രുധിരാഖ്യം 3 [ചെമ്പരത്തി] 398

Views : 47120

ചിറകുകളിൽ അവിടെവിടെയായി കത്തികരിഞ്ഞ പോലെ കറുപ്പുനിറം വ്യാപിച്ചു.

മൂന്ന് മൂർത്തികളും കണ്ണുകൾ തുറന്നതോടെ പ്രകാശം പുറപ്പെടുവിച്ചു നിന്നിരുന്ന രത്നങ്ങൾ മങ്ങി അണഞ്ഞു.

അതോടെ കാട്ടുവള്ളിയിൽ തൂക്കിയിട്ടെന്ന പോലെ കിടന്നിരുന്ന ഇന്ദു നിലത്തേക്കു വീണു.

ഒരനക്കവും ഇല്ലാതെ അവൾ കിടക്കുന്നതു കണ്ട പ്രതാപവർമ്മയുടെ ചുണ്ടിൽ ആ വേദനക്കിടയിലും ഒരു പുശ്ചചിരി വിടർന്നു.

നടക്കുന്ന കർമത്തിനു ഇനിയുമൊരു ഭംഗം വരാതിരിക്കാൻ എന്നവണ്ണം,പ്രതാപവർമയെ നടുവിലാക്കി അവർ ത്രികോണാകൃതിയിൽ ഒരു കളം വരച്ചു. ഓരോ കോണുകളിലവർ നിലയുറപ്പിച്ചു..

“വൂഷ്…… ”

“ഗ്രാ…….. ”

ചെവി തുളയ്ക്കുന്ന ശബ്ദവും ഒപ്പം ജീവൻ പറിഞ്ഞുപോകുന്ന  ഒരു അലർച്ചയും കേട്ട് പ്രതാപവർമ്മ തന്റെ കണ്ണുകൾ വലിച്ചു തുറന്ന് ഞെട്ടി തിരിഞ്ഞു നോക്കി.

എഴുന്നേറ്റു നിൽക്കുന്ന ഇന്ദു……!
അവളുടെ തലയിൽ നിന്ന് ചെവിക്ക് മുകളിലായി ഉയർന്നു നിൽക്കുന്ന വലിയ രണ്ട് തൂവൽ കൊമ്പുകൾ….!!

കയ്യിൽ പിടിച്ചിരിക്കുന്ന ആയുധത്തിൽ നിന്ന് ചോരത്തുള്ളികളും ജലവും അവളുടെ കൈയ്യിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു….!

അവളുടെ കണ്ണുകൾ അതി തീക്ഷ്ണം ആയിരുന്നുവെങ്കിൽ പക്ഷെ ചുണ്ടുകളിൽ തികഞ്ഞ പുച്ഛമായിരുന്നു ഉണ്ടായിരുന്നത്.

ഞെട്ടി തിരിഞ്ഞ പ്രതാപവർമ്മ തന്റെ പിന്നിലേക്ക് നോക്കുമ്പോൾ തന്റെ പിന്നിൽ നിന്ന പെൺകുട്ടിയുടെ ജീവനറ്റ ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ….!

ആ ശരീരം നിന്നനിൽപ്പിൽ  ഒന്ന്  ആടിയതിനുശേഷം പിന്നിലെ വെള്ളത്തിലേക്ക് മറിഞ്ഞു വീണു.

Recent Stories

38 Comments

  1. 🌹🌹🌹ROSE🌹🌹🌹

    Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla🔥🔥 keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….🥰🥰🥰🥰

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com