രുധിരാഖ്യം 3 [ചെമ്പരത്തി] 399

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഓളം ഒന്ന് അടങ്ങിയെങ്കിലും അതിന്റെ പതിന്മടങ്ങ് ശക്തിയിൽ തടാകത്തിന്റെ വടക്കുഭാഗത്തു നിന്ന് വെള്ളത്തെ അടിമുടി ഇളക്കിമറിച്ച് ഒരു ചലനം ഉണ്ടായി.

അത് ശിവ വീണ സ്ഥലം ലക്ഷ്യമാക്കി പാഞ്ഞെത്തി…
പിരാനയോട് സമാനമായ നൂറുകണക്കിന് മാംസഭോജികളായ മത്സ്യങ്ങൾ വെള്ളത്തിനു മീതെ ഉയർന്നുവന്നു.

ശിവയുടെ ശവശരീരം വീണ ഭാഗം പൊടുന്നനെ ചുവന്നു കലങ്ങി.
ആർത്തിയോടെ അസ്ഥി അടക്കം കടിച്ചു കാർന്നുതിന്ന ആ മാംസഭോജികളുടെ മൂർച്ചയേറിയ പല്ലുകൾക്കിടയിൽ  നിന്ന് രക്ഷപ്പെട്ട് ഒഴുകി മാറിയ മാംസക്കഷണങ്ങൾക്ക് പക്ഷേ അധികനേരം ആയുസ്സുണ്ടായില്ല.

കൂട്ടമായി എത്തിയ മത്സ്യങ്ങൾ  അവയെ നിമിഷ നേരം കൊണ്ട് ആഹാരമാക്കി.

“ആാാാാ……. ”

തടാകത്തിന്റെ അതിരിനോട് ചേർന്ന് കാലുറപ്പിച്ച ഇന്ദു തന്റെ ഇരു ചിറകുകളും ഉയർത്തിപ്പിടിച്ച് അതിശക്തമായി ഒന്ന് അലറിക്കൊണ്ട് തന്റെ വലതു കൈ മുകളിലേക്ക് ഉയർത്തി.

ബലിക്കല്ലിൽ തറഞ്ഞ്  നിന്നിരുന്ന ആയുധം ഒന്ന് വിറച്ചശേഷം അവിടെനിന്ന് ഊരിത്തെറിച്ച് അവളുടെ കയ്യിലേക്ക് വന്നു.

വന്നുചേർന്ന ആയുധത്തെ ഒരു നിമിഷാർദ്ധം പോലും പാഴാക്കാതെ ഒന്ന് വട്ടം കറങ്ങിയ ശേഷം അവൾ, താൻ വന്ന പാറക്കെട്ടിന് നേർക്ക് വലിച്ചെറിഞ്ഞു.

ദ്വീപിനെയും തടാകത്തെയും ആകെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പാറക്കെട്ടിനു മുകളിൽ ഒരു സ്ഫോടനം ഉണ്ടായി.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.