വസന്തം പോയതറിയാതെ -13 [ദാസൻ] 646

അണ്ണന്മാർ ഭക്ഷണം കഴിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്ന തമാശകൾ പറഞ്ഞു ഞങ്ങൾ ചിരിച്ചുകൊണ്ടിരുന്നതിനിടയിൽ ഞാൻ കോട്ടേജിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ താര ഞങ്ങളെയും നോക്കി നിൽക്കുന്നു. ഭക്ഷണം കഴിച്ച് ഞാൻ മുകളിൽ ചെല്ലുമ്പോഴും താര അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു

” എന്തേ കിടക്കുന്നില്ലേ? ”

” ചേട്ടൻ ഒരു തമാശക്കാരൻ ആണല്ലേ? പക്ഷേ, ഞാനിതുവരെ ഇങ്ങനെയൊന്നും ചിരിച്ചു കണ്ടിട്ടില്ല ”

” അങ്ങനെയൊന്നുമില്ല, ചിരിക്കാൻ ഉള്ള സന്ദർഭം വരുമ്പോൾ ചിരിക്കും ”

” ഞാൻ ചേട്ടനെ ആദ്യം കണ്ടപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് മുഖത്ത്, ഒരു വിഷാദ ഭാവം ”

” അത് താരക്ക് തോന്നുന്നതാണ്. എന്റെ മുഖത്ത് എന്തിന് വിഷാദം വരണം. എനിക്ക് മുതിർന്ന ഒരു മകളുണ്ട് ആള് ഉടനെ തന്നെ ഇവിടെ വരും. എന്റെ ബന്ധുക്കളെ ഒന്നും പരിചയപ്പെട്ടിട്ടില്ലല്ലോ, ഓരോരുത്തരെയായി സാവധാനം പരിചയപ്പെടാം ”

” എന്നിട്ടെന്തേ ഫാമിലിയെ കൂടെ കൂട്ടാത്തത് ”

” മോള് ഡിഗ്രി ഫൈനൽ ഇയറാണ്. മോൾക്ക് ക്ലാസ് ഉള്ളതുകൊണ്ട് ചേട്ടന്റെ വീട്ടിൽ നിന്നാണ് പോകുന്നത് ”

” മോള് വല്യച്ഛന്റെ വീട്ടിൽ നിന്നാണ് പോകുന്നതെങ്കിൽ ഭാര്യയെ കൂടെ കൂട്ടാത്തത് എന്തേ? ”

” മോളുടെ അമ്മ ഒരു ആക്സിഡന്റിൽ മരിച്ചു ”

” മോളുടെ അമ്മ മരിച്ചിട്ട് അധികം നാളായോ ”

” മോൾക്ക് 8 വയസ്സുള്ളപ്പോൾ മരിച്ചതാണ് “

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.