രുധിരാഖ്യം 3 [ചെമ്പരത്തി] 398

Views : 47120

നിന്റെ ശരീരം ഏതാനും സമയത്തിന് ശേഷം വീണ്ടും പഴയതുപോലെ തന്നെ ആകും.. എത്ര രക്തം നഷ്ടപ്പെട്ടാലും, എത്രനാൾ ആഹാരം കഴിക്കാതെ ഇരുന്നാലും  നീ മരിക്കില്ല… നിന്റെ ശരീരം  പഴയതുപോലെ ആയി കഴിയുമ്പോൾ ഈ മത്സ്യങ്ങൾ വീണ്ടും വരും… നിന്നെ കാർന്നു തിന്നാൻ… ഇപ്പോൾ നീ അനുഭവിച്ച വേദനയിൽ അധികം അപ്പോൾ ഉണ്ടാവും…. ഓരോ തവണയും നിന്റെ ശരീരം പഴയതുപോലെ ആയി കഴിയുമ്പോഴും നിന്റെ വേദനയുടെ അളവ് കൂടും….. ഞാൻ പറയുന്ന കാലം വരെ നീ ഇവിടെ തന്നെ ഇതേപോലെ കിടക്കും… ആരാലും നിന്നെ മോചിപ്പിക്കാൻ സാധിക്കില്ല…. ഇനി എന്നെ തേടി ആരെങ്കിലും ഇവിടെ വന്നാൽ, ആ വരുന്നവർക്ക്  ഉള്ള പാഠമാകും നീ…”

പറഞ്ഞശേഷം അവൾ വെട്ടിത്തിരിഞ്ഞ് ദ്വീപിന് നേർക്ക് പറന്നു.
അപ്പോഴേക്കും പ്രതാപവർമ്മയുടെ നഷ്ടപ്പെട്ട ശരീരഭാഗങ്ങൾ പതിയെ പൂർവ്വസ്ഥിതി പ്രാപിക്കാൻ തുടങ്ങിയിരുന്നു.

ആ സമയം കൊണ്ട് ഇന്ദു എടുത്തെറിഞ്ഞ അവളുടെ ആയുധം, പുറത്തേക്കൊഴുകുന്ന വെള്ളത്തെ തടഞ്ഞു ഗുഹാകവാടത്തിനു മുന്നിൽ ഉണ്ടായിരുന്ന പാറക്കൂട്ടങ്ങളെ ചിതറിച്ചു കളഞ്ഞിരുന്നു.

തടഞ്ഞു നിർത്തിയിരുന്ന വെള്ളം ആർത്തലച്ചു പുറത്തേക്ക് പാഞ്ഞു.

ഒരു നിമിഷം, ചിറകുകൾ അല്പം ചുരുക്കി ഒരു കുന്തമുന പോലെ പുറത്തേക്ക് പറക്കുന്ന  ഇന്ദുവിനെ നോക്കി പുഞ്ചിരിയോടെ നിന്ന മാവികയുടെ മനസിലേക്ക് ഒരു നീർക്കുമിളക്കുള്ളിൽ വെള്ളത്തിലൂടെ പോകുന്ന ഗിരീഷിന്റെ രൂപം വന്നതോടെ ആ പുഞ്ചിരി മാഞ്ഞു.

” ഇന്ദു…..ഞാൻ എന്റെ രക്ഷക്ക് വേണ്ടി തന്ന ശക്തി കൊണ്ട് നീയവനെ എന്റെ കയ്യിൽ നിന്നു രക്ഷപെടുത്തി….നിനക്കുള്ള ശിക്ഷ ഞാൻ അവിടെ അവരിൽ തരും….. നിന്റെ പ്രിയപ്പെട്ടവരിൽ…ഗിരീഷിലും

Recent Stories

38 Comments

  1. 🌹🌹🌹ROSE🌹🌹🌹

    Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla🔥🔥 keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….🥰🥰🥰🥰

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com