രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി
[ Previous Part ]
ഗിരീഷിന്റെ നെഞ്ചിലേക്ക് തന്റെ മൂർച്ചയേറിയ ആയുധം ആഴ്ത്താൻ വേണ്ടി ആഞ്ഞടിച്ച പ്രതാപവർമ്മയുടെ വലത് കൈത്തണ്ട, എവിടെ നിന്നോ ഇടിമിന്നൽ പോലെ പുളഞ്ഞെത്തിയ, നീളമേറിയ ദണ്ഡിന് മുകളിൽ ഒരു മഴു പിടിപ്പിച്ചത് പോലെ ഉള്ള, ആയുധം കൈമുട്ടിന് മുകളിൽ വച്ച് ഛേദിച്ച് കളഞ്ഞ ശേഷം ദൂരേക്ക് മറഞ്ഞു.!
ഇടതു കൈയിൽ, ഗിരീഷിന്റെ നെഞ്ചിന് മുകളിൽ പിടിച്ച മൂർച്ചയേറിയ ആയുധം താനറിയാതെ പ്രതാപവർമയുടെ കയ്യിൽ നിന്ന് വിട്ടു പോയി.
അയാൾ തന്റെ ഇടതുകൈ കൊണ്ട് അറ്റുപോയ വലതു കൈയുടെ മുകളിൽ മുറുകെ പിടിച്ചു കൊണ്ട് അലറിക്കരഞ്ഞു.
പ്രതാപവർമ്മയിൽ നിന്നായിരുന്നു ആ ആർത്താനാദം ഉയർന്നത് എന്ന് മനസിലായ മൂന്ന് പെൺകുട്ടികളും ശിവയും ഞെട്ടിത്തെറിച്ചു കൊണ്ട് ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല.
അടുത്ത നിമിഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദത്തോടെ ആ ആയുധം തിരികെ വന്നു.
അതിന്റെ ശബ്ദം സഹിക്കാൻ കഴിയാഞ്ഞിട്ട് ആകണം പ്രതാപവർമ്മ അടക്കം എല്ലാവരും തങ്ങളുടെ ചെവികൾ പൊത്തി.
ഇത്തവണ ബലിക്കല്ലിനു അഭിമുഖമായി നിന്ന അവർക്ക് എതിർവശത്തു നിന്നായിരുന്നു അത് പാഞ്ഞെത്തിയത്.
ഗിരീഷിനെ കിടത്തിയിരുന്ന ബലിക്കല്ലിനു ചുവട്ടിൽ വന്ന് തറച്ചതോടെ ആ ബലിക്കല്ല് ഉഗ്രശബ്ദത്തോടെ ചിതറിത്തെറിച്ചു.
ബന്ധനസ്ഥനായി കിടന്നിരുന്ന ഗിരീഷ്, തെറിച്ച് പ്രതാപവർമ്മയും കൂടെയുള്ളവരും നിന്നതിന് അപ്പുറത്ത് മാറ്റിവച്ചിരുന്ന ചുവന്ന പുഷ്പങ്ങളിലേക്ക് വീണു.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu