രുധിരാഖ്യം 3 [ചെമ്പരത്തി] 398

Views : 47120

അവൾ പുറത്തേക്ക് ഇറങ്ങിയതോടെ,വീടിനകത്തേക്ക് തലയും കഴുത്തും ഇട്ട വ്യാളി തന്റെ തല ഉയർത്തിയതോടെ വീടിന്റെ മേൽക്കൂര തകർന്ന് അത് ആ മൃഗത്തിന്റെ തലയിൽ ഇരുന്നു.

തല ഒന്ന് മാറ്റി കുടഞ്ഞതോടെ മേൽക്കൂര താഴെ വീണ് ചിതറി.മേൽക്കൂരയിൽ ഉറപ്പിച്ചിരുന്ന ഓടുകൾ അവിടെങ്ങും ചിതറി വീണു.

തന്റെ ചിറകുകൾ ഒന്ന് ചുരുക്കിയതോടെ ആ മൃഗം കണ്ടു, ഏതോ ഒരു മുറിയുടെ മൂലയിൽ പതുങ്ങിയിരിക്കുന്ന ഏതാനും സ്ത്രീകളും കുട്ടികളും. അടുത്ത മുറിയുടെ നടുവിൽ ചിന്നഭിന്നം ആക്കപ്പെട്ട് കൂന കൂട്ടിയിട്ടിരിക്കുന്ന പത്തോളം പുരുഷൻമാരുടെ മൃതദേഹങ്ങൾ.

അവയെല്ലാം ആരുടേതെന്ന് തിരിച്ചറിയപ്പെടാൻ ആവാത്തവിധം വികൃതമായി പോയിരുന്നു. പലതിനും കണ്ണുകളോ ഹൃദയമോ കുടൽമാലകളോ ഉണ്ടായിരുന്നില്ല.!

ചില തലകളിൽ എല്ലാം കണ്ണുകൾ പുറത്തേക്ക് ചാടി ഞരമ്പുകളിൽ തൂങ്ങിക്കിടന്നിരുന്നു.!

ആ കാഴ്ചയിൽ നിന്ന് വ്യാളി തല ഉയർത്തുമ്പോഴേക്കും കുറച്ച് അപ്പുറം മാറിയുള്ള ഒരു കുടിൽ അഗ്നിയിൽ വെന്തുരുകാൻ തുടങ്ങിയിരുന്നു.

തന്റെ ചിറകുകൾ ചുരുക്കി വ്യാളി അങ്ങോട്ടേക്ക് പതിയെ നടന്നെത്തുമ്പോഴേക്കും, തീപിടിച്ച മേൽക്കൂരയെ ചിതറിത്തെറിപ്പിച്ചു കൊണ്ട് ഒരു കൈയിൽ ഒരു യുവാവിനെയും മറുകയ്യിൽ നീട്ടിപ്പിടിച്ച വാളുമായി,കനൽക്കൂനയിൽ നിന്നുയരുന്ന ഒരു അഗ്നിസ്തൂപം കണക്ക് മാവിക മുകളിലേക്ക് ഉയർന്നു!

ആ വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും ആർത്തനാദം  പുറത്തേക്ക് എത്തിക്കൊണ്ടിരുന്നു.

ആളിക്കത്തിയ,പുല്ല് മേഞ്ഞ മേൽക്കൂര  അവിടം എങ്ങും ചിതറിത്തെറിച്ചതോടെ അപ്പുറത്തുള്ള കുടിലുകളെയും അഗ്നി വിഴുങ്ങാൻ തുടങ്ങി!

Recent Stories

38 Comments

  1. 🌹🌹🌹ROSE🌹🌹🌹

    Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla🔥🔥 keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….🥰🥰🥰🥰

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com