഞ്ഞു ഫോൺ ചെവിയിൽ നിന്നു മാറ്റി. വൈഷ്ണവിയെ നോക്കി..

“മ്മ്മ്.. അവൻ ഇരുന്നു കരഞ്ഞു എന്നൊക്കെയാണ് ചേട്ടൻ പറഞ്ഞത്..”

വൈഷ്ണവി ഒരു സ്വപ്നത്തിൽ എന്നതുപോലെ ആണ് അത് കേട്ടത്.. അവൾ പോയാൽ അവൻ സന്തോഷിക്കും എന്നാണ് കരുതിയതും..

“നീ എന്തൊക്കെയാ പെണ്ണെ ഈ കാണിച്ചു കൂട്ടുന്നത്..? ആരുടെ ഒപ്പമാ നീ പോയത്..? അതും പോട്ടെ.. എന്തിനാ അവന്റെ അടുത്ത് നിന്നും നീ പോയത്..? അറിഞ്ഞ വിവരം വച്ചിട്ട് അവൻ പണിക്ക് പോകുന്നുണ്ടല്ലോ..? നിന്നെ നോക്കുന്നുണ്ടല്ലോ..?”

ഭദ്രയുടെ ചോദ്യങ്ങൾക്ക് അവൾക്ക് ഒരു ഉത്തരവും ഉണ്ടായിരുന്നില്ല..

“പറ നീ…”

“അറിയില്ല.. എനിക്കൊന്നും അറിയില്ല..എനിക്ക്…”

അത് പറഞ്ഞതും അവൾ കുഴഞ്ഞു ഭദ്രയുടെ കൈകളിലേക്ക് വീണു..

••••

ആകെ തളർന്നിരുന്നു വിഷ്ണു..

“നീ പൊയ്ക്കോ.. അവൾ വരും..”

ശബ്ദത്തോടൊപ്പം ചുമലിൽ ഒരു കൈ വീണപ്പോൾ അവൻ തല പൊക്കി നോക്കി..

അവിടുത്തെ സി ഐ ആണ്..

കുറെ ദൂരം അനേഷിച്ചെങ്കിലും അവളെ കിട്ടാത്തപ്പോൾ അവൻ സ്റ്റേഷനിൽ പോയതായിരുന്നു..

അവൻ ഇത് പറഞ്ഞപ്പോൾ അപ്പുറത്ത് ആയിരുന്ന സി ഐ അടുത്തേക്ക് വന്നു വിശദ വിവരങ്ങൾ ചോദിച്ചിരുന്നു..

അവന്റെ അവസ്ഥ കണ്ടപ്പോൾ ആ പോലീസുകാരന് പാവം തോന്നി..

ഒരു പെണ്ണ് കാരണം എല്ലാം നഷ്ടപെട്ട ഒരു ചെറുപ്പക്കാരൻ..

ഇതിലെ സത്യാവസ്ഥ ഇവനും അറിയില്ലെന്ന് അയാൾക്ക് തോന്നി..

“അവൾ.. അവൾ എവിടെയാ സർ..?”

അവൻ മെല്ലെ എഴുന്നേറ്റപ്പോൾ അയാൾ അവനെ അലിവോടെ നോക്കി..

“ഭദ്രയുടെ ഒപ്പമുണ്ട്..”

അത് കേട്ടതും അവൻ ഒന്ന് ദീർഘ നിശ്വാസത്തോടെ അയാളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു..

“പൊയ്ക്കോളൂ..”

അയാൾ പറഞ്ഞപ്പോൾ അവൻ മെല്ലെ തലയാട്ടി പുറത്തേക്ക് ഇറങ്ങി നടന്നു..

•••

വീട്ടിൽ എത്തിയപ്പോൾ അയലത്തെ വീട്ടിലെ ചേട്ടനും ചേച്ചിയും അവിടെ ഉണ്ടായിരുന്നു..

“മോനെ..? അവളെ കണ്ടോ..?”

അവർ ഓടി വന്നു ചോദിച്ചു. അവളെ കാണാതിരുന്നപ്പോൾ അവൻ തിരികെ വന്നു അവൾ വീട്ടിൽ ഉണ്ടോ എന്ന് വീണ്ടും നോക്കിയപ്പോൾ അവർ കാര്യങ്ങൾ അറിഞ്ഞിരുന്നു. അവന് പറയാതിരിക്കാൻ കഴിഞ്ഞില്ല..

Recent Stories

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com