രുധിരാഖ്യം 3 [ചെമ്പരത്തി] 398

Views : 47120

അവർ പറഞ്ഞതിൽ പാതി മാത്രമേ ഗിരീഷ് കേട്ടുള്ളൂ.
മരണം മുൻപിൽ എത്തി നിൽക്കുന്നു എന്ന് ബോധ്യമുള്ളതിനാൽ ആകണം, രേവതി അമ്മ എന്തൊക്കെ പറഞ്ഞിട്ടും നിർവികാരഭാവത്തിൽനിന്ന് പിറവികൊണ്ട ഒരു ചിരി മാത്രമേ അവന്റെ ചുണ്ടിൽ ഉണ്ടായുള്ളൂ.

” ഡാ നീ പോയി ആ ദാസൻ വൈദ്യരുടെ അടുത്തു നിന്ന് ഇത്തിരി മരുന്ന് മേടിച്ചോണ്ട് വാ… ദേഹത്ത് അതിലേം ഇതിലേം എല്ലാം ചതവ് ആണ് പെണ്ണിന്റെ… നിറഞ്ഞ സന്ധ്യയ്ക്ക് കേറാൻ പോയേക്കണ്…. ”

ഉമ്മറ കോലായിലെ ചാരുപടിയിൽ ഇരുന്ന്,ഒഴിഞ്ഞ കാപ്പി ഗ്ലാസ് ചാരുപടിയിലേക്ക് വെക്കുന്നതിനിടയിൽ പുറത്തേക്ക് വന്ന രേവതി അമ്മ അവനോട് ആയി ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.

“അമ്മേ… വെറുതെ എന്തിനാ അതിനെ…”

ഇത്തിരി ഈർഷ്യയോടെ അവരെ തിരിഞ്ഞു നോക്കി അവൻ കടുപ്പിച്ച് എന്നവണ്ണം പൂർത്തിയാക്കാതെ പറഞ്ഞു നിർത്തി.

രേവതിയമ്മ എന്തോ ഒന്നുകൂടി പറയാൻ ആഞ്ഞെങ്കിലും പിന്നെ ഒന്നും മിണ്ടാതെ ഗ്ലാസ്സുമെടുത്തു തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു.

“ഞാൻ നൊന്തുപെറ്റ കുഞ്ഞല്ലേ…. അതിന്റെ ദേഹത്ത് ഒരു പോറൽ വീണാൽ നോവുന്നത് എനിക്കും കൂടിയാ… ഒരാപത്ത് ഉണ്ടാകാതെ ഇരിക്കാൻ അല്ലേ ഞാനീ പറയുന്നത്…. അതെങ്ങനെയാ…. തന്നോളം പോന്ന് കഴിഞ്ഞാൽ മക്കൾക്ക് അമ്മമാരെ വേണ്ടല്ലോ…. ”

തിരിഞ്ഞ് പോകുന്നതിനിടയിൽ പിറുപിറുത്തുകൊണ്ട് നേര്യതിന്റെ തുമ്പുയർത്തി  അവർ കണ്ണുതുടക്കുന്നത് കണ്ട് ഗിരീഷ് ആകെ വല്ലായ്മയോടെ ഇരുന്നുവെങ്കിലും അവൻ,താൻ കേട്ടതിനു മറുപടിയൊന്നും പറഞ്ഞില്ല.

Recent Stories

38 Comments

  1. 🌹🌹🌹ROSE🌹🌹🌹

    Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla🔥🔥 keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….🥰🥰🥰🥰

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com