വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1235

Views : 92344

“എടീ നീ നിന്റെ ഫോൺ വച്ചു മറന്നോ..? എവിടെയാ നീ..?”

വിഷ്ണു അറിയാതെ തലക്ക് കൈ കൊടുത്തുപോയി..

“നിങ്ങൾക്കൊക്കെ കൂട്ടത്തോടെ ഇങ്ങനെ ആണോ കൊച്ചേ..? അവളുടെ ഫോൺ എന്റെ കയ്യിൽ അല്ലെ..?”

അവന് വല്ലാതെ ദേഷ്യം വന്നു.

“അയ്യോ സസ്സ്…”

അപ്പുറത്ത് ഫോൺ കട്ട് ആയി.. അവൻ ദേഷ്യത്തോടെ ഫോൺ നിലത്തു വച്ചു.

“ചായ കിട്ടിയില്ല.. ചുമ്മാതല്ല ആ പെണ്ണ് വന്നു തെറി വിളിച്ചിട്ട് പോയത്..”

അവൻ അവനെ നോക്കി വായും പൊളിച്ചു നിന്ന അയാളോട് ചോദിച്ചപ്പോൾ അയാൾ വേഗം ചമ്മി അകത്തേക്ക് പോയി..

അവൻ അവിടെ ഇരുന്നു..

അല്പം കഴിഞ്ഞപ്പോൾ വീണ്ടും അവളുടെ ഫോണിലേക്ക് ഭദ്ര വിളിച്ചു..

“ചേട്ടാ.. അതെ.. അവളുടെ വീട്ടിലേക്ക് വിളിച്ചു.. ചേട്ടൻ അതൊന്നു കയ്യിൽ വെക്കുമോ..? നാളെ വാങ്ങാം എന്നാ അവൾ പറഞ്ഞത്..”

“അതൊന്നും പറ്റൂല്ല.. ഞാൻ ഇത് ഇവിടെ ഇട്ടു പോകും..”

അവൾ ചോദിച്ച ഉടനെ വിഷ്ണു മറുപടി കൊടുത്തു.

“ചേട്ടാ പ്ലീസ്സ്.. അവൾക്ക് തലവേദന ആയതു കൊണ്ടാണ്.. അതിൽ കുറെ പൈസയോ കാർഡുകളോ ഒക്കെ ഉണ്ട്.. ഒന്ന് കയ്യിൽ വെക്ക് ചേട്ടാ പ്ലീസ്..?”

അവൾ ഒന്ന് കെഞ്ചി..

“ഇനി ഇതെടുത്തു എന്ന് പറഞ്ഞു ആ മറുത എന്നെ ഇനിയും ചീത്ത വിളിക്കുമോ..?”

“ഇല്ല ചേട്ടാ.. അവൾ അങ്ങനെ ഒന്നും അല്ല.. ചേട്ടന്റെ നമ്പർ തരുമോ? അവൾ വിളിക്കും..”

ഭദ്ര അത് പറഞ്ഞപ്പോൾ വിഷ്ണു ഇരുമനസോടെ പേർസണൽ ഫോൺ നമ്പർ പറഞ്ഞു കൊടുത്ത് കാൾ കട്ട് ചെയ്തു..

“ഇത് ഞാൻ കൊണ്ടുപോകുകയാണ്.. അവൾ നാളെ വാങ്ങിക്കോളും എന്ന് പറഞ്ഞിട്ടുണ്ട്..”

അവൻ ബാക്കി വന്ന ചായ കുടിച്ച് കടക്കാരനോട് പറഞ്ഞു..

“അഹ് എന്തേലും ചെയ്തോ.. എനിക്കറിയില്ല..”

അയാൾ അത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു..

അയാൾക്ക് അവളെ ജീവനോടെ തിന്നാനുള്ള ദേഷ്യം ഉണ്ടാകും.

അവൻ പൈസയും കൊടുത്ത് പുറത്തു പാർക്ക്‌ ചെയ്ത ഫിയറ്റ് പുന്റോയിൽ കയറി..

അവളുടെ പേഴ്‌സ് സീറ്റിൽ വച്ചു വണ്ടി മുൻപോട്ട് എടുത്തു..

നേരെ വീട്ടിലേക്ക്.. ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രമേ ഉള്ളു വീട്ടിലേക്ക്..

അവന്റെ അച്ഛനും അമ്മയും നാട്ടിൽ ഇല്ല.

ചേച്ചിയുടെ കൂടെ ഹൈദരാബാദ് ആണ്. ഒരു മാസം ഒക്കെ കഴിഞ്ഞാൽ വരും..

അവൻ വണ്ടി വീട്ടിലേക്ക് കയറ്റി..

വീട് ഒരു പഴയ വീട് ആണ്.

ഒരു ഇല്ലം ആണ്. വാങ്ങിയതാണ്. നാല് വശത്തേക്കും നീളുന്ന വരാന്തയും മുറികളും മേൽത്തട്ടും ഒക്കെയുള്ള ഒരു നല്ല ഇല്ലം..

Recent Stories

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com