വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1235

Views : 92344

“ആണെങ്കിൽ ഞാൻ ചവറ്റു കുട്ടയിൽ ഇടും..”

അയാൾ അതും പറഞ്ഞു ദേഷ്യത്തിൽ അകത്തേക്ക് പോയപ്പോൾ അവൻ അമർത്തി ചിരിച്ചു..

അപ്പോഴാണ് ആ പേഴ്സിൽ നിന്നും ഫോൺ ശബ്ദം അവൻ കേട്ടത്.. അവൻ സംശയത്തോടെ അതിലേക്ക് നോക്കി..

“വച്ചു മറന്നത് അല്ലെ..? ഒന്ന് ഫോൺ എടുത്തോളൂ.. അല്ലേൽ ഇനി ആരേലും അത് എടുത്തുകൊണ്ടു പോകും..”

അടുത്ത് ഇരുന്ന ഒരു പെൺകുട്ടി അത് പറഞ്ഞപ്പോൾ അവൻ ആ പേഴ്‌സ് തുറന്നു.

പലതരത്തിൽ ഉള്ള ബാങ്ക് ക്രെഡിറ്റ്‌ കാർഡുകൾ.. കുറെ നോട്ടുകൾ..

അതിൽ നിന്നും അവൻ ഫോൺ എടുത്തു.. സാംസങ് കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഫോൺ..

അതിൽ ഭദ്ര കാളിങ് എന്ന് അവൻ കണ്ടു.. അപ്പോഴേക്കും കാൾ കട്ട് ആയിരുന്നു..

എന്നാൽ അത് വീണ്ടും അടിച്ചു..

അവൻ കാൾ എടുത്തു ഫോൺ ചെവിയിൽ വച്ചു..

“എടാ.. ഇന്ന് ബസിൽ കയറിയപ്പോൾ ഒരുത്തൻ എന്റെ ചന്തിക്ക് പിടിച്ചെടീ.. ഞാൻ ആകെ വിറച്ചു പോയി.. ഒന്നും ചെയ്യാൻ കഴിഞ്ഞില്ലാ..”

അപ്പുറത്ത് നിന്നും കേട്ടത് ഇതാണ്.. അവൻ ഒരു നിമിഷം തരിച്ചു ഇരുന്നു..

“എടാ നീ കേൾക്കുന്നില്ലേ..?”

അവിടെ നിന്നും ചോദ്യം വന്നു..

“ഹലോ.. ഇതാരുടെ ഫോൺ ആണ്..?”

അവൻ തിരിച്ചു ചോദിച്ചപ്പോൾ മറുഭാഗം നിശബ്ദം ആയി.. അവളുടെ അവസ്ഥ അവൻ ഒന്ന് ഊഹിച്ചു.. ചമ്മിയിട്ടുണ്ടാകും..

“ഹലോ ചോദിച്ചത് കേട്ടില്ലേ..?”

അവൻ വീണ്ടും ചോദിച്ചു..

“ഹലോ യാ.. ഇത് വൈഷ്ണവിയുടെ ഫോൺ ആണല്ലോ..? നിങ്ങൾ ആരാ..? അവൾ എവിടെ..?”

“ഓ അവൾ എവിടെയാണ് എന്നറിയില്ല എന്നാൽ ആ അഹങ്കാരി പെണ്ണ് ചായ കിട്ടിയില്ല എന്ന് പറഞ്ഞ് ഈ കടയിലെ ആളുകളെ മൊത്തം ചീത്തയും വിളിച്ചു ഗ്ലാസും പൊട്ടിച്ചു പേഴ്സും മറന്നു വച്ചു ഇറങ്ങി പോയതാണ്..”

അവൻ മറുപടി പറഞ്ഞു..

“ങേ..? ആര് വൈഷ്ണവിയോ..? അവൾ ചീത്ത പറഞ്ഞു എന്നോ..? നോ വെയ്.. ഞാൻ വിശ്വസിക്കില്ല..”

“വിശ്വസിച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല.. പറ്റുമെങ്കിൽ അവളെ വിളിച്ചു പേഴ്‌സ് ഇവിടെ ഉണ്ടെന്ന് പറയുക.. വേഗം വന്നു എടുത്തില്ല എങ്കിൽ ഇത് എടുത്തു ചവറ്റു കുട്ടയിൽ ഇടും.. കേട്ടല്ലോ..?”

വിഷ്ണു അല്പം ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്..

“ഓക്കേ.. ഞാൻ വിളിച്ചു നോക്കട്ടെ..”

കാൾ കട്ട് ആയപ്പോൾ അവൻ ഫോൺ മേശയിൽ വച്ചു.

ഉടനെ അതിൽ ഭദ്ര കാളിങ് എന്ന് വീണ്ടും തെളിഞ്ഞു. അവൻ ഫോൺ എടുത്തു ചെവിയിൽ വച്ചു..

Recent Stories

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com