ഇടിഞ്ഞ് വീണ വൻ പാറക്കൂട്ടങ്ങൾ ഗുഹാകവാടത്തെ മൂടികളഞ്ഞു.
പുറത്തേക്ക് വെള്ളം ഒഴുകാതായതോടെ തടാകത്തിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി.
ആ സമയം കൊണ്ട് പ്രതാപവർമ്മയുടെ മൂർത്തികൾ മൂവരും അടുത്തടുത്തായി ഇന്ദുവിനെതിരെ നിരന്ന് നിന്നു.
അതിനുള്ളിൽ പ്രതാപവർമ്മ ഹോമകുണ്ഡം വീണ്ടും ജ്വലിപ്പിച്ചശേഷം മുടങ്ങിപ്പോയ മന്ത്രജപം പുനരാരംഭിച്ചു.
കണ്ണുകളടച്ച് കൈകൾ കോർത്തു പിടിച്ച അവരുടെ നെറ്റിയിലെ രത്നങ്ങൾ പതിയെ ചെറുപ്രകാശം പരത്തി ജ്വലിക്കുവാൻ തുടങ്ങി.
ഇടയ്ക്ക് തന്നെ ഒന്ന് ഭീതിയോടെ തിരിഞ്ഞു നോക്കി ഹോമകുണ്ഡത്തിൽലേക്ക് ചുവന്ന പനിനീർ പൂക്കൾ അർപ്പിച്ച പ്രതാപവർമയുടെ അരികിലേക്ക് പാഞ്ഞടുത്ത ഇന്ദു പക്ഷേ, അയാളെ തൊടാൻ കഴിയുന്നതിനു മുന്നേ തന്നെ ശക്തമായ ഒരു അടിയേറ്റ് തെറിച്ച് പിന്നോട്ട് വീണു.
അവളുടെ കയ്യിലേക്ക് തിരിച്ചെത്തിയ ആയുധം തെറിച്ചു ബലിക്കല്ലിനപ്പുറത്ത് തടാകത്തിലെ ജലത്തിലേക്ക് വീണു.
മൂന്ന് പെൺകുട്ടികളുടെയും നെറ്റിയിലെ രത്നങ്ങളിൽ നിന്ന് പുറപ്പെട്ട പ്രകാശ രശ്മികൾ ഒരുമിച്ച് ചേർന്ന് സ്വർണനിറത്തിലുള്ള ഒരു കാട്ടുവള്ളി കണക്ക് അവളെ ചുറ്റിവരിഞ്ഞു.
അത് അവളെ മേലേക്ക് ഉയർത്തി തറയിലേക്ക് ആഞ്ഞടിച്ചു.
നിലത്തേക്ക് ആഞ്ഞ് അടിച്ചതിന്റെ ശക്തിയിൽ ആയിരിക്കണം അവളുടെ കടവായിൽനിന്ന് ചോര കുതിച്ചൊഴുകി.
പ്രകാശത്താൽ ബന്ധനസ്ഥയായ അവളെ അത് മുകളിലേക്ക് ഉയർത്തി.
കഴുത്ത് ഒടിഞെന്നപോലെ അവളുടെ ശിരസ്സ് മുൻപോട്ട് തൂങ്ങിക്കിടന്നു. കണ്ണുകൾ അടഞ്ഞു പോയിരുന്നു.
തളർന്നു തൂങ്ങിയ തൂവൽ
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu