രുധിരാഖ്യം 3 [ചെമ്പരത്തി] 398

Views : 47120

കരിമൂർഖന്റെ ശിരസ്സിന് മുകളിലൂടെ വലിച്ചെറിഞ്ഞു.
ഒപ്പം, വിടർന്ന വലത് ചിറക് മിന്നൽപോലെ വായുവിനെ കീറിമുറിച്ച് പാഞ്ഞു.

വെള്ളത്തിലേക്ക് വീണ ഗിരീഷിന്റെ തൊട്ടുപിന്നാലെ ഒരു ചുവന്ന പ്രകാശ ഗോളവും അവളുടെ വിരൽത്തുമ്പിൽ നിന്ന്   വെള്ളത്തിലേക്ക് പാഞ്ഞു.

ഗിരീഷിന് എന്തെങ്കിലും ഒന്ന് പറയാൻ സാധിക്കുന്നതിനു മുന്നേ തന്നെ അവൻ തടാകത്തിലെ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി.

തൊട്ടു പിറകെ എത്തിയ പ്രകാശഗോളം ഒരു നീർക്കുമിള പോലെ വികസിച്ച് ഗിരീഷിനെ തന്റെ ഉള്ളിലാക്കിക്കൊണ്ട് തടാകത്തിൽ നിന്ന് പുറത്തേക്ക് ഉള്ള വഴി ലക്ഷ്യമാക്കി വെള്ളത്തിനടിയിലൂടെ പാഞ്ഞു.

അതേസമയം  അവരുടെ നേർക്ക് പാഞ്ഞെത്തിയ കരിമൂർഖന്റെ തല തന്റെ ബ്ലേഡ്  പോലെ മൂർച്ചയേറിയ   ചിറകിനാൽ അവൾ അരിഞ്ഞെറിഞ്ഞിരുന്നു.

ഒരു പിടച്ചിലോടെ മറിഞ്ഞു വീണ് നിശ്ചലമായ  കരിമൂർഖൻ ശിവയുടെ രൂപത്തിലേക്ക് തന്നെ മാറി.

അവന്റെ ശരീരത്തിൽ നിന്ന് വേർപെട്ട തല  ഉരുണ്ട് പോയി പ്രതാപവർമ്മയുടെ കാൽച്ചുവട്ടിൽ ചെന്ന് നിശ്ചലമായി.

ഇടതു ചിറകിനാൽ പ്രതാപവർമ്മയുടെ സംരക്ഷണ മൂർത്തികളുടെ ആയുധങ്ങൾ കൊണ്ടുള്ള വെട്ട് തടുത്ത് നിർത്തിയിരുന്ന  അവൾ തന്റെ ശരീരം അൽപ്പമൊന്ന് താഴ്ത്തിയ  ശേഷം   വലത് ചിറകു കൊണ്ട് അവരുടെ കാലുകൾ ലക്ഷ്യമാക്കി ആഞ്ഞടിച്ചു.

അവളുടെ അടിയേറ്റ ആദ്യത്തെയാൾ മറിഞ്ഞു വീണെങ്കിലും മറ്റ് രണ്ടുപേർ ശക്തമായി പ്രതിരോധിച്ചു.

തങ്ങളുടെ ആയുധങ്ങൾ പിന്നോട്ട് വലിച്ച അവർ കാലുയർത്തി  അവളെ ആഞ്ഞു ചവിട്ടി.

പിന്നോട്ട് നിരങ്ങി പോയ അവളുടെ കാൽ തട്ടി ശിരസ്സ് അറ്റുപോയ ശിവയുടെ, രക്തം ഇറ്റുവീഴുന്ന ശരീരം തടാകത്തിലേക്ക് തെറിച്ചുവീണു.

Recent Stories

38 Comments

  1. 🌹🌹🌹ROSE🌹🌹🌹

    Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla🔥🔥 keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….🥰🥰🥰🥰

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com